twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചതിയന്‍ ചന്തുവിനെ നല്ലവനാക്കിയത് മമ്മൂട്ടിക്ക് വേണ്ടിയോ? എംടിയുടെ കിടിലന്‍ മറുപടിയെക്കുറിച്ച് നിര്‍മ്മാതാവ്

    |

    പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സമ്മാനിച്ചിട്ടുള്ളത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം കരിയര്‍ ബ്രേക്ക് ചിത്രങ്ങളായിരുന്നു ഈ ബാനര്‍ സമ്മാനിച്ചത്. സത്യന്‍ അന്തിക്കാട്, ഭരതന്‍, സിബി മലയില്‍, തുടങ്ങി പ്രമുഖ സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട് ഞങ്ങളെന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പിവി ഗംഗാധരന്‍ പറയുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    അദ്വൈതമെന്ന സിനിമ ചെയ്യുമ്പോള്‍ അങ്ങനെ ഭീഷണികളൊന്നും വന്നിരുന്നില്ല. എന്നാല്‍ ഏകലവ്യന്‍ ചെയ്യുമ്പോള്‍ ചില ഭീഷണികളൊക്കെ വന്നിരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ആളുകള്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ ആ സിനിമ വന്‍വിജയമായി മാറുകയായിരുന്നു. അദ്വൈതവും ഹിറ്റായിരുന്നു. സിനിമ ചെയ്യുമ്പോള്‍ വിവാദങ്ങള്‍ക്കിടയിലൂടെ കടന്നുപോവണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് പിവി ഗംഗാധരന്‍ പറയുന്നു. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം കാണിച്ചുകൊടുക്കാനാണ് ശ്രമിക്കാറുള്ളത്. സെന്‍സര്‍ ബോര്‍ഡ് കട്ടിങ്ങ് വേണ്ടിവന്ന സിനിമകളൊന്നും അങ്ങനെ ചെയ്തിട്ടില്ല. അങ്ങനെയുള്ള സംവിധായകന്‍മാരെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്.

    എല്ലാവരും നെഗറ്റീവ് പറഞ്ഞ സിനിമകളിലൊന്നായിരുന്നു വടക്കന്‍ വീരഗാഥ. ചതിയന്‍ ചന്തുവിനെ നല്ലതാക്കിയതും മാധവിയെ മോശപ്പെട്ട സ്ത്രീയാക്കിയപ്പോഴും ആളുകള്‍ വിമര്‍ശിച്ചിരുന്നു. ഹരിഹരനും എംടി വാസുദേവന്‍ നായരും ഉറച്ചുനില്‍ക്കുകയായിരുന്നു. 125 ദിവസത്തിലധികം ഓടിയിട്ടുണ്ട് ഈ ചിത്രം. കാലങ്ങളായി പഠിച്ച് മനസ്സിലാക്കിയാണ് അങ്ങനെ ചെയ്തതെന്നായിരുന്നു എംടി വാസുദേവന്‍ നായര്‍ അന്ന് മറുപടി നല്‍കിയത്. ഇത്തരത്തിലുള്ള സിനിമകളെടുക്കുമ്പോള്‍ തെറ്റാതെയും യാഥാര്‍ത്ഥ്യമായതുമാണെടുത്തത്. അതിനാല്‍ത്തന്നെയാണ് സിനിമ വിജയമായി മാറിയത്.

    Mammootty

    ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിന്റെ കാര്യത്തിലോ തിരക്കഥയുടെ കാര്യത്തിലോ, സാങ്കേതിക വിദ്യയുടെ കാര്യത്തിലോ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. 22 സിനിമകള്‍ ചെയ്തിട്ടുണ്ട് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്. അതിലൊക്കെ ഞങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും പിവി ഗംഗാധരന്‍ പറയുന്നു.

    Recommended Video

    യാത്രാ ചിലവ് പോലും വാങ്ങാതെ മമ്മൂക്ക എത്തി | FilmiBeat Malayalam

    വാര്‍ത്തയെന്ന സിനിമ പത്രക്കാരുടെ സിനിമയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയായി ആ സിനിമ ചെയ്യുമ്പോള്‍ ഞങ്ങള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തീരുമാനിച്ചാണ് ഞങ്ങള്‍ സംവിധായകനിലേക്ക് എത്തുന്നത്. താരനിര്‍ണ്ണയമെല്ലാം നടത്തുന്നത് അവരാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അദ്വൈതം, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ സിനിമകളുടെ ചിത്രീകരണ സമയത്തെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചിരുന്നു.

    അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി മോഹന്‍ലാലിന്റെ മകള്‍, വിസ്മയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    English summary
    PV Gangadharan talks about Oru Vadakkan Veeragadha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X