For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാക്കോച്ചനെ നായകനാക്കി തീരുമാനിച്ച സിനിമ, നടനെ മാറ്റിയതിന് കാരണം, അനുഭവം പറഞ്ഞ് നിര്‍മ്മാതാവ്‌

  |

  അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തരംഗമായ താരമാണ് കുഞ്ചാക്കോ ബോബന്‍. പ്രണയ ചിത്രത്തിന്‌റെ വിജയം ചാക്കോച്ചന് നിരവധി ആരാധകരെ നേടിക്കൊടുത്തു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ അനിയത്തിപ്രാവ് തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി. നൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത സിനിമയില്‍ ശാലിനിയുമായുളള ചാക്കോച്ചന്റെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയും ശ്രദ്ധേയമായിരുന്നു. അനിയത്തിപ്രാവിന് പിന്നാലെ മലയാളത്തിലെ തിരക്കേറിയ താരമായി കുഞ്ചാക്കോ ബോബന്‍ മാറി.

  kunchackoboban

  നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളിലാണ് ചാക്കോച്ചന്‍ അഭിനയിച്ചത്. മുന്‍നിര സംവിധായകരുടെ സിനിമകളില്‍ എല്ലാം അഭിനയിച്ച് നടന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അതേസമയം അനിയത്തിപ്രാവ് വിജയിച്ച സമയത്താണ് ചാക്കോച്ചനെ ഒരു സിനിമയിലേക്ക് നായകനാക്കാന്‍ നിര്‍മ്മാതാവ് മമ്മി സെഞ്ച്വറി തീരുമാനിക്കുന്നത്. കുഞ്ചാക്കോ ബോബനെ ഒരു സിനിമയിലേക്ക് പരിഗണിച്ചതും തുടര്‍ന്നുനടന്ന സംഭവ വികാസങ്ങളും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മി സെഞ്ച്വറി മനസുതുറന്നത്.

  ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ ആയിരുന്നു ആ സിനിമ. സിനിമയിലേക്ക് ആദ്യം നായകനായി തീരുമാനിക്കുന്നത് ചാക്കോച്ചനെയാണ്. അനിയത്തിപ്രാവ് കണ്ട ശേഷം നായകവേഷത്തില്‍ ചാക്കോച്ചന്‍ എത്തിയാല്‍ പടം ക്ലിക്കാവുമെന്ന് നിര്‍മ്മാതാവ് കരുതി. ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയുടെ പോാസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ പ്ലാന്‍ ചെയ്തത്. ഇതേ പേരില്‍ ഒരു നാടകം പെരുമ്പാവൂര്‍ തുടര്‍ച്ചായി കളിച്ചിരുന്നു. നാടകം കണ്ട് ഇഷ്ടപ്പോള്‍ അതിന്‌റെ അവകാശം കഥാകൃത്തിനോട് നിര്‍മ്മാതാവ് വാങ്ങിച്ചു.

  ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

  തുടര്‍ന്ന് സിനിമ സംവിധാനം ചെയ്യാന്‍ താഹയെ ആണ് വിളിച്ചത് എന്ന് മമ്മി സെഞ്ച്വറി പറയുന്നു. അന്ന് കുഞ്ചാക്കോ ബോബനെ നോക്കിയാലോ എന്ന് ആലോചിച്ച് നടനെ വിളിച്ചു. ചാക്കോച്ചന്‌റെ അമ്മയാണ് ഫോണ്‍ എടുത്തത്. സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ആരാണ് ഡയറക്ടര്‍ എന്നാണ് അവര്‍ ചോദിച്ചത്. താഹയാണെന്ന് പറഞ്ഞപ്പോള്‍ താഹയാണെങ്കില്‍ ഒന്ന് വിളിക്കാന്‍ പറ എന്ന് പറഞ്ഞു. അപ്പോ അവര് എന്താണ് ഇങ്ങനെ പറയുന്നത് എന്ന് ഞാന്‍ ആലോചിച്ചു. വിളിച്ച ആള് മാറിപ്പോയോ എന്ന് വരെ വിചാരിച്ചു. പിന്നെ താഹയോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. ഉദയയുടെ ഒരു പടം എടുക്കാന്‍ താഹ പോയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ പ്രോജക്ട് നടന്നില്ല.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  എന്നാലും ചാക്കോച്ചന്‌റെ കുടുംബത്തിന് സംവിധായകനെ ഭയങ്കര കാര്യമായിരുന്നു. താഹയാണ് ഡയറക്ടര്‍ എങ്കില്‍ പടം എന്തായാലും ചെയ്യാം എന്ന് ചാക്കോച്ചന്റെ കുടുംബം പറഞ്ഞു. എല്ലാം ഒകെയായപ്പോള്‍ ഒടുവിലാണ് ചാക്കോച്ചന് എംബിഎ പരീക്ഷ ഉളളതിനാല്‍ നാല് മാസം കഴിഞ്ഞേ അഭിനയിക്കാന്‍ പറ്റൂ എന്നറിയുന്നത്. ഞങ്ങള്‍ക്കാണെങ്കില്‍ സിനിമ ഉടനെ തന്നെ ചെയ്യുകയും വേണം. അങ്ങനെയാണ് ചാക്കോച്ചന് പകരം ഷീലയുടെ മകന്‍ വിഷ്ണു നായകനായത് എന്നും മമ്മി സെഞ്ച്വറി പറഞ്ഞു.

  1997ല്‍ തന്നെയാണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ പുറത്തിറങ്ങുന്നത്. വിഷ്ണുവിന് പുറമെ ജഗദീഷ്, ജഗതി ശ്രീകുമാര്‍, തിലകന്‍, കല്‍പ്പന, കാവേരി, സുകുമാരി, ദേവന്‍, ഗീത, മാള അരവിന്ദന്‍, എന്‍എഫ് വര്‍ഗീസ്‌ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ബോംബൈ രവിയാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയത്. താഹ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വിജയമായില്ല. എന്നാല്‍ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  കുഞ്ചാക്കോ ബോബനെ ചിരിപ്പിച്ച ആ കൊച്ചുമിടുക്കൻ ഇതാണ് | FilmiBea Malayalam

  നടി പൂജ ഹെഗ്ഡയ്‌ക്കെതിരെ ആരോപണങ്ങളുമായി റോജയുടെ ഭര്‍ത്താവ്, കാരണം ഇതാണ്

  English summary
  producer mummy century reveals why kunchacko boban wasn't part in five star hospital movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X