'മകൾക്ക് ബാല കുറെ ഉമ്മയൊക്കെ കൊടുത്ത് സംസാരിച്ചു, ഉണ്ണി തിരിച്ച് പുറത്ത് വന്നത് കരഞ്ഞുകൊണ്ടാണ്'; ബാദുഷ
സിനിമാ സ്നേഹികളെല്ലാം ഇപ്പോൾ ബാല തിരികെ ജീവിതത്തിലേക്ക് വരുന്നതിനായി പ്രാർഥനയിലാണ്. കൊച്ചി അമൃത ആശുപത്രിയിലാണ് കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സയിൽ കഴിയുന്നത്
നടൻ ബാല തിരികെ സുഖം പ്രാപിച്ച് വന്ന് പഴയത് പോലെ അഭിമുഖങ്ങളിലും സോഷ്യൽമീഡിയയിൽ നിറയുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പെടുന്നനെ ബാല ആശുപത്രിയിൽ അഡ്മിറ്റായത് ആരാധകരേയും വിഷമത്തിലാത്തി.
സിനിമാ സ്നേഹികളെല്ലാം ഇപ്പോൾ ബാല തിരികെ ജീവിതത്തിലേക്ക് വരുന്നതിനായി പ്രാർഥനയിലാണ്. കൊച്ചി അമൃത ആശുപത്രിയിലാണ് കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ ഏക മകളെ കാണണമെന്ന ആഗ്രഹം മാത്രമാണ് ബാല നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്.

സംഭവം അറിഞ്ഞ് മകളേയും കൊണ്ട് പിന്നീട് മുൻ ഭാര്യ അമൃതയും കുടുംബവും എത്തുകയും ചെയ്തിരുന്നു. മകളെ കണ്ടപ്പോൾ ബാല ഏറെ സന്തോഷവാനായിയെന്നും ഒരുപാട് ഉമ്മയൊക്കെ മകൾക്ക് നൽകിയാണ് ബാല പറഞ്ഞയച്ചതെന്നും പറയുകയാണ് ബാലയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം നിർമാതാവ് എൻ.എം ബാദുഷ.
ഒരിടയ്ക്ക് ബാലയും ഉണ്ണി മുകുന്ദനും വഴക്കിട്ടിരുന്നുവെങ്കിലും ഐസിയുവിൽ ബാലയെ കണ്ടശേഷം കരഞ്ഞുകൊണ്ടാണ് ഉണ്ണി പുറത്തേക്ക് വന്നതെന്നും ബാദുഷ പറഞ്ഞു.
ബിഹൈൻവുഡ്സ് ഇങ്കിന് നൽകിയ അഭിമുഖത്തിലാണ് നടൻ ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബാദുഷ സംസാരിച്ചത്. 'സംവിധായകൻ വിനോദ് ഗുരുവായൂരാണ് ബാലയുടെ കാര്യം പറഞ്ഞിട്ട് സംഭവം അന്വേഷിക്കാൻ പറഞ്ഞത്. ഉടൻ തന്നെ ഞാൻ ബാലയ്ക്കൊപ്പമുള്ള രാജേഷിനെ വിളിച്ചു. അങ്ങനെയാണ് കാണാൻ പോയത്.'
'പോകുന്ന പോക്കിൽ ഉണ്ണിയെ വിളിച്ചപ്പോൾ ഉണ്ണിയും പറഞ്ഞു താനും വരുന്നെന്ന്. ആശുപത്രിയിൽ ചെന്ന് ആദ്യം ഞങ്ങൾ ഡോക്ടറെയാണ് കണ്ടത്. അദ്ദേഹം ബാലയുടെ അസുഖത്തെ കുറിച്ച് ഞങ്ങളോട് വിവരിച്ചു. കുറച്ച് പ്രോബ്ലംസുണ്ട്. ബാലയ്ക്ക് മെഡിസിൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.'
'പിന്നീട് ബാലയെ കണ്ടു. ആദ്യം ഉണ്ണി അകത്ത് കയറി ബാലയോട് കുറച്ച് നേരം സംസാരിച്ചു. പിന്നെയാണ് ഞാനും മേപ്പടിയാന്റെ സംവിധായകൻ വിഷ്ണുവും ബാലയെ കാണാൻ കയറിയത്. കണ്ടയുടൻ ബാല സംസാരിച്ചു. സിനിമയുടെ കാര്യങ്ങളും സംസാരിച്ചു. ബാലയുടെ ടെൻഷൻ സംഭവം വാർത്തയായോ എന്നതാണ്.'
'ഒരു കുഴപ്പവുമില്ലായിരുന്നു. വളരെ എനർജെറ്റിക്കായാണ് സംസാരിച്ചത്. മോളെ ഒന്ന് കാണണമെന്ന് ബാലയ്ക്കുണ്ടായിരുന്നു. അത് അദ്ദേഹം പറഞ്ഞപ്പോഴാണ് ഞങ്ങൾ അതിനുള്ള കാര്യങ്ങൾ ചെയ്തത്. പിന്നെ ബാലയുടെ ബ്രദറും ചെന്നൈയിൽ നിന്നും വന്നിട്ടുണ്ട്. ഒരു ലിവർ ട്രാൻസ്പ്ലാന്റേഷനായിരിക്കും ഇതിന് ഏറ്റവും പ്രധാനമായിട്ടും ചെയ്യേണ്ടത്.'

'അതിന്റെ കാര്യങ്ങൾ സഹോദരൻ നീക്കുന്നുണ്ട്. ബാലയെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതായി ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. മോളെ കണ്ടപ്പോൾ ബാലയ്ക്ക് വല്ലാത്ത സന്തോഷമായി. കുറേനേരം മോളുമായി ബാല സംസാരിച്ചു. അമൃതയും ഒപ്പമുണ്ടായിരുന്നു. പിന്നെ മകൾ പുറത്തിറങ്ങി.'
'കുറച്ച് നേരം കഴിഞ്ഞപ്പോൾ വീണ്ടും കാണണമെന്ന് ബാല ആവശ്യപ്പെട്ടപ്പോൾ മോളെ വീണ്ടും അകത്ത് കയറ്റി. അമൃത പറഞ്ഞ് മകൾക്ക് ബാല കുറെ ഉമ്മയൊക്കെ കൊടുത്തു സംസാരിച്ചു എന്നാണ്. കഴിഞ്ഞ ദിവസം രാവിലെ മുതൽ ബാലയ്ക്ക് അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും പിന്നീട് അത് രാത്രിയായപ്പോൾ ക്രിട്ടിക്കലാകുമെന്ന് എല്ലാവർക്കും തോന്നി.'
'ഉടൻ തന്നെ ആംബുലൻസ് വിളിച്ച് അമൃതയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ്. ബാലയെ എനിക്ക് പണ്ട് മുതലെ അറിയാമായിരുന്നു. മുമ്പൊന്നും ബാലയ്ക്ക് ഇത്തരം അസുഖങ്ങളുള്ളതായി തോന്നിയിട്ടില്ല. കുറച്ച് നാൾ മുമ്പ് ഞാൻ ബാലയെ കണ്ടതാണ്. ഇൻഫക്ഷൻ വരാൻ പാടില്ല എന്നതുകൊണ്ട് ഇപ്പോൾ വിസിറ്റേഴ്സിനെ അനുവദിക്കുന്നില്ല.'
'നിയന്ത്രിച്ചിട്ടുണ്ട്. ലിക്വിഡ് ഫുഡൊക്കെ കൊടുക്കുന്നുണ്ടെന്നാണ് തോന്നുന്നത്. മുസാഫിർ സിനിമ മുതലാണ് എനിക്ക് ബാലയെ പരിചയം. പിന്നീട് അദ്ദേഹം പേഴ്സണൽ പ്രശ്നങ്ങൾക്കൊണ്ട് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ബാലയെ അകത്ത് കയറി കണ്ട ശേഷം ഉണ്ണി തിരിച്ച് പുറത്ത് വന്നത് കരഞ്ഞുകൊണ്ടാണ്.'
'പിന്നെ ഞാൻ ചെന്നപ്പോൾ ബാലയുടെ കണ്ണിൽ നിന്നും വെള്ളം വന്നിട്ടുണ്ടായിരുന്നു. അവർ എന്തൊക്കെയാണ് സംസാരിച്ചതെന്ന് എനിക്കറിയില്ല' ബാദുഷ പറഞ്ഞു.


Click it and Unblock the Notifications