ആഷിഖ് അബു നേരത്തെയും ഇങ്ങനെ ചെയ്തു, റിമ കല്ലിങ്കലാണോ പ്രശ്നത്തിന് കാരണം? വ്യക്തത നൽകി സന്തോഷ് ടി കുരുവിള

മലയാള സിനിമാ നിർമാണ രം​ഗത്തുള്ള പ്രശ്നങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുന്നുണ്ട്. ജൂൺ ഒന്ന് മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ‌. നിർമാതാക്കാൾ തമ്മിൽ ഇതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ജി സുരേഷ് കുമാറിന്റെ പത്ര സമ്മേളനത്തിനെതിരെ ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം രം​ഗത്ത് വന്നു. ജി സുരേഷ് കുമാറിന്റെ പ്രസ്താവനകളിൽ പലതിനോടും വിയോജിപ്പുള്ള നിർമാതാവാണ് സന്തോഷ് ടി കുരുവിള. സിനിമാ സമരത്തെ ഇദ്ദേഹം അനുകൂലിക്കുന്നുമില്ല.

സംവിധായകൻ ആഷിഖ് അബുവിനൊപ്പം ചേർന്ന് ഇദ്ദേഹം സിനിമകൾ നിർമ്മിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ശ്രദ്ധേയ കൂട്ടുകെട്ട് പിരിഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജി സുരേഷ് കുമാർ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. നീലവെളിച്ചം എന്ന സിനിമയെടുപ്പോൾ ചില കാര്യങ്ങളിൽ ആഷിഖ് അബുവുമായി വിയോജിപ്പുകളുണ്ടായി. പുള്ളി പറഞ്ഞിട്ടാണ് ഞാൻ സരി​ഗമയുമായി സംസാരിച്ചത്. ഞാൻ പറഞ്ഞ ടേംസിൽ സരി​ഗമ എത്തി.

Santhosh T Kuruvila

പക്ഷെ അവസാനം സരി​ഗമയ്ക്ക് പകരം പുള്ളിയുടെ സുഹൃത്തുക്കൾ സിനിമ നിർമ്മിക്കാൻ വന്നു. തനിക്കത് ഒരിക്കലും അം​ഗീകരിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ലെന്ന് സന്തോഷ് ടി കുരുവുള വ്യക്തമാക്കി. ഒരു വാക്ക് പറഞ്ഞാൽ അത് പാലിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാനും ആ സിനിമയിൽ നിന്നും മാറി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ സമയത്തും ഇതേ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് നിർമാതാവ് പറയുന്നു.

ആ സിനിമയുടെ സാറ്റ്ലെെറ്റ് ഏഷ്യാനെറ്റിന് കൊടുക്കാമെന്ന് ഏഷ്യാനെറ്റിന്റെ അവാർഡ് ഷോയിൽ വെച്ച് പറഞ്ഞതാണ്. ഞാനത് ആഷിഖിനോട് പറയുകയും ചെയ്തു. പക്ഷെ ആഷിഖ് അത് മനോരമയ്ക്ക് കൊടുത്തു. മനോരമയ്ക്ക് കൊടുത്തതിലല്ല പ്രശ്നം. താൻ പറഞ്ഞിട്ടും ഇങ്ങനെ ചെയ്തതാണെന്നും സന്തോഷ് ടി കുരുവിള വ്യക്തമാക്കി. ഇത്തരം പ്രശ്നങ്ങളാലാണ് താൻ കമ്പനി നിർത്താൻ തീരുമാനിച്ചത്. ആഷിഖ് ഇന്ന് ഒപിഎം സിനിമാസ് എന്ന സ്വന്തം കമ്പനിയിലൂടെ സിനിമ ചെയ്യുന്നുണ്ടെന്നും സന്തോഷ് കുരുവിള ചൂണ്ടിക്കാട്ടി.

Santhosh T Kuruvila  Ashiq Abu Rima

നീലവെളിച്ചത്തിലെ നായികയും ആഷിഖ് അബുവിന്റെ ഭാര്യയുമായ റിമ കല്ലിങ്കലിന്റെ തീരുമാനങ്ങളായിരുന്നു പ്രശ്നത്തിന് കാരണമെന്ന അഭ്യൂഹങ്ങളെ അഭിമുഖത്തിൽ സന്തോഷ് കുരുവിള തള്ളിക്കളയുന്നുമുണ്ട്. ഞാനതിൽ വിശ്വസിക്കുന്നില്ല. എന്നോട് ഇന്ന് വരെ റിമ ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നാണ് നിർമാതാവ് പറഞ്ഞത്. ആഷിഖിനോട് തനിക്ക് വിയോജിപ്പുകളില്ല. തന്നെ സിനിമയിലേക്ക് കൊണ്ട് വന്നയാൾ ആഷിഖാണ്.

ആ സ്നേഹവും കടപ്പാടും തനിക്കുണ്ടെന്നും സന്തോഷ് കുരുവിള വ്യക്തമാക്കി. അതേസമയം ഇപ്പോൾ ഒരുമിച്ച് സിനിമകൾ നിർമിക്കുന്നില്ലെന്നും സന്തോഷ് കുരുവിള വ്യക്തമാക്കി. ആഷിഖുമായി ഭാവിയിൽ സിനിമ ചെയ്തേക്കാം. ചെയ്യാതിരിക്കാൻ മറ്റ് കാരണങ്ങളൊന്നുമില്ല. ബിസിനസിൽ ശത്രുക്കളില്ലെന്നും സന്തോഷ് കുരുവിള പറഞ്ഞു. ആഷിഖ് അബുവിനൊപ്പം നിർമ്മിച്ച നാരദൻ എന്ന സിനിമയ്ക്ക് സംഭവിച്ചതിനെക്കുറിച്ചും സന്തോഷ് ശിവൻ സംസാരിക്കുന്നുണ്ട്.

മമ്മൂട്ടി നായകനായ ഭീഷ്മപർവത്തിനൊപ്പമാണ് നാരദൻ റിലീസ് ചെയ്തത്. റിലീസ് ആ സമയത്ത് വേണ്ടെന്ന് തനിക്കും നായകൻ ടൊവിനോ തോമസിനും അഭിപ്രായമുണ്ടായിരുന്നു. ഒപ്പത്തിനൊപ്പമുള്ളവരോടേ മത്സരിക്കാവൂ. തനിക്ക് ഏറ്റവും നഷ്ടമുണ്ടായ സിനിമ നാരദനാണ്. അതിൽ വിഷമമില്ലെന്നും സന്തോഷ് ടി കുരുവിള വ്യക്തമാക്കി.

More from Filmibeat

Read more about: ashiq abu rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X