പെട്ടെന്നാണ് പൃഥ്വിരാജ് തെന്നി വീഴുന്നത്! ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് രഞ്ജിത്ത്
മലയാള സിനിമയുടെ നട്ടെല്ല്, ഹോളിവുഡ് സ്‌റ്റൈലില്‍ മലയാളത്തില്‍ സിനിമകളൊരുക്കാന്‍ ശ്രമിക്കുന്ന നടന്‍ എന്നിങ്ങനെ പൃഥ്വിരാജിന് വിശേഷണങ്ങളേറെയാണ്. ഒരു നടന്‍ എന്നതിലുപരി നിര്‍മാതാവും മികച്ചൊരു സംവിധായകന്‍ കൂടിയാണ് അദ്ദേഹം. പൃഥ്വിയുടെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമ കേരളത്തിലെ ഏറ്റവും വലിയ ബോക്‌സോഫീസ് കളക്ഷന്‍ സ്വന്തമാക്കിയ സിനിമയായിരുന്നു.
സിനിമയ്ക്ക് വേണ്ടിയുള്ള പൃഥ്വിയുടെ കഠിനാധ്വാനത്തിന്റെ കഥ ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ജയറാം നായകനായിട്ടെത്തിയ മേക്കപ്പ് മാന്‍ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ ഒരു അപകടത്തെ കുറിച്ച് നിര്‍മാതാവ് രഞ്ജിത്ത് പറയുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. പൃഥ്വിരാജ് ഒരു അതിഥി വേഷത്തില്‍ സിനിമയില്‍ അഭിനയിച്ചിരുന്നു. ഒരു പാട്ട് രംഗം ചിത്രീകരിക്കുന്നതിനിടെ കാല് തെന്നി വീണാണ് പൃഥ്വിയ്ക്ക് പരിക്കേല്‍ക്കുന്നത്. ശേഷം സംഭവിച്ചതിനെ കുറിച്ച് നിര്‍മാതാവ് പറയുന്നതിങ്ങനെ...

'എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തൊരു അനുഭവമായിരുന്നു അത്. ആ സിനിമയുടെ അവസാന ഭാഗങ്ങളും ഒരു പാട്ട് സീനും ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. രാത്രിയാണ് ഷൂട്ടിങ് നടക്കുന്നത്. റാമോജി റാവു ഫിലിം സിറ്റിയുടെ മുന്നിലൊരു ഫൗണ്ടന്‍ ഉണ്ട്. വളരെ വീതി കുറഞ്ഞ ഒരു ഏരിയയാണ്. അവിടെ ഡാന്‍സ് കളിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ രാജു താഴെ വീണു.
കാല്‍ ഒട്ടും അനക്കാന്‍ കഴിയാത്ത രീതിയില്‍ താഴെ കിടക്കുകയായിരുന്നു. ഞങ്ങളെല്ലാവരും എടുത്തുയര്‍ത്തുകയായിരുന്നു. ഇന്നിനി ഷൂട്ട് ചെയ്യേണ്ട എന്ന് പറഞ്ഞിട്ടും രാജു സമ്മതിച്ചില്ല. കുറച്ച് പോര്‍ഷന്‍ കൂടിയല്ലേ ഉള്ളു ചേട്ടാ, അത് കഴിഞ്ഞാല്‍ തീരുമല്ലോ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. വേണ്ട റിസ്‌ക് ആണെന്ന് ഞങ്ങളെല്ലാവരും പറഞ്ഞിട്ടും പൃഥ്വി കേട്ടില്ല.

ഒരു കാരണവശാലും നാളെ എനിക്ക് അഭിനയിക്കാന്‍ പറ്റിയെന്ന് വരില്ല. ചിലപ്പോള്‍ കുറച്ച് ദിവസത്തേക്ക് പറ്റില്ല. കാല് റെഡിയാവാന്‍ സമയമെടുക്കും. സാരമില്ല, നമുക്ക് ഇപ്പോള്‍ തന്നെ എടുക്കാം. എന്നായിരുന്നു പൃഥ്വി പറഞ്ഞത്. അങ്ങനെ പൂര്‍ത്തിയാക്കിയ രംഗമാണിത്. പിറ്റേ ദിവസം പൃഥ്വിയുടെ കാലിന് നീര് വന്നു. കുറച്ച് ദിവസം കാല്‍ അനക്കാന്‍ പറ്റാതെയായി. ഭാഗ്യത്തിന് പൊട്ടലുണ്ടായില്ല.
ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ ചെറിയ കാര്യങ്ങള്‍ പോലും ഒരു സിനിമയ്ക്ക് എത്രത്തോളം നഷ്ടം വരുത്തും എന്നറിയുന്ന ഒരാളാണ് പൃഥ്വിരാജ്. സെന്‍സുള്ള സ്‌നേഹമുള്ള ചെറുപ്പക്കാരനാണ് അദ്ദേഹം. നിര്‍മാതാവിനോട് അത്രയും നീതി പുലര്‍ത്തുന്ന ഒരു നടന്‍. ചെറുപ്പക്കാര്‍ കണ്ട് പഠിക്കണം. നിഷേധിയാണ്, മുന്‍കോപിയാണ്, എന്നൊക്കെ പലരും പറയുമെങ്കിലും ഞാനവരോട് പറയും, പൃഥ്വിരാജ് നല്ലൊരു മനുഷ്യനാണെന്നും' രഞ്ജിത്ത് പറയുന്നു.


Click it and Unblock the Notifications