twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നിർമാതാവാണെന്ന് പോലും പരി​ഗണിക്കാതെ അയാൾ എന്നെകൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു'; പാസഞ്ചറിന്റെ നിർമാതാവ്!

    |

    രഞ്ജിത്ത് ശങ്കറിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത് ദിലീപ്-ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ത്രില്ലർ സിനിമയായിരുന്നു പാസ‍ഞ്ചർ. ഏറ്ററും റിയലിസ്റ്റിക്കായി അവതരിപ്പിച്ച മലയാളത്തിലെ മികച്ച ത്രില്ലർ എന്നാണ് 2019ൽ പുറത്തിറങ്ങിയ പാസഞ്ചറിനെ സിനിമാ പ്രേമികൾ വിശേഷിപ്പിക്കുന്നത്.

    സത്യനാഥൻ എന്ന ഒരു സാധാരണകാരന്റെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന ഒരു അസാധാരണ സംഭവമാണ് ചിത്രത്തിന്റെ കഥ.

    'ഒന്ന് അനങ്ങ് മനുഷ്യാന്ന് പറയാനാണ് തോന്നിയത്...'; നവീന്റെ ​ബി​ഗ് ബോസ് പ്രകടനത്തെ കുറിച്ച് ഭാര്യ!'ഒന്ന് അനങ്ങ് മനുഷ്യാന്ന് പറയാനാണ് തോന്നിയത്...'; നവീന്റെ ​ബി​ഗ് ബോസ് പ്രകടനത്തെ കുറിച്ച് ഭാര്യ!

    ഒരു സ്ഥിരം ട്രെയിൻ യാത്രക്കാരനായ സത്യനാഥൻ ഒരു ദിവസം നന്ദൻ മേനോൻ എന്ന പ്രശസ്ത വക്കീലിനെ ട്രെയിനിൽ വെച്ച് കാണുകയും അദ്ദേഹവുമായി സൗഹാർദത്തിൽ ആവുകയും ചെയ്യുന്നു. അത് കഴിഞ്ഞ് നന്ദൻ ഒരു അപകടത്തിൽ പെടുന്നതും ചെറിയ പരിചയത്തിന്റെ പേരിൽ സത്യൻ അദ്ദേഹത്തെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതാണ് കഥ.

    നന്ദനായി ദിലീപും സത്യനാഥനായി ശ്രീനിവാസനും എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ ജഗതി, മംമത, നെടുമുടി വേണു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    'കീർത്തിയായാൽ പോലും ഞാൻ യോജിക്കില്ല, അപർണ സ്വന്തം മികവുകൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ'; ജി.സുരേഷ് കുമാർ‌'കീർത്തിയായാൽ പോലും ഞാൻ യോജിക്കില്ല, അപർണ സ്വന്തം മികവുകൊണ്ട് സിനിമകൾ ഹിറ്റാക്കട്ടെ'; ജി.സുരേഷ് കുമാർ‌

    നിർമാതാവാണെന്ന് പോലും പരി​ഗണിച്ചില്ല

    മികച്ച തിരക്കഥയ്ക്കുള്ള ലോഹിതദാസ് പുരസ്കാരം നേടിയ ചിത്രം നിരവധി അവാർഡുകൾ പല വേദികളിലായി നേടിയിട്ടുണ്ട്. വളരെ ചെറിയ ബജറ്റിലാണ് ചിത്രം നിർമിച്ചത്. പി സുകുമാറിന്റെ ഛായാഗ്രണം നിർവഹിച്ച ഈ ചിത്രം നിർമിച്ചത് എസ്.സി പിള്ള ആയിരുന്നു.

    രഞ്ജതിത്ത് ശങ്കറെന്ന സംവിധായകന്റെ ആദ്യ സിനിമ കൂടിയായിരുന്നു പാസഞ്ചർ‌. ഇപ്പോൾ പാസഞ്ചർ സിനിമയുടെ ഷൂട്ടിങിനിടയിൽ സംഭവിച്ച ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് പിള്ള.

    ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന വിനോദ് ഷോർണ്ണൂർ തന്നെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചുവെന്നാണ് നിർമാതാവ് പിള്ള പറയുന്നത്.

    അയാൾ എന്നെകൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു

    'നിർമാതാവ് എന്ന നിലയിൽ എനിക്ക് യാതൊരു ലാഭവും കിട്ടാത്ത ചിത്രമായിരുന്നു പാസഞ്ചർ. സിനിമ ചിത്രീകരണ സമയത്ത് ഞാൻ ആറ്റുകാൽ പൊങ്കാല കൂടാൻ പോകുന്ന വഴിക്ക് ട്രെയിനിൽ വെച്ചാണ് സോന നായരെ കണുന്നത്.'

    'പണം കിട്ടിയിട്ടില്ലെന്നും കുറച്ച് അത്യാവിശ്യം ഉണ്ടെന്നും പറഞ്ഞപ്പോൾ ഞാൻ പതിനായിരം രൂപയുടെ ചെക്ക് എഴുതി നൽകുകയും ചെയ്തു.'

    'അത് അറിഞ്ഞ പ്രൊഡക്ഷൻ കൺട്രോളറായ വിനോദ് എന്നോട് ദേഷ്യപ്പെടുകയും ഒരു ദിവസം ഫുൾ ഷൂട്ടിങ്ങ് നിർത്തി വെപ്പിക്കുകയും വരെ ചെയ്തു.'

    സിനിമാ പ്രേമികൾക്ക് ഇഷ്ടപ്പെട്ട ത്രില്ലർ

    'അവസാനം നിർമാതാവാണെന്ന് പോലും നോക്കാതെ എന്നെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്ത ശേഷമാണ് ഷൂട്ടിങ്ങ് തുടങ്ങാൻ വിനോദ് ഷൊർണ്ണൂർ സമ്മതിച്ചത്.'

    'സിനിമ മേഖലയിൽ പുതുതായി വരുന്നവരെ ഇത്തരക്കാരാണ് ഇല്ലായ്മ ചെയ്യുന്നത്' എസ്.സി പിള്ള മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സിനിമാ പ്രേമികൾക്ക് ഇഷ്ടപ്പെട്ട ത്രില്ലർ സിനിമകളിൽ ഒന്നാമതാണ് പാസഞ്ചറിന്റെ സ്ഥാനം.

    രഞ്ജിത്ത് ശങ്കർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് പാസഞ്ചറും ഇഷ്ട സിനിമയാണ്. ദിലീപിന്റെ ഓരേയൊരു രഞ്ജിത്ത് ശങ്കർ ചിത്രം കൂടിയായിരുന്നു പാസഞ്ചർ.

    ദിലീപിന്റെ ഓരേയൊരു രഞ്ജിത്ത് ശങ്കർ ചിത്രം

    ദിലീപിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ കേശു ഈ വീടിന്റെ നാഥനാണ്. ചിത്രത്തിൽ ഉർവശിയായിരുന്നു നായികയായത്. വോയിസ് ഓഫ് സത്യനാഥനാണ് ചിത്രീകരണം പുരോ​ഗമിക്കുന്ന ദിലീപ് സിനിമ.

    ബാദുഷ സിനിമാസിന്‍റേയും ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.

    Read more about: dileep
    English summary
    producer S. C. Pillai open up about Passenger movie shooting location experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X