twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മമ്മൂക്ക കഥകേട്ട് ത്രില്ലിലായിരുന്നു, ‌പക്ഷെ മാറ്റി ചിന്തിച്ചത് ഞാൻ'; ആന്റിക്രൈസ്റ്റിനെ കുറിച്ച് സാന്ദ്ര

    |

    ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമകൾ നൽകിയ നിർമാതാവാണ് സാന്ദ്ര തോമസ്. തുടക്കകാലത്ത് വിജയ് ബാബുവുമായി ചേർന്നായിരുന്നു സാന്ദ്ര തോമസ് സിനിമകൾ നിർമിച്ചിരുന്നത്. അതിൽ മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട നിരവധി സിനിമകളുണ്ട്. മലയാളത്തിലെ ചുരുക്കം ചില പെൺ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് സാന്ദ്ര. ഫ്രൈഡെ എന്ന സിനിമയിലൂടെയായിരുന്നു നിർമാതാവായുള്ള സാന്ദ്രയുടെ അരങ്ങേറ്റം.

    producer Sandra Thomas, Sandra Thomas films,  Sandra Thomas news, സാന്ദ്രാ തോമസ്, സാന്ദ്രാ തോമസ്  വാർത്തകൾ, സാന്ദ്രാ തോമസ് സിനിമകൾ, സാന്ദ്രാ തോമസ് കുടുംബം

    നിർമാതാവാകുന്നതിന് മുമ്പും സാന്ദ്രയ്ക്ക് ബാലതാരമെന്ന ലേബലിൽ മലയാള സിനിമയുമായി ബന്ധമുണ്ട്. നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ചെപ്പുകിലുക്കണ ചെങ്ങാതി എന്നിവയാണ് സാന്ദ്ര ബാലതാരമായി അഭിനയിച്ച സിനിമകൾ. ഇപ്പോൾ കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്ന സാന്ദ്ര റൂബി ഫിലിംസിന്റെ ബാനറിൽ വീണ്ടും നിർമാണ രം​ഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ജൂതൻ എന്ന സിനിമയാണ് ആദ്യത്തെ പ്രോജക്ട്. സിനിമയുടെ പ്രവൃത്തകൾ പുരോ​ഗമിക്കുകയാണ്.

    'പ്രായവ്യത്യാസം എനിക്ക് വിഷയമല്ല, നിങ്ങൾ ഞങ്ങളെ കുറിച്ച് ആകുലപ്പെടേണ്ട'; കാമുകിയുടെ വിഷയത്തിൽ അർജുൻ!'പ്രായവ്യത്യാസം എനിക്ക് വിഷയമല്ല, നിങ്ങൾ ഞങ്ങളെ കുറിച്ച് ആകുലപ്പെടേണ്ട'; കാമുകിയുടെ വിഷയത്തിൽ അർജുൻ!

    ഇപ്പോൾ സിനിമാ അനുഭവത്തെ കുറിച്ചും നടൻ മമ്മൂട്ടിക്കൊപ്പം പ്ലാൻ ചെയ്ത സിനിമ ഉപേക്ഷിച്ചതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സാന്ദ്ര തോമസ്. മമ്മൂട്ടി പോലും വളരെ ആവേശത്തോടെ കേട്ട ആന്റിക്രൈസ്റ്റ് തിരക്കഥ ഉപേക്ഷിച്ചത് തന്റെ മാത്രം നിർബന്ധം മൂലമാണെന്നും സാന്ദ്രാ തോമസ് പറയുന്നു. 'സിനിമയിൽ വന്ന കാലത്ത് മുതലുള്ള എന്റെ ആഗ്രഹമാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഒരു സിനിമ ചെയ്യണം എന്നത്. ലാലേട്ടനെ വെച്ച് സിനിമ ചെയ്തു. പക്ഷെ മമ്മൂക്കയെ വെച്ച് ഇതുവരെ ഒരു സിനിമ ഉണ്ടായിട്ടില്ല. എന്നാൽ അങ്ങനെ ഒരു അവസരം വന്നിരുന്നു. മമ്മൂക്കയ്ക്കും കഥ ഇഷ്ടപ്പെട്ടതാണ്. പക്ഷെ എനിക്കൊരു നെഗറ്റീവ് അടിച്ചത് കൊണ്ട് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു.'

    producer Sandra Thomas, Sandra Thomas films,  Sandra Thomas news, സാന്ദ്രാ തോമസ്, സാന്ദ്രാ തോമസ്  വാർത്തകൾ, സാന്ദ്രാ തോമസ് സിനിമകൾ, സാന്ദ്രാ തോമസ് കുടുംബം

    'ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഒരു സിനിമ ചെയ്യണം എന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അതും ഒരു ലവ് സ്‌റ്റോറി സിനിമ ചെയ്യണം എന്നതായിരുന്നു ആഗ്രഹം. അങ്ങനെ ഞങ്ങൾ പല സിനിമകളുടെയും ചർച്ചകൾ നടത്തിയിരുന്നു. കല്യാണം എന്ന ചിത്രത്തെ കുറിച്ചാണ് ആദ്യം പറഞ്ഞത്. പക്ഷെ അത് വർക്ക് ആയില്ല. ഞങ്ങളത് ഡ്രോപ്പ് ചെയ്തു. ലിജോ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ സിനിമയാക്കണം എന്നാണ് ഞങ്ങൾ ആദ്യം തീരുമാനിച്ചത്. മമ്മൂക്കയോടും സംസാരിച്ചു. എല്ലാം ഓകെ ആയതാണ്. പക്ഷെ അവസാന നിമിഷം അതിന്റെ റൈറ്റ്‌സിന്റെ കാര്യത്തിൽ പ്രശ്‌നം വന്നപ്പോൾ ഒഴിവാക്കുകയായിരുന്നു. ആ സിനിമ ചെയ്യാൻ മമ്മൂട്ടിയ്ക്കും വലിയ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു.'

    നടിയായ മകൾക്ക് മുൻ കാമുകിയുടെ മുഖച്ഛായയെന്ന് പാപ്പരാസികൾ, പ്രണയം തുറന്ന് സമ്മതിക്കാതെ ശത്രുഘ്നൻ സിൻഹനടിയായ മകൾക്ക് മുൻ കാമുകിയുടെ മുഖച്ഛായയെന്ന് പാപ്പരാസികൾ, പ്രണയം തുറന്ന് സമ്മതിക്കാതെ ശത്രുഘ്നൻ സിൻഹ

    'പിന്നീടാണ് ആന്റിക്രൈസ് എന്ന ചിത്രത്തിന്റെ കഥ പറഞ്ഞത്. ലിജോ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ സിനിമയ്ക്ക് ഓകെ പറഞ്ഞു. പക്ഷെ എനിക്ക് നെഗറ്റീവ് വൈബ്, നെഗറ്റീവ് ഫീൽ എന്നൊക്കെ പറയുന്ന സാധനം തീരെ ഉൾക്കൊള്ളാൻ കഴിയില്ല. അത് മറ്റുള്ളവരിലേക്ക് സ്‌പ്രെഡ് ആവും എന്ന തോന്നൽ കൊണ്ടാവാം. പക്ഷെ ലിജോ ആയത് കൊണ്ട് ഞാൻ ഓകെ പറഞ്ഞു. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. കസബ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പോയിട്ടാണ് ആന്റി ക്രൈസ്റ്റ് എന്ന ചിത്രത്തിന്റെ കഥ ഞങ്ങൾ മമ്മൂക്കയോട് പറയുന്നത്. അദ്ദേഹം ഓകെ പറഞ്ഞു. കഥ അദ്ദേഹത്തെയും ത്രില്ലടിപ്പിച്ചിരുന്നു. ചിത്രത്തിൽ താടിയും മുടിയുമൊക്കെ നരച്ച പള്ളീലച്ചനായിട്ടാണ് മമ്മൂക്ക അഭിനയിക്കേണ്ടത്. അത് ഇക്കയോട് പറയാൻ ലിജോയ്ക്ക് അല്പം പേടി ഉണ്ടായിരുന്നു. പക്ഷെ ഞാൻ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടു. അങ്ങനെ ആന്റി ക്രൈസ്റ്റ് എന്ന സിനിമ ഓൺ ആയി. പക്ഷെ എന്റെ ഉള്ളിലിരുന്ന് ആരോ ആ സിനിമ ചെയ്യണ്ട എന്ന് പറയുന്ന പോലെ തോന്നി. എനിക്ക് ഒറു കോൺഫിഡൻസ് കുറവുണ്ടായിരുന്നു. ഗംഭീര കഥയായിരുന്നു. വേണോ എന്ന് ഞാൻ ഇടയ്ക്കിടെ ലിജോയോട് ചോദിക്കും. സിനിമ റിലീസ് ആയാൽ ഭയങ്കരമൊരു തിയേറ്റർ അനുഭവമായിരിക്കും എന്ന് എനിക്ക് അറിയാം. പക്ഷെ നെഗറ്റീവ് ആയത് കൊണ്ട് എനിക്ക് വിശ്വാസക്കുറവ്. അങ്ങനെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു' സാന്ദ്രാ തോമസ് പറയുന്നു.

    Recommended Video

    Actress Sandra Thomas about her terrible experience with dengue fever | FilmiBeat Malayalam

    'ഉദയയെ വെറുത്തിരുന്ന എനിക്ക് ഇന്ന് അതില്ലാതെ ജീവിക്കാൻ വയ്യ'; അപ്പനോട് ഒട്ടിച്ചേർന്ന് ചാക്കോച്ചൻ'ഉദയയെ വെറുത്തിരുന്ന എനിക്ക് ഇന്ന് അതില്ലാതെ ജീവിക്കാൻ വയ്യ'; അപ്പനോട് ഒട്ടിച്ചേർന്ന് ചാക്കോച്ചൻ

    Read more about: sandra thomas
    English summary
    producer Sandra Thomas Opens Up Why Mammootty Movie Antichrist Shelved
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X