For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നത് മഞ്ജുവിന് നേരത്തെ അറിയാം; അത് ദിലീപ് അറിഞ്ഞിരുന്നില്ല, ലിബർട്ടി ബഷീർ

  |

  മലയാളക്കര ഏറ്റവും വിമര്‍ശനത്തോട് നോക്കി കാണുന്ന വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും. നടി മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു.

  Also Read: ഏഴ് വര്‍ഷം ഒരുമിച്ച് ജീവിച്ചു, കുട്ടികള്‍ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണ്; മുന്‍ഭര്‍ത്താവിനെ പറ്റി ലെന

  ഇതിനിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായത് ഒഴികെ ബാക്കി കാര്യങ്ങളൊക്കെ മഞ്ജുവിന് നേരത്തെ അറിയാമായിരുന്നുവെന്ന് പറയുകയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. സിനിമാ സെറ്റുകളിലും മറ്റും കാവ്യയും ദിലീപും തമ്മിലുണ്ടായ അടുപ്പത്തെ കുറിച്ചും തനിക്ക് നേരിട്ട് അറിയാവുന്ന സംഭവത്തെ കുറിച്ചുമൊക്കെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ബഷീര്‍ തുറന്ന് സംസാരിച്ചത്.

  അവരുടേത് ലവ് മ്യാരേജ് ആയിരുന്നെങ്കിലും കല്യാണം കഴിഞ്ഞ് ചെന്നതിന് ശേഷം മഞ്ജു വാര്യര്‍ക്ക് ആ വീട്ടില്‍ ഒരു സ്വതന്ത്ര്യവും ഉണ്ടായിരുന്നില്ല. മഞ്ജു പലപ്പോഴും ആ വീട്ടില്‍ ശ്വാസംമുട്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പൈസ കൊടുക്കാനും മറ്റുമായി ഞാന്‍ സ്ഥിരമായി ദിലീപിന്റെ വീട്ടില്‍ പോകുമായിരുന്നു. മഞ്ജുവിനെ ഫോണില്‍ കിട്ടണമെങ്കില്‍ തന്നെ വിളിച്ച്, ആരാ, എന്താ എന്നൊക്കെ പറഞ്ഞതിന് ശേഷമേ പറ്റുകയുണ്ടായിരുന്നുള്ളു. ഞാന്‍ വിളിച്ചാല്‍ പോലും നേരിട്ട് മഞ്ജുവിനെ കിട്ടാറില്ല.

  Also Read: ഭാര്യയെ കൂട്ടി നടന്നത് പേടിച്ചിട്ടല്ല, എംജിയുടെ കൂടെ എപ്പോഴും ലേഖയുണ്ടായിരുന്നതിന്റെ കാരണം പറഞ്ഞ് ഗായകന്‍

  ദിലീപിന്റെ അമ്മയോ പെങ്ങന്മാരോ ഓക്കെയാവും ഫോണ്‍ എടുക്കുക. ആരാണെന്ന് വ്യക്തമായതിന് ശേഷമേ മഞ്ജുവിന് കൊടുക്കുകയുള്ളു. ശരിക്കും അവരെ ജയിലില്‍ ഇട്ടത് പോലെയായിരുന്നു. മഞ്ജുവിന്റെ തറവാട്ട് ഗുണമാണ് അവരിപ്പോഴും നിശബ്ദയായിരിക്കുന്നതിന് പിന്നില്‍.

  അവര്‍ കാര്യമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് മീശമാധവന്റെ 125-ാം ദിവസം ആഘോഷം നടക്കുന്ന ദിവസമാണ്. എറണാകുളത്ത് വച്ചാണ് പരിപാടി നടക്കുന്നത്. എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി പന്ത്രണ്ട്, ഒരു മണിയായി.

  അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോള്‍ മഞ്ജു വാര്യര്‍ മകള്‍ മീനാക്ഷിയെയും ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമേയുള്ളു. എന്താ പോകാത്തതെന്ന് ചോദിച്ചപ്പോള്‍ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു. ദിലീപ് എവിടെ എന്ന് നോക്കി പോയപ്പോള്‍ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമില്‍ കാവ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അന്ന് ഞാന്‍ ദിലീപിനെ തെറി പറഞ്ഞു.

  നിനക്ക് സംസാരിക്കണമെങ്കില്‍ സംസാരിച്ചോ, ആ പെണ്ണിനെയും കൊച്ചിനെയും വീട്ടില്‍ കൊണ്ട് പോയി വിട്ടിട്ട് പോരെ എന്ന് ചോദിച്ചു. അന്ന് എന്റെ കാറിലാണ് മഞ്ജുവിനെ ദിലീപും ചേര്‍ന്ന് കൊണ്ട് വിടുന്നതെന്ന് ബഷീര്‍ പറയുന്നു. മീശമാധവന്റെ സമയത്ത് കുഞ്ഞിന് മൂന്നാല് മാസം പ്രായമേയുള്ളു.

  ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന് അന്നേ മഞ്ജുവിന് അറിയാം. ഇന്ന് ജനങ്ങള്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. ദിലീപിന്റെ സുഹൃത്തുക്കള്‍ക്ക് കാര്യങ്ങളൊക്കെ അറിയാം. കാവ്യ ഇല്ലാത്ത സിനിമയുടെ ലൊക്കേഷനില്‍ ആണെങ്കില്‍ പോലും അവര്‍ അവിടെ വന്ന് താമസിച്ചിട്ടുണ്ട്.

  അമേരിക്കയില്‍ പോയ സമയത്തല്ല. ബന്ധം നേരത്തെ ഉണ്ട്. മഞ്ജു ഇതൊക്കെ അറിയുന്നുണ്ടെന്ന് ദിലീപ് അറിഞ്ഞിട്ടില്ല. ആക്രമണത്തിന് ഇരയായ നടി പറഞ്ഞിട്ടാണ് മഞ്ജു അറിഞ്ഞതെന്നാണ് ദിലീപ് കരുതിയത്. അങ്ങനൊരു തെറ്റിദ്ധാരണ വന്നതാണ്. കാവ്യയുടെ ആദ്യ വിവാഹം നടന്നതോടെ മഞ്ജു രക്ഷപ്പെട്ടെന്ന് കരുതി. എന്നാല്‍ ഒരു മാസം കഴിഞ്ഞതോടെ വീണ്ടും തുടങ്ങിയെന്നും ബഷീര്‍ വ്യക്തമാക്കുന്നു.

  Read more about: dileep ദിലീപ്
  English summary
  Producer Liberty Basheer's Revelation About Dileep And Kavya Madhavan Relationship Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X