twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ സിനിമ കൊള്ളില്ലെന്ന് മോഹന്‍ലാലിന്റെ മുഖത്ത് നോക്കി പറഞ്ഞു, മറുപടി ഇങ്ങനെയായിരുന്നു, നിര്‍മ്മാതാവ് പറയുന്നു

    |

    പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല സഹപ്രവര്‍ത്തകര്‍ക്കിടയിലും മോഹന്‍ലാലിന് കൈനിറയെ ആരാധകരുണ്ട്. സൂപ്പര്‍ താരപദവി നോക്കാതെ എല്ലാവരോടും വളരെ സ്‌നേഹത്തോടേയും ബഹുമാനത്തോടയുമാണ് താരം പെരുമാറുന്നത്. നടന്റെ ഈ സ്വഭാവമാണ് മോഹന്‍ലാലിനെ പ്രിയങ്കരനാക്കുന്നത്. കൂടാതെ ആരോടും പിണക്കമോ പരിഭവമോ മനസില്‍ സൂക്ഷിക്കാറില്ല. താരത്തിന്റെ ഈ സ്വഭാവത്തെ കുറച്ച് സഹപ്രവർത്തകർ അഭിമുഖങ്ങളിലും മറ്റും വെളിപ്പെടുത്താറുണ്ട്.

    Also Read: നയന്‍താരയ്ക്ക് കുട്ടികളുണ്ടാവില്ല, ഐവിഎഫ് വേണ്ടി വരും; ഡോക്ടറുടെ കമന്റിന് രൂക്ഷ വിമര്‍ശനവുമായി ചിന്‍മയ്Also Read: നയന്‍താരയ്ക്ക് കുട്ടികളുണ്ടാവില്ല, ഐവിഎഫ് വേണ്ടി വരും; ഡോക്ടറുടെ കമന്റിന് രൂക്ഷ വിമര്‍ശനവുമായി ചിന്‍മയ്

    ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് മോഹന്‍ലാലിനെ കുറിച്ച് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍ പറഞ്ഞ വാക്കുകളാണ്. മോഹന്‍ലാലിന്റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നാണ് ചന്ദ്രകുമാർ പറയുന്നത്. ഇത് അദ്ദേഹം വളരെ പോസിറ്റീവായിട്ടാണ് എടുത്തതെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    കഷ്ടിച്ചായിരുന്നു ജീവന്‍ തിരിച്ച് കിട്ടിയത്, അച്ഛനെ വിളിക്കാന്‍ ശബ്ദം വന്നില്ല, ആ സംഭവം പറഞ്ഞ് സുധീഷ്കഷ്ടിച്ചായിരുന്നു ജീവന്‍ തിരിച്ച് കിട്ടിയത്, അച്ഛനെ വിളിക്കാന്‍ ശബ്ദം വന്നില്ല, ആ സംഭവം പറഞ്ഞ് സുധീഷ്

     മോഹന്‍ലാല്‍,

    'മോഹന്‍ലാലിന്റെ മുഖത്ത് നോക്കി സിനിമ മോശമാണെന്ന് പറയാനുളള ധൈര്യം ആര്‍ക്കുമില്ല. എന്നാല്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയുന്ന ആളുകളെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്', മോഹന്‍ലാലിനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് കൊണ്ട് ചന്ദ്രകുമാർ പറഞ്ഞ് തുടങ്ങി

    അവിടെ നിന്ന് ഇറങ്ങിപ്പോയിട്ടും ആരും ഒന്നും ചോദിച്ചില്ല, വര്‍ക്കലയില്‍ വെച്ചുണ്ടായ ദുരനുഭവം പറഞ്ഞ് നിഹാല്‍അവിടെ നിന്ന് ഇറങ്ങിപ്പോയിട്ടും ആരും ഒന്നും ചോദിച്ചില്ല, വര്‍ക്കലയില്‍ വെച്ചുണ്ടായ ദുരനുഭവം പറഞ്ഞ് നിഹാല്‍

    നിര്‍മ്മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ...' 'ഏകദേശം ഒന്നിച്ച് ഒരേ സമയത്താണ് താണ്ഡവും ഒന്നാമനും റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിനോടൊപ്പം ചിത്രാഞ്ജലിയില്‍ വെച്ചാണ് ഈ സിനിമ കാണുന്നത്. കണ്ട മാത്രയില്‍ തന്നെ ഈ ചത്രം വിജയിക്കില്ലെന്ന് മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞു';ചന്ദ്രകുമാര്‍ തുടർന്നു.

    ധൈര്യമില്ല

    'സാധാരണ മോഹന്‍ലാലിനോട് ഇങ്ങനെ പറയാന്‍ ആരും ധൈര്യപ്പെടാറില്ല. എന്നാല്‍ അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ ചൂണ്ടി കാണിക്കുന്നത് ഭയങ്കര ഇഷ്ടമാണ്. കൂടാതെ ചെയ്ത സിനിമ വിജയിക്കില്ലെന്ന് അഭിനയിക്കുമ്പോള്‍ തന്നെ അറിയാം'; മോഹന്‍ലാലിനോടൊപ്പമുളള അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

    സിനിമ  പരാജയപ്പെട്ടാല്‍

    കൂടാതെ സിനിമ പുറത്ത് ഇറങ്ങി കഴിഞ്ഞാല്‍ അതിനെയോര്‍ത്ത് ദുഃഖിക്കാറില്ലെന്ന് മോഹന്‍ലാലിന്റെ രീതി പങ്കുവെച്ച് കൊണ്ട് ചന്ദ്രകുമാര്‍ പറഞ്ഞു.

    'സിനിമ പുറത്ത് ഇറങ്ങിയാല്‍ അതിന്റെ ഭാവി അവിടെ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന ആളാണ്. പടം പൊട്ടിക്കഴിഞ്ഞാല്‍ ചിത്രം മരണപ്പെട്ടതായിട്ടാണ് അദ്ദേഹം കാണുന്നത്. ചത്തു പോയതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിരിക്കാറില്ല. ജീവിച്ചിരിക്കുന്ന സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മാത്രമേ അദ്ദേഹം ചിന്തിക്കാറുള്ളൂ'; നിര്‍മ്മാതാവ് പറഞ്ഞ് നിര്‍ത്തി.

    Recommended Video

    കൂടെ നിൽക്കുന്നവരെല്ലാം ചേർന്ന് മോഹൻലാലിനെ ചതിക്കുന്നു | Santhosh Varkey Interview | Filmibeat
    സിനിമ

    ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത്ത് മാനാണ് ഏറ്റവും ഒടുവി പുറത്ത് ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ദൃശ്യം 2 ന് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ്. ഒടിടി റിലീസായി പുറത്ത് ഇറങ്ങിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. തന്‌റെ ആദ്യത്തെ സംവിധാന സംരംഭം ബാറോസ്, ജീത്തു ജോസഫിന്റെ തന്നെ റാം,മോണ്‍സ്റ്റര്‍, ലൂസിഫര്‍ 2 എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    Read more about: mohanlal
    English summary
    Producer S Chandrakumar Opens Up He Said Directly To Mohanlal Onnaman Will Be A Flop, This Was How Lalettan Reacted
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X