twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി തന്നെയാണ് ഈ റോളിന് അനുയോജ്യനെന്ന് എല്ലാവര്‍ക്കും തോന്നി, വെളിപ്പെടുത്തി പിവി ഗംഗാധരന്‍

    By Midhun Raj
    |

    മമ്മൂട്ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒരു വടക്കന്‍ വീരഗാഥ ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. 1989ല്‍ പുറത്തിറങ്ങിയ സിനിമ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ചന്തുവായി മികച്ച പ്രകടനമാണ് ചിത്രത്തില്‍ മമ്മൂട്ടി കാഴ്ചവെച്ചത്. വമ്പന്‍ താരനിരയാണ് ഒരു വടക്കന്‍ വീരഗാഥയില്‍ അണിനിരന്നത്. ചരിത്ര സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരം മമ്മൂട്ടി ആദ്യമായി നേടിയിരുന്നു.

    ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    മമ്മൂട്ടിക്കൊപ്പം ബാലന്‍ കെ നായര്‍, സുരേഷ് ഗോപി, മാധവി, ക്യാപ്റ്റന്‍ രാജു, ഗീത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. മമ്മൂക്കയ്ക്ക് പുറമെ വടക്കന്‍ വീരഗാഥയിലൂടെ ഹരിഹരനും എംടി വാസുദേവന്‍ നായരും പുരസ്‌കാരങ്ങള്‍ നേടി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവി ഗംഗാധരനായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ബോംബൈ രവി ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

    അതേസമയം വടക്കന്‍ വീരഗാഥയ്ക്ക് വേണ്ടി

    അതേസമയം വടക്കന്‍ വീരഗാഥയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് നിര്‍മ്മാതാവ് പിവി ഗംഗാധരന്‍ മനസുതുറന്നിരുന്നു. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിവി ഗംഗാധരന്‍ മെഗാസ്റ്റാറിനെ കുറിച്ച് മനസുതുറന്നത്. വടക്കന്‍ വീരഗാഥ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മുതലേ മമ്മൂട്ടി തന്നെയായിരുന്നു മനസിലെന്ന് അദ്ദേഹം പറയുന്നു.

    എംടി സാറും ഹരിഹരന്‍ സാറും

    എംടി സാറും ഹരിഹരന്‍ സാറും ചേര്‍ന്ന് ആ റോള്‍ ചെയ്യാന്‍ മമ്മൂട്ടിയെ തിരഞ്ഞെടുത്തു. അപ്പോ മമ്മൂട്ടി അതിന് അനുയോജ്യനായ ആളാണെന്ന് എല്ലാവര്‍ക്കും തോന്നി. മമ്മൂട്ടി ബോഡി മാത്രമല്ല ഓരോ അഭിനയങ്ങളും അദ്ദേഹം പ്രാക്ടീസ് ചെയ്ത് നന്നായിട്ട് ചെയ്തു. വാള്‍പ്പയറ്റ് ഒന്നും അദ്ദേഹത്തിന് മുന്‍പ് അറിയില്ലായിരുന്നു. എന്നാല്‍ അത് സമയമെടുത്ത് പഠിച്ചാണ് അദ്ദേഹം അത് ചെയ്തത്.

    ഗുരുവായൂര്‍ ഒരു ഹോട്ടലിന്റെ മുകളില്‍

    ഗുരുവായൂര്‍ ഒരു ഹോട്ടലിന്റെ മുകളില്‍ പോയിട്ട് മമ്മൂട്ടിയും മാധവിയും അത് പഠിച്ചു. ഇപ്പോഴത്തെ കാലത്തെ പോലെ ടെക്‌നിക്‌സ് ഒന്നും അന്ന് ഇല്ല. അന്നൊക്കെ ഒറിജിനാലിറ്റിയാണ്. അവര്‍ക്ക് പരിക്ക് ഒന്നും പറ്റിയിരുന്നില്ല. എല്ലാവരും നന്നായിട്ട് ചെയ്തു. ഞങ്ങളുടെ ജീവിതത്തിലെ എറ്റവും നല്ല സിനിമ എന്ന് കരുതുന്ന ചിത്രമാണ് വടക്കന്‍ വീരഗാഥ, അഭിമുഖത്തില്‍ പിവി ഗംഗാധരന്‍ പറഞ്ഞു.

    Recommended Video

    ഇത് ഇക്കയുടെ ഇന്നുവരെ കാണാത്ത ത്രില്ലർ...
    ഒരു വടക്കന്‍ വീരഗാഥയ്ക്ക് പിന്നാലെ

    ഒരു വടക്കന്‍ വീരഗാഥയ്ക്ക് പിന്നാലെ മമ്മൂട്ടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ പഴശ്ശിരാജയും വലിയ വിജയം നേടിയിരുന്നു. എംടി വാസുദേവന്‍ നായര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ചന്തുവിനെ പോലെ പഴശ്ശിരാജയെയും സ്‌ക്രീനില്‍ മമ്മൂട്ടി ഗംഭീരമാക്കി. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മമ്മൂക്ക അവതരിപ്പിക്കാറുളള ചരിത്ര കഥാപാത്രങ്ങളെല്ലാം തന്നെ എപ്പോഴും ശ്രദ്ധേയമാവാറുണ്ട്. പഴശ്ശിരാജ ഗോകുലം ഗോപാലനായിരുന്നു നിര്‍മ്മിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.

    Read more about: mammootty hariharan
    English summary
    Producer P V Gangadharan About Mammootty's Dedication In Oru Vadakkan Veeragatha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X