twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞപ്പോൾ പോലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്; ലക്ഷ്മി പറയുന്നു

    |

    മലയാള സിനിമയിൽ അസോസിയേഷൻ അംഗത്വമുള്ള ആദ്യത്തെ പ്രൊഡക്ഷൻ മാനേജറാണ് ലക്ഷ്മി വാര്യർ. ജാൻ എ മൻ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ് ലക്ഷ്മി.ഒൻപതു വർഷങ്ങൾക്ക് മുമ്പ് 26-ാം വയസ്സിൽ പ്രൊഡക്ഷൻ മാനേജരായിട്ടാണ് താരം കരിയർ ആരംഭിക്കുന്നത്. വളരെ അവിചാരിതമായിട്ടാണ് ലക്ഷ്മി ഈ രംഗത്ത് എത്തുന്നത്. ഇപ്പോഴിത ഈ രംഗത്ത് എത്തിയതിനെ കുറിച്ചും സ്ത്രീ ആയതിന്റെ പേരിൽ നേരിടേണ്ട വന്ന പ്രശ്നങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് ലക്ഷ്മി. മമ്മൂട്ടി നൽകിയ പിന്തുണയെ കുറിച്ചും താരം പറയുന്നുണ്ട്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    Lekshmi Warrior

    അമ്മയാവാൻ തയ്യാറെടുക്കുന്ന കാജല്‍ അഗര്‍വാളിന്റെ മാത്യക ആരാണ്, ഉഗ്രൻ മറുപടിയുമായി നടി...അമ്മയാവാൻ തയ്യാറെടുക്കുന്ന കാജല്‍ അഗര്‍വാളിന്റെ മാത്യക ആരാണ്, ഉഗ്രൻ മറുപടിയുമായി നടി...

    ബിഎസ്‌സി കംപ്യൂട്ടർ സയൻസിൽ നിന്നാണ് ലക്ഷ്മി സിനിമയിൽ എത്തുന്നത്. ബിഎസ്‌സി പഠനം നടക്കില്ലെന്ന് കണ്ടതോടെ ട്രാവൽ & ടൂറിസം കോഴ്സിനു ചേരുകയായിരുന്നു. പിന്നെ സ്വന്തമായി ട്രാവൽ കമ്പനി തുടങ്ങി. അച്ഛൻ നന്ദകുമാർ ക്രിക്കറ്റ് അംപയറായിരുന്നു. അച്ഛന് ക്രിക്കറ്റ് വഴി കിട്ടിയ സൗഹൃദമാണ് ലിജോ ജോസ് പെല്ലിശ്ശേരി. സിനിമകളിൽ ട്രാവൽ പാർട്നർ ആയി എന്റെ കമ്പനിക്ക് ചാൻസ് കിട്ടുമോ എന്നറിയാനാണ് ലിജോ ചേട്ടനെ കാണുന്നത്. അദ്ദേഹമാണ് പ്രൊഡക്‌ഷൻ മാനേജരായി നോക്കിക്കൂടെ എന്നു ചോദിച്ചതെന്നും സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ച് ലക്ഷ്മി പറയുന്നുഡയറക്ടർക്കും നിർമാതാവിനും ഇടയിലുള്ള പാലമാണ് പ്രൊഡക്‌ഷൻ കണ്‍ട്രോളർ. പ്രൊഡക്‌ഷൻ കണ്‍ ട്രോളറുടെ അസിസ്റ്റന്റ് ആണ് പ്രൊഡക്‌ഷൻ മാനേജർ.

    രൺവീർ ഹിറ്റാക്കിയ കഥാപാത്രം ആദ്യം തേടി എത്തിയത് അജയ് ദേവ് ഗണ്ണിനെ, നടൻ ചിത്രം ഉപേക്ഷിച്ചു, കാരണം....രൺവീർ ഹിറ്റാക്കിയ കഥാപാത്രം ആദ്യം തേടി എത്തിയത് അജയ് ദേവ് ഗണ്ണിനെ, നടൻ ചിത്രം ഉപേക്ഷിച്ചു, കാരണം....

    'സാഹസം' എന്ന തെലുങ്ക് സിനിമയിലാണ് തുടക്കം. 'സക്കറിയയുടെ ഗർഭിണികളാ'ണ് ആദ്യ മലയാള സിനിമ. അസോസിയേഷൻ മെമ്പർഷിപ് എടുത്ത ശേഷം ആദ്യം ചെയ്യുന്ന സിനിമ 'സൈലന്‍സ്'. മലയാളത്തിലെസ്ത്രീ പ്രൊഡക്‌ഷൻ മാനേജർ റോളിൽ തിളങ്ങാൻ കഴിയുന്നുവെന്നത് സ്വകാര്യ അഭിമാനമാണെന്നും ലക്ഷ്മി പറയുന്നു. മമ്മൂട്ടി നൽകിയ പിന്തുണയെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമാ നിർമാണ മേഖലയിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് മമ്മൂക്കയാണെന്നാണ് ലക്ഷ്മി പറയുന്നത് . 'മാനേജ്മെന്റ് തലത്തിൽ സ്ത്രീകൾ നന്നായിരിക്കും' എന്നു പറഞ്ഞ് അദ്ദേഹം ആണ്. കൂടാതെ എന്നെ പലർക്കും റഫർ ചെയ്തിട്ടുണ്ട്. ഇപ്പോഴും ജീവിതത്തി ൽ ഓരോ നാഴികക്കല്ലുകൾ തൊടുമ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് അറിയിക്കാറുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

    സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പറയുന്നുണ്ട്. 'പുരുഷ മേധാവിത്വമുള്ള മേഖലയാണ് സിനിമ എന്നാണ് പൊതുധാരണ. അവിടെ ഒരു സ്ത്രീ നിർദേശം നൽകുമ്പോൾ പലർക്കും ഉത്തരവുകളായി തോന്നാം. വണ്ടികൾക്കു കോൾ ടൈം നൽകുന്നത് പ്രൊഡക്‌ഷൻ മാനേജരുടെ ജോലിയാണ്.‍ ഒരിക്കൽ ഒരു ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞപ്പോൾ പോലും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്. പക്ഷേ, കാലം കഴിയുന്തോറും സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വരുന്നുണ്ടെന്നും' പറയുന്നു.

    സിനിമയിൽ എത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നു എന്നും ലക്ഷ്മി പറയുന്നുണ്ട്. ജീവിതത്തിന് അടിത്തറ പാകാൻ സിനിമയ്ക്കാകുമോ എന്നായിരുന്നു അവരുടെ ആശങ്ക. പക്ഷേ, തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു എന്നും അഭിമുഖത്തിലൂടെ വ്യക്തമാക്കി. ഒപ്പം തന്നെ പ്രൊഡ്യൂസറായതിനെ കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്. വികൃതിയാണ് ആദ്യമായി നിർമ്മിച്ച ചിത്രം. സിനിമ നിർമ്മിക്കേണ്ടി വന്നു എന്നാണ് ലക്ഷ്മി പറയുന്നത്. '' 'വികൃതി' എന്ന സിനിമയുടെ ലൈൻ പ്രൊഡക്‌ഷൻ ആണ് ഞങ്ങൾ ഏറ്റെടുത്തിരുന്നത്. പ്രൊഡ്യൂസറുടെ അസാന്നിധ്യത്തിൽ സെറ്റിലെ കാര്യനിർവഹണം ആണ് ജോലി. പക്ഷേ, അവസാന നിമിഷം ആ സിനിമ നിർമിക്കേണ്ടി വന്നു. ഞങ്ങൾക്കൊപ്പം എ.ഡി. ശ്രീകുമാറും ചേർന്നാണ് 'വികൃതി' നിർമിച്ചത്.

    ജാൻ എ മൻ' സിനിമ നിർമ്മിച്ചതും ലക്ഷ്മിയും ഗണേഷ് മേനോനും ചേർന്നാണ്. ഇരുവരും ചേർന്ന് ചിയേഴ്സ് എന്ന് പേരുള്ള ഒരു പ്രൊഡക്ഷൻ ഹൗസ് നടത്തുന്നുണ്ട്. 'ഒടിടി സിനിമകളെ സ്നേഹിച്ചു തുടങ്ങിയ മലയാളികൾ തിയറ്ററിലേക്കു വരുമോ എന്ന ടെൻഷനോടെയാണ് താനും ഗണേഷ് മേനോനും 'ജാൻ എ മൻ' പ്രൊഡ്യൂസ് ചെയ്യാനിറങ്ങിയതെന്നാണ് ലക്ഷ്മി പറയുന്നത്.. ഓരോ ആർട്ടിസ്റ്റിനും കാരവൻ എടുക്കുക ചെലവേറിയ കാര്യമാണ്. എതിർവശത്തുള്ള രണ്ടു വീടുകളിലാണ് ഷൂട്ടിങ്. ഈ വീടുകൾക്കടുത്തുള്ള ബംഗ്ലാവ് കൂടി ഒന്നര മാസത്തേക്ക് വാടകയ്ക്ക് എടുത്തു. അവിടെയാണ് താരങ്ങൾ വിശ്രമിച്ചത്. ഒന്നിച്ചുള്ള ആ ഇരിപ്പിലെ ചിരി, മാലപ്പടക്കം പോലെ തിയേറ്ററിനെ ഇളക്കിയെന്നു ലക്ഷ്മി പറയുന്നു.

    Read more about: cinema
    English summary
    Producer Lekshmi Warrior About Megastar Mammootty And His Support
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X