twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലക്ഷങ്ങൾ മുടക്കി ഷൂട്ട് ചെയ്ത മധുചന്ദ്രലേഖയുടെ സീനുകൾ ഇന്നും എൻ്റെ പെട്ടിയിൽ ഉണ്ടെന്ന് സമദ് മങ്കട

    |

    മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്ന ഒരു കൂട്ടുകെട്ടാണ് ജയറാം-രാജസേനൻ എന്നിവരുടേത്. ഇരുവരും ഒന്നിച്ചെത്തിയ നിരവധി സിനിമകൾ തിയ്യേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. ജയറാമിനെ നായകനാക്കിയാണ് രാജസേനൻ തൻ്റെ കരിയറിൽ കൂടുതൽ സിനിമകളും ചെയ്തിട്ടുള്ളത്. 'കടിഞ്ഞൂൽ കല്യാണം' ആണ് ജയറാമിനെ നായകനാക്കി രാജസേനൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.

    പതിനാറോളം സിനിമകൾ ജയറാമിനെ നായകനാക്കി രാജസേനൻ ഒരുക്കിയിട്ടുണ്ട്. ഇതിൽ മിക്ക സിനിമകളും കുടുംബപശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രങ്ങളാണ്. അതിൽ പലതും തിയ്യേറ്ററുകളിൽ വലിയ വിജയം നേടിയവയും ആണ്.

    അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ഇടക്ക് മിണ്ടാതെയായി. ആ പിണക്കം വർഷങ്ങളോളം നീണ്ടു. ജയറാമുമായി പിരിഞ്ഞതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെന്നാണ് രാജസേനൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. പിന്നീട് 2006ൽ മധുചന്ദ്രലേഖ, കനകസിംഹാസനം തുടങ്ങിയ സിനിമകളാണ് രാജസേനൻ ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്. ഇപ്പോഴിത മധുചന്ദ്രലേഖ എന്ന സിനിമക്ക് പേര് വന്നത് എങ്ങനെയാണെന്നും കൂടാതെ സിനിമക്ക് വേണ്ടി എടുത്ത സീനുകൾ കട്ട് ചെയ്ത് കളഞ്ഞതിനെക്കുറിച്ചും പറയുകയാണ് മധുചന്ദ്രലേഖയുടെ നിർമ്മാതാവ് സമദ് മങ്കട.

    jayaram

    മധുചന്ദ്രലേഖ സിനിമ ജയറാം രാജസേനൻ കൂട്ട് കെട്ടിൽ പിറന്ന പതിനഞ്ചാമത്തെ സിനിമയായിരുന്നു. ചിത്രത്തിൻ്റെ പേര് 'മധുചന്ദ്രലേഖ' എന്ന് വന്നതു വളരെ രസകരമായിട്ടാണ്. മാധവനാണ് ജയാറാം, ചന്ദ്രമതിയാണ് ഉർവശി, ഇന്ദുലേഖ മംമ്ത മോഹൻദാസ് എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേര്.

    പടത്തിൻ്റെ തുടക്ക സമയത്ത് ഇങ്ങനെയൊരു പേര് ചിത്രത്തിന് ആയിട്ടില്ലായിരുന്നു. സിനിമയുടെ ലൊക്കേഷന് വേണ്ടി തിരഞ്ഞുനടക്കുന്ന സമയത്ത് കാറിൽ യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോൾ രാജസേനൻ ചേട്ടൻ തന്നെയണെന്ന് തോന്നുന്നു 'വിണ്ണിൽ നിന്ന് ഇറങ്ങി വന്ന മധുചന്ദ്രലേഖ' എന്ന പാട്ട് പാടി. ആ സമയം തന്നെ ആ മധുചന്ദ്രലേഖ എന്ന വാക്കിൽ ഒരു സ്പാർക്ക് വീഴുകയായിരുന്നു.

    റോബിൻ ഇനി എൻ്റേത് മാത്രമെന്ന് ആരതി, പ്രണയം നിറച്ച് റോബിൻ്റെ റൊമാൻസ്റോബിൻ ഇനി എൻ്റേത് മാത്രമെന്ന് ആരതി, പ്രണയം നിറച്ച് റോബിൻ്റെ റൊമാൻസ്

    ആ സമയത്താണ് രാജസേനൻ പറയുന്നത് നമ്മുക്ക് സിനിമയുടെ പേര് 'മധുചന്ദ്രലേഖ' എന്ന് ആക്കിയാലോ?. പിന്നീടാണ് ജയറാമിൻ്റെയും ഉർവശിയുടേയും മംമ്തയുടെയും കഥാപാത്രങ്ങൾ പേര് നൽകിയത്. നല്ല ടൈറ്റിലായിരുന്നു അത്. സിനിമക്കും അതിൻ്റെ ​ഗുണം കിട്ടി. പാലക്കാട് വെച്ചായിരുന്നു സിനിമയുടെ ലൊക്കേഷൻ. ആ സമയത്ത് പണത്തിന് കുറച്ച് ആവശ്യമുണ്ടായിരുന്നു. അന്നൊക്കെ കയ്യിൽ കാശ് ഉണ്ടെങ്കിലെ ദൈനംദിന കാര്യങ്ങൾ നടക്കുള്ളൂ.

    മധുചന്ദ്രലേഖയിൽ മൂന്ന് ദിവസത്തോളം നീണ്ട് നിന്ന ഒരു ഷൂട്ടിം​ഗ് രം​ഗമുണ്ടായിരുന്നു. അതിന് ഒരു പത്ത് ലക്ഷത്തിലടക്കം ചിലവ് വന്നും, പക്ഷെ സിനിമ റിലീസ് ആകുന്നതിന് മുൻപ് ആ സീൻ കട്ട് ചെയ്തു. സിനിമയിൽ മാധവൻ ലേഖയുമായി അടുക്കുമ്പോൾ ലേഖയുടെ കാമുകൻ ജയറാമുമായി തല്ലുണ്ടാകുന്നതായിരുന്നു ആ സീൻ. അതിൽ ജയറാമിന് ചെറിയ പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.

    വീട്ടിലെ വിശേഷങ്ങളുമായി ബഷീറിൻ്റെ ഭാര്യ; സുഹാന നിങ്ങളൊരു ശക്തയായ സ്വതന്ത്രയായ സ്ത്രീയെന്ന് ആരാധകർവീട്ടിലെ വിശേഷങ്ങളുമായി ബഷീറിൻ്റെ ഭാര്യ; സുഹാന നിങ്ങളൊരു ശക്തയായ സ്വതന്ത്രയായ സ്ത്രീയെന്ന് ആരാധകർ

    'പിന്നീട് അസാനം ഷൂട്ടിം​ഗ് കഴിഞ്ഞ ശേഷം സിനിമ കാണുന്ന സമയത്ത് ആ സീൻ കൂടി ഉൾപ്പെടുത്തിയാൽ രണ്ടേകാൽ മണിക്കൂറിൽ കൂടുതലാകും. അങ്ങനെ അതിലെ ഫൈറ്റിങ് രം​ഗം കട്ട് ചെയ്തു. രാജസേനൻ ചേട്ടന് അറിയാം കൃത്യമായി എവിടൊക്കെ എന്തൊക്കെ ചേർക്കണമെന്ന്. കഥ പറയുമ്പോൽ ആ സീൻ ഉണ്ടയിരുന്നു. ഒരു പടത്തിൽ കുറച്ച് ഫൈറ്റ് സീൻ ഒക്കെ ഉണ്ടെങ്കിൽ പ്രക്ഷകർക്ക് കൂടുതൽ ഇഷ്ടമായിരിക്കും'.

    ഉറക്കമില്ലാത്ത രാത്രികൾ, അച്ഛൻ പണി ആരംഭിച്ചു; ഉറക്കമിളച്ച് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി മൃദുലഉറക്കമില്ലാത്ത രാത്രികൾ, അച്ഛൻ പണി ആരംഭിച്ചു; ഉറക്കമിളച്ച് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി മൃദുല

    'രാജസേനൻ സാറിനെപ്പോലൊരു സംവിധായകൻ അങ്ങനെ പറയുമ്പോൾ പിന്നെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ആ സീൻ മാറ്റുന്നത് ചിത്രത്തിന് അനുയോജ്യമാണ്. പിന്നീട് ഞങ്ങളെല്ലാവരും ഇരുന്ന് സംസാരിച്ച് ഒരുമിച്ച് തീരുമാനം എടുത്തു'.

    'ആ സീനിൻ്റെ റീലൊക്കെ ഇന്നും എൻ്റെ കയ്യിൽ ഇരിപ്പുണ്ട്. ഫൈറ്റ് രം​ഗം സിനിമയിൽ നിന്ന് മാറ്റിയത് കൊണ്ട് സിനിമക്ക് ദോഷം ഒന്നും വന്നിട്ടില്ല. എന്നാലും ആ സീൻ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടേക്കാം എന്നൊരു അഭിപ്രായമേ ഉള്ളൂ', നിർമ്മാതാവായ സമദ് മങ്കട പറഞ്ഞു.

    Read more about: jayaram
    English summary
    Producer Samad Mankada Opens Up About Jayaram-Urvashi Movie Madhuchandralekha Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X