സുരേഷ് ഗോപി പറഞ്ഞത് പ്രശ്നമായി, ആദ്യ ദിവസം ഷൂട്ടിംഗ് നിർത്തി, ഇനിയുണ്ടാകില്ലന്ന് ഉറപ്പ് തന്നു: നിർമാതാവ്
സുരേഷ് ഗോപി നായകനായെത്തിയ സൂപ്പർഹിറ്റ് സിനിമയാണ് ദ ടെെഗർ. ബി ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി ഷാജി കെെലാസ് സംവിധാനം ചെയ്ത ചിത്രം. 2005 ലാണ് ദ ടെെഗർ പുറത്തിറങ്ങിയത്. ശശി അയ്യൻചിറയാണ് ചിത്രം നിർമ്മിച്ചത്. ഷൂട്ടിംഗിന്റെ ആദ്യ ദിവസം തന്നെയുണ്ടായ ഒരു സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശശി അയ്യൻചിറ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സുരേഷ് ഗോപിയിൽ നിന്നും ഒരു അനുഭവമുണ്ടായി. പക്ഷെ അന്നത്തോട് കൂടി സുരേഷ് ഗോപി പക്കയായി. പൂജയും ഷൂട്ടിംഗും ഒരുമിച്ചായിരുന്നു. മറെെൻ ഡ്രെെവിലായിരുന്നു പൂജ നടക്കുന്നത്. മുന്നൂറോളം പേർ അന്ന് വന്നിട്ടുണ്ട്. ശ്യാം ദത്താണ് ക്യമാറമാൻ. കോസ്റ്റ്യൂമൊക്കെ ഒന്ന് കാണണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ശ്യാം ദത്ത് കാണിച്ച് കൊടുത്തു. ക്യാമറയിൽ ഗംഭീരമായിരിക്കുമെന്ന് പറഞ്ഞു. ഈ കോസ്റ്റ്യൂം എനിക്ക് ഇടാൻ പറ്റില്ലെന്ന് സുരേഷ് ഗോപി.

അപ്പുറത്ത് ഞാനും സുഹൃത്തുക്കളും ചായയും കുടിച്ച് സംസാരിച്ച് കൊണ്ടിരിക്കുകയാണ്. എന്താ ചെയ്യുക, ഞാൻ പെട്ട് പോയില്ലേ എന്ന് സുരേഷ് ഗോപി പറയുന്നത് ഞാൻ കേട്ടു. അതെനിക്ക് സ്ട്രെെക്ക് ചെയ്തു. പെട്ട് പോകാൻ പാടില്ലല്ലോ. ഞാൻ വേഗം വന്നു. എന്താണ് സുരേഷ് ഗോപി പ്രശ്നം ക്യാമറമാൻ പറഞ്ഞതല്ലേ ശരി എന്ന് ചോദിച്ചു. എന്താ ചെയ്യുക എന്ന് സുരേഷ് ഗോപി തന്റെ സ്റ്റെെലിൽ ആംഗ്യം കാണിച്ചു.
ഇത്രയും പേർ നിൽക്കുകയല്ലേ. ഞാൻ ഹലോ എന്ന് പറഞ്ഞ് കയ്യടിച്ചു. എല്ലാവരും എന്നെ നോക്കി. ഈ പടം ഞാൻ ചെയ്യുന്നില്ല, പാക്കപ്പ്, എന്ന് പറഞ്ഞ് ഞാൻ ഓടിപ്പോയി വണ്ടിയിൽ കയറിയിരുന്നു. ഷൂട്ടിംഗ് തുടങ്ങാൻ പോകുകയാണ്. പൂജ കഴിഞ്ഞ് വിളക്ക് പോലും കെട്ടിട്ടില്ല. എല്ലാവരും ഞെട്ടി. കാർ വളഞ്ഞ് വരവെ ഷാജി കെെലാസും സുരേഷ് ഗോപിയും ഓടി വരുന്നു. നമ്മൾ തമ്മിൽ അടുപ്പമുണ്ടല്ലോ തമാശ പറഞ്ഞതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് ഷാജി കെെലാസ് ഉറപ്പ് തന്നതോടെ ഷൂട്ടിംഗ് തുടങ്ങിയെന്നും ശശി അയ്യൻചിറ പറയുന്നു. ടെെഗർ സൂപ്പർഹിറ്റായിരുന്നെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് പ്രാവശ്യം സ്ക്രിപ്റ്റിൽ മാറ്റം വരുത്താൻ ഞങ്ങൾ ഇരുന്നു. ക്ലെെമാക്സിൽ ഷാജി കുറച്ച് തിരുത്തലുകൾ പറഞ്ഞു. അതൊക്കെ ബി ഉണ്ണികൃഷ്ണൻ അതിന് തയ്യാറായി. അതൊക്കെ തിരുത്തി എഴുതി. അങ്ങനെ തുടങ്ങിയ പടമാണ് ദ ടെെഗറെന്നും ശശി അയ്യൻചിറ പറഞ്ഞു. പൃഥ്വിരാജ് നായകനായ കൃത്യം എന്ന സിനിമയെക്കുറിച്ചും ശശി അയ്യൻചിറ സംസാരിക്കുന്നുണ്ട്.
പ്രതിഫലത്തിന്റെ പേരിൽ രാജുവുമായി കുറച്ച് വഴക്കുണ്ടായി. രാജു കണക്ക് നോക്കിയപ്പോൾ പെെസ കുറവാണ് എന്ന് പറഞ്ഞ സംഭവമുണ്ടായി. ഞാൻ എല്ലാ പെെസയും കറക്ട് കൊടുത്തതാണ്. അന്ന് ഞാൻ രാജുവിനെ കുറച്ച് വിഷമിപ്പിക്കുന്നത് പോലെ സംസാരിച്ചു. മല്ലിക ചേച്ചി എന്നെ രാത്രി വിളിച്ചു. ശശീ, മോൻ കണക്ക് നോക്കിയപ്പോൾ തെറ്റിയതാണ് പെെസ മുഴുവൻ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു. ഒരാൾക്കും പെെസ കൊടുക്കാൻ ഞാൻ ബാക്കി വെക്കാറില്ല. രാജു തന്നെ സോറി, എന്റെ തെറ്റാണ് എന്ന് പറഞ്ഞെന്നും ശശി അയ്യൻചിറ ഓർത്തു.


Click it and Unblock the Notifications