'ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചു..., ഇവൾ‌ തങ്കകൊലുസിന്റെ കുഞ്ഞനിയത്തി'; കുറിപ്പുമായി സാന്ദ്ര!

മലയാളത്തിലെ പേരുകേട്ട നിർമാതാക്കളിൽ സ്ത്രീകൾക്കെന്നും അഭിമാനത്തോടെ പറയാൻ സാധിക്കുന്ന പേരാണ് സാന്ദ്ര തോമസിന്റേത്. നിർമാതാവായി മാത്രമല്ല നടിയായും യുട്യൂബറായുമെല്ലാം സാന്ദ്ര ഇതിനോടകം സുപരിചിതയാണ്.

സിനിമാ നിർമാണത്തിലേക്ക് കടക്കാൻ ആ​ഗ്രഹിക്കുന്ന സിനിമയെ സ്നേഹിക്കുന്ന സ്ത്രീകൾക്ക് ആ വഴിയെ സഞ്ചരിക്കാൻ സാന്ദ്രയുടെ സിനിമാ ജീവിതം ധൈര്യം പകരും. സിനിമാ മേഖലയിലെ ഉയർച്ച താഴ്ചകളിൽ അടിപറ്റാതെ പോയതിന് പിന്നിൽ‌ സാന്ദ്ര തോമസിന്റെ ഉറച്ച തീരുമാനങ്ങളും നിശ്ചയദാർഢ്യത്തോടെയുള്ള പെരുമാറ്റവുമാണ്.

ഒരു സ്ത്രീ നിർമാതാവ് എന്ന തലത്തിൽ താൻ നേരിട്ട പ്രതിസന്ധികളും അനുഭവങ്ങളും ജീവിതവും സാന്ദ്ര പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് സാന്ദ്രയുടെ പുതിയ പ്രൊഡക്ഷൻ ഹൗസിലൂടെ പുതിയ സിനിമകൾ രൂപം കൊണ്ട് തുടങ്ങിയത്. സിനിമയിലേക്ക് യാദൃച്ഛികമായി എത്തിപ്പെട്ടതാണ് സാന്ദ്ര.

Sandra Thomas

അത് പിന്നെ ബിസിനസായി മാറി. ഒരു ഘട്ടത്തിൽ സിനിമ വേണ്ടെന്ന് വെച്ച് മാറി നിന്നതുമായിരുന്നു സാന്ദ്ര. അന്ന് കുടുംബജീവിതത്തിന് ആയിരുന്നു സാന്ദ്ര പ്രാധാന്യം കൊടുത്തിരുന്നത്. നിരവധി പേർ സിനിമ ചെയ്യാൻ ബന്ധപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഒടുവിൽ ഒരുപാട് ആലോചനകൾക്ക് ശേഷം സിനിമയിലേക്ക് സാന്ദ്ര മടങ്ങുകയായിരുന്നു.

സാന്ദ്രയും കുടുംബവും സോഷ്യൽമീഡിയ ഉപഭോക്താക്കൾക്ക് സുപരിചിതരാണ്. മക്കളുടെ ജനനശേഷമാണ് സാന്ദ്ര സോഷ്യൽമീഡിയയിൽ സജീവമായതും മക്കളുടെ വിശേഷങ്ങൾ പങ്കിട്ട് തുടങ്ങിയത്. സാന്ദ്രയുടെ മക്കളായ ഇരട്ടകുഞ്ഞുങ്ങൾ തങ്കത്തിനും കുൽ‌സുവിനും ആരാധകർ ഏറെയാണ്.

'യുട്യൂബിലേക്ക് അബദ്ധത്തിൽ വന്നതാണ് എങ്കിലും അതിൽ നിന്നു നല്ലൊരു വരുമാനം ലഭിക്കാനിടയായി. വരുമാനം മാത്രമല്ല ആളുകളുടെ സ്നേഹവും. സിനിമ പ്രൊഡ്യൂസ് ചെയ്താൽ ആളുകളുടെ ശത്രുതയെ ഉണ്ടാകൂ. ടെറർ പ്രൊഡ്യൂസർ, അപ്രോച്ചബിൾ അല്ലാത്ത ആൾ, അഹങ്കാരി അങ്ങനെ‌ പല പേരുകളും കേട്ടിട്ടുണ്ട്. എന്നാൽ യുട്യൂബിലെ വീഡിയോകൾ മറ്റൊരു തലത്തിലുള്ള പ്രതികരണമാണ് നൽകിയത്.'

'പേരും പൈസയും മനസമാധാനവും സ്നേഹവും അതുവഴി കിട്ടി', എന്നാണ് വ്ലോ​ഗിങ് ആരംഭിച്ചതിനെ കുറിച്ച് ചോ​ദിച്ചാൽ സാന്ദ്രയുടെ മറുപടി. സോഷ്യൽമീഡിയയിൽ സജീവമായ സാന്ദ്ര പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൈക്കുഞ്ഞിനേയും കയ്യിലേന്തി മക്കൾക്കൊപ്പമിരിക്കുന്ന സാന്ദ്രയാണ് ചിത്രത്തിലുള്ളത്.

Sandra Thomas

യുട്യൂബ് സബ്സ്ക്രൈബറായി വന്ന് പിന്നെ സഹോദരിയെപോലെയായി മാറിയ മാധുരി എന്ന പെൺകുട്ടിയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുത്തതിന്റെ വിശേഷങ്ങളാണ് കുറിപ്പിൽ സാന്ദ്ര പങ്കിട്ടിരിക്കുന്നത്. സൂപ്പർനാച്വറൽ ഫാമിലി ബേബി എന്നാണ് തന്റെ പ്രിയ സുഹൃത്തിന്റെ കുഞ്ഞിന്റെ സാന്ദ്ര വിശേഷിപ്പിച്ചത്. മാധുരിയുമായുള്ള അടുപ്പത്തെ കുറിച്ചും കുറിപ്പിൽ സാന്ദ്ര എഴുതിയിട്ടുണ്ട്.

'ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചെങ്കിലും ഇത്തവണ നിറഞ്ഞങ്ങ് അനുഗ്രഹിച്ചു. അതുകൊണ്ട് തന്നെ എന്ത് പേരിടണം ചേച്ചി എന്റെ കുഞ്ഞിന് എന്ന് മാധുരി ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. യുട്യൂബ് സബ്സ്ക്രൈബറായി വന്ന് എന്റെ അനിയത്തിയായി മാറിയ മാധുരിയുടെ കുട്ടി എന്റെ തങ്കക്കൊലുസിനും കുഞ്ഞനുജത്തിയാണ്.'

'അനുഗ്രഹക്ക്‌ ദൈവം എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ', എന്നാണ് സാന്ദ്ര കുറിച്ചത്. സാന്ദ്രയുടെ കുറിപ്പ് വളരെ വേ​ഗത്തിൽ ശ്രദ്ധനേടി. കുറേ നാളുകൾക്ക് ശേഷം തങ്കകൊലുസിനെ കണ്ടസന്തോഷമാണ് ആരാധകർ കമന്റിൽ ഏറെയും കുറിച്ചത്.

യുട്യൂബ് സബ്സ്ക്രൈബേഴ്സിനോട് സെലിബ്രിറ്റി ജാഡയില്ലാതെ സാന്ദ്ര കാണിക്കുന്ന സ്നേഹത്തെയും താരത്തിന്റെ ആരാധകർ അഭിനന്ദിച്ചു. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈൻ ടോം ചാക്കോ, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രം ലിറ്റിൽ ഹാർട്സിന്റെ പൂജ അടുത്തിടെയാണ് നടന്നത്.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X