ഹിറ്റാണെന്ന് കരുതിയ ജയറാം-ദിലീപ് ചിത്രത്തിന് ശരിക്കും സംഭവിച്ചത്, തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്‌

By Midhun Raj

ജയറാം-ദിലീപ് കൂട്ടുകെട്ടില്‍ 1998ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമാണ് കൈക്കുടന്ന നിലാവ്. രഞ്ജിത്തിന്‌റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത സിനിമയില്‍ ശാലിനി, രഞ്ജിത തുടങ്ങിയവരാണ് നായികമാര്‍. കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ ചിത്രത്തിലെ പാട്ടുകളെല്ലാം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരത് ഗോപി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കലാഭവന്‍ മണി, അഗസ്റ്റിന്‍, നന്ദു, മുരളി, ടിപി മാധവന്‍ ഉള്‍പ്പെടെയുളള മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും അണിനിരന്ന ചിത്രമാണ് കൈക്കുടന്ന നിലാവ്.

ശിവാനി നാരായണന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

അതേസമയം ജയറാം-ദിലീപ് ചിത്രത്തിന് ബോക്‌സോഫീസില്‍ ശരിക്കും സംഭവിച്ചത് എന്താണെന്ന് പറയുകയാണ് നിര്‍മ്മാതാവ് കലിയൂര്‍ ശശി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് മനസുതുറന്നത്. വലിയ പ്രതീക്ഷകളോടെ ചെയ്ത ഒരു ചിത്രമായിരുന്നു കൈക്കുടന്ന നിലാവ് എന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ പ്രതീക്ഷിച്ചത്ര ലാഭം കിട്ടിയില്ല

'എന്നാല്‍ പ്രതീക്ഷിച്ചത്ര ലാഭം കിട്ടിയില്ല. കൈക്കുടന്ന നിലാവ് എനിക്കൊന്നും കിട്ടിയില്ല. നഷ്ടവും ഇല്ല, ലാഭവും ഇല്ലാത്ത സിനിമയാണത്. നല്ല സിനിമയാണ്. എന്നാല്‍ കാലം തെറ്റി ഇറങ്ങിയതുകൊണ്ടാവും. കമല്‍ ചെയ്ത നല്ല സിനിമകളില്‍ ഒന്നാണ് കെെക്കുടന്ന നിലാവ്. അത് നഷ്ടമല്ല, പക്ഷേ എനിക്ക് ലാഭം കിട്ടിയില്ല. നഷ്ടം എന്ന് ഞാന്‍ ഒരിക്കലും പറയില്ല'.

അതിന്‌റെ മുടക്കുമുതല്‍ തിരിച്ചുകിട്ടിയെന്ന്

'അതിന്‌റെ മുടക്കുമുതല്‍ തിരിച്ചുകിട്ടിയെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ആ സിനിമയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ല. ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തു. വലിയ പ്രതീക്ഷയുളള ചിത്രമായിരുന്നു. അത്രയ്ക്ക് വലിയ ടീമാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നത്‌. ആറാം തമ്പുരാന്‍ ഹിറ്റായി നില്‍ക്കുന്ന സമയത്താണ് രഞ്ജിത്ത് കഥ എഴുതിയത്. രഞ്ജിത്തിന് പുറമെ ഒരുപാട് പടങ്ങള്‍ ഹിറ്റായിട്ടുളള സംവിധായകന്‍ കമലും ഉണ്ട്', നിര്‍മ്മാതാവ് പറയുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും

'കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഗിരീഷ് പുത്തഞ്ചേരിയും ഒരുമിച്ചാണ് സംഗീതം ചെയ്തത്. വിജയ നായികയായി തിളങ്ങിയ സമയത്താണ് ശാലിനി അഭിനയിച്ചത്. ജയറാം, മുരളി, കലാഭവന്‍ മണി, ദിലീപ് എന്നീ താരങ്ങളെല്ലാം ഉളളതുകൊണ്ട് ഇത് ഒരു നൂറ് ദിവസം ഓടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എനിക്ക് സാമ്പത്തികമായി ലാഭം ഉണ്ടാക്കിതരും എന്നൊക്കെ. ഭയങ്കര പ്രതീക്ഷയായിരുന്നു'.

Recommended Video

Maniയുമായുള്ള ബന്ധം Jaffer Idukki വെളിപ്പെടുത്തുന്നു | Exclusive Interview | Filmibeat Malayalam
സിനിമ എടുക്കുമ്പോള്‍ ടെന്‍ഷനൊന്നും ഇല്ല

'സിനിമ എടുക്കുമ്പോള്‍ ടെന്‍ഷനൊന്നും ഇല്ല. ആ ചിത്രത്തിലെ പാട്ടുകളൊക്കെ ഹിറ്റാണ്. അന്ന് അന്ന് വരെയുളള സിനിമകളേക്കാള്‍ റെക്കോര്‍ഡ് വിലയ്ക്കാണ് വിറ്റത്. ഈ ഒരു താരനിരയും പശ്ചാത്തലവും വെച്ച് വലിയ വിലയ്ക്കാണ് അന്ന് ഓഡിയോ വിറ്റത്. അതിനൊന്നും കുഴപ്പം പറ്റിയില്ല. എന്നാല്‍ വന്‍ലാഭം പ്രതീക്ഷിച്ച് ഇറക്കിയ സിനിമയില്‍ നിന്നും വലുതായൊന്നും കിട്ടിയില്ല. അന്ന് സാറ്റലൈറ്റ് പോലുളള വമ്പിച്ച സംഭവങ്ങളൊന്നും ഇല്ലല്ലോ. ഓവര്‍സീസ് റേറ്റാണ് അന്ന് പ്രധാനപ്പെട്ടത്. ബാക്കിയുളളവയെല്ലാം ചെറിയ ചെറിയ അമൗണ്ടുകളാണ്. ജയറാം അന്ന് പ്രതിഫലം കുറച്ചാണ് സിനിമയില്‍ അഭിനയിച്ചതെന്നും', കലിയൂര്‍ ശശി പറഞ്ഞു.

More from Filmibeat

Read more about: jayaram dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X