മാധവി ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തി, പിറ്റേന്ന് മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം നിര്‍ത്തലാക്കി
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് നടി മാധവി. വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയായും, ആകാശദൂതിലെ ആനിയായും വെള്ളിത്തിരയില്‍ തിളങ്ങിയ മാധവി മലയാളത്തിന്റെ ഭാഗ്യ നായികയായിരുന്നു. വടക്കന്‍ വീരഗാഥയിലൂടെയാണ് മാധവി ശ്രദ്ധിക്കപ്പെടുന്നത്. 1976 ൽ പുറത്ത് ഇറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. മലയാളത്തെ കൂടാതെ തെലുങ്ക്, തമിഴ്,കന്നട, ഹിന്ദി, ബംഗാളി, ഒറിയ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. എല്ലാ ഭാഷകളിലും നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു.

1976-ൽ പുറത്തിറങ്ങിയ തൂർപു പഡമര എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് മാധവി ചലച്ചിത്രലോകത്ത് ശ്രദ്ധേയയാകുന്നത്. തുടർന്ന് പ്രശസ്ത സംവിധായകൻ കെ. ബാലചന്ദർ സംവിധാനം ചെയ്ത മാറോചരിത്ര എന്ന തെലുഗുചിത്രത്തിൽ ഉപനായികയുടെ വേഷത്തിലേക്ക് മാധവിയെ തെരഞ്ഞെടുത്തു. 1981-ൽ ഈ ചിത്രം ഏക് ദൂജെ കേലിയെ എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിച്ചപ്പോഴും മാധവി തന്നെ അഭിനയിച്ചു. മാധവിയുടെ അഭിനയം ഹിന്ദി ചലച്ചിത്ര മേഖലയിൽ ശ്രദ്ധിക്കപ്പെടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു.


Click it and Unblock the Notifications











