സൂപ്പർതാരത്തിന്റെ സെറ്റിൽ മീരയുടെ ആറ്റിറ്റ്യൂഡ്; വെളിപ്പെടുത്തി നിർമാതാവ്; അന്ന് കമലിന് നടി നൽകിയ മറുപടി
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ മീര ജാസ്മിന് കഴിഞ്ഞിട്ടുണ്ട്. സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെ കരിയറിൽ തുടക്കം കുറിച്ച മീര വളരെ പെട്ടെന്ന് പ്രശസ്തിയിലേക്ക് കുതിച്ചു. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മീരയെ പോലെ ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച മറ്റൊരു നടി മലയാളത്തിൽ ഇല്ല. മഞ്ജു വാര്യർക്ക് പകരക്കാരിയായാണ് അന്ന് മീരയെ പ്രേക്ഷകർ കണ്ടത്. അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം നടി കാഴ്ച വെച്ചു.
തമിഴകത്തും തെലുങ്ക് സിനിമാ ലോകത്തും മീര വിജയം ആവർത്തിച്ചു. എന്നാൽ കരിയറിലെ പ്രശസ്തിക്കൊപ്പം വിവാദങ്ങളിലും നടി അകപ്പെട്ടു. ദേഷ്യക്കാരിയെന്ന ഇമേജ് അക്കാലത്ത് മീരയ്ക്കുണ്ടായിരുന്നു. സംവിധായകൻ കമൽ വരെ മീരയ്ക്കെതിരെ സംസാരിച്ച സാഹചര്യമുണ്ടായി. ഇപ്പോഴിതാ മീര ജാസ്മിനെതിരെ വിമർശനം ഉന്നയിക്കുകയാണ് തെലുങ്ക് സിനിമാ നിർമാതാവ് പൈദി ബാബു.

വലിയ പ്രതിഫലം ചോദിച്ച നടി തന്റെ സിനിമയുടെ സെറ്റിൽ അഹംഭാവത്തോടെയാണ് പെരുമാറിയതെന്ന് നിർമാതാവ് ആരോപിക്കുന്നു. ഇദ്ദേഹം നിർമ്മിച്ച ഗുഡുംബ ശങ്കർ
എന്ന ചിത്രത്തിൽ മീര ജാസമിനായിരുന്നു നായിക. സൂപ്പർ താരം പവൻ കല്യാണിനൊപ്പമാണ് ചിത്രത്തിൽ മീര അഭിനയിച്ചത്. സിനിമയ്ക്കിടെ നടന്ന സംഭവങ്ങൾ നിർമാതാവ് വിശദീകരിച്ചു. ആരാണ് നായിക ആരാണെന്ന് ആലോചിച്ചപ്പോഴാണ് മീര ജാസ്മിനെക്കുറിച്ച് അറിയുന്നത്.
കഴിവും ഭംഗിയുമുള്ള പെൺകുട്ടിയാണ് മീര. പെട്ടെന്ന് തന്നെ ഞങ്ങൾ മീരയെ നായികയായി തീരുമാനിച്ചു. ആവരിൽ ആകെയുള്ള കുറവ് ആറ്റിറ്റ്യൂഡ് കാണിക്കുന്നതാണ്. ഒരുപാട് ആളുകൾക്കത് ഇഷ്ടമല്ല. അതേസമയം വളരെ നല്ല രീതിയിൽ മീര കഥാപാത്രത്തെ അവതരിപ്പിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി. തെലുങ്കിൽ പവൻ കല്യാൺ, ബാലകൃഷ്ണ, രവി തേജ എന്നീ സൂപ്പർതാരങ്ങളുടെ സിനിമകളിൽ മീര അഭിനയിച്ചിട്ടുണ്ട്.

മികച്ച അഭിനേത്രിയാണെങ്കിലും നടി ദേഷ്യക്കാരിയും അഹങ്കാരിയുമാണെന്ന ഇമേജ് എല്ലാ ഭാഷകളിലും വന്നിട്ടുണ്ട്. മീര വളരെ മൂഡിയാണെന്നും ഒരിക്കൽ തനിക്കൊപ്പം അഭിനയിക്കവെ പെട്ടെന്ന് ഷൂട്ടിംഗ് നിർത്തി നടി പോയെന്നും നടൻ ശ്രീകാന്ത് അടുത്തിടെ പറഞ്ഞിട്ടുണ്ട്. അതേസമയം മികച്ച അഭിനേത്രിയാണ് മീരയെന്നും ശ്രീകാന്ത് വ്യക്തമാക്കി.
മലയാളത്തിൽ സംവിധായകൻ കമലാണ് മീര ജാസ്മിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. മീര തന്റെ സെറ്റുകളിലെ പലപ്പോഴും നിരുത്തരവാദിത്വത്തോടെ പെരുമാറിയെന്നും ടെക്നീഷ്യൻസിനോട് ദേഷ്യപ്പെട്ടെന്നും കമൽ ആരോപിച്ചു. കമലിന്റെ ഗ്രാമഫോൺ, സ്വപ്നക്കൂട്, പെരുമഴക്കാലം, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളിൽ മീരയായിരുന്നു നായിക. മീരയുടെ പെരുമാറ്റം ഷൂട്ടിംഗിനെ ബാധിച്ചെന്നും മിന്നാമിന്നിക്കൂട്ടിന് ശേഷം മീരയ്ക്കൊപ്പം സിനിമ ചെയ്യില്ലെന്ന് താൻ തീരുമാനിച്ചെന്നും ഷൂട്ടിംഗിന്റെ അവസാന നിമിഷം താൻ ഇക്കാര്യം മീരയോട് പറഞ്ഞിരുന്നെന്നും കമൽ തുറന്ന് പറഞ്ഞു.
സംവിധായകന്റെ വിമർശനം അന്ന് വലിയ തോതിൽ ചർച്ചയായി. മീരയുടെ കരിയറിൽ വീഴ്ച സംഭവിക്കുന്നതും ഇക്കാലഘട്ടത്തിലാണ്. കമലിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് ഒരു അഭിമുഖത്തിൽ മീര പറഞ്ഞത്. താൻ അഹങ്കാരിയല്ലെന്നും തന്നോട് മോശമായി പെരുമാറിയാൽ പ്രതികരിക്കുമെന്നും നടി അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications