കേരളത്തിലെ നിർമാതാക്കളെ ഒടിടിക്കാർ വിശ്വസിക്കാതായി, ബാൾട്ടിയുടെ പരാജയത്തിന് കാരണം: സന്തോഷ് ടി കുരുവിള
ഷെയിൻ നിഗം നായകനായെത്തി 2025 ൽ റിലീസ് ചെയ്ത സിനിമയാണ് ബാൾട്ടി. ഏറെ പ്രതീക്ഷയോടെ ഷെയിൻ കണ്ട സിനിമയായിരുന്നു ഇത്. എന്നാൽ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ ബാൾട്ടിക്ക് സാധിച്ചില്ല. ഉണ്ണി ശിവലിംഗമാണ് ബാൾട്ടി സംവിധാനം ചെയ്തത്. സായ് അഭയ്ങ്കറായിരുന്നു സംഗീത സംവിധായകൻ. ബാൾട്ടിക്ക് സംഭവിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബാൾട്ടിയുടെ നിർമാതാവ് സന്തോഷ് ടി കുരുവിള. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പരാമർശം
ബൾട്ടി സാമ്പത്തികമായി വിജയമായിരുന്നില്ല. അതിന് കാരണം സംവിധായകന്റെ കുഴപ്പമോ അഭിനയിച്ചവരുടെ കുഴപ്പമോ അല്ല. എല്ലാവരും ഗംഭീരമായി അഭിനയിച്ചു. ഈ സിനിമ ഇറങ്ങി ആദ്യത്തെ ഒരാഴ്ച അതിഗംഭീര കലക്ഷനായിരുന്നു. പക്ഷെ അർഹിച്ച വിജയം കിട്ടിയില്ല. കാരണം രണ്ടാമത്തെ ആഴ്ച കാന്താര ഇറങ്ങി. കാന്താര ഞങ്ങൾ വിചാരിച്ചതിനേക്കാളും ഹിറ്റായി മാറി. ആൾക്കാരുടെ ശ്രദ്ധ അതിലേക്ക് പോയി. ഞങ്ങളുടെ കലക്ഷൻ 40-45 ശതമാനത്തിലേക്ക് താഴ്ന്ന് പോയി. സാധാരണ പുറത്ത് നിന്നുള്ള പടം ഇവിടെ മൂന്ന് ആഴ്ചയൊന്നും ഓടാറില്ല. പക്ഷെ കാന്താര ദീപാവലി വരെ കുഴപ്പമില്ലാതെ പോയി. ദീപാവലിക്ക് ഒത്തിരി സിനിമകൾ കയറി വന്നു. അങ്ങനെയുള്ള അടികളെല്ലാമുണ്ടായി.

ബൾട്ടിയുടെ ബഡ്ജറ്റ് തീരുമാനിച്ച ബഡ്ജറ്റിനേക്കാൾ 40 ശതമാനം കൂടി. 21-22 കോടിയിലേക്ക് പോയി. കാന്താരയില്ലായിരുന്നെങ്കിൽ അതും കവർ ചെയ്തേനെ. ഇതൊന്നും നമ്മളുടെ കയ്യിൽ നിൽക്കുന്ന കാര്യങ്ങളല്ലെന്ന് സന്തോഷ് ടി കുരുവിള പറഞ്ഞു. കേരളത്തിലെ ആൾക്കാരെ ഇപ്പോൾ ഒടിടിക്കാർക്ക് വിശ്വാസമില്ലാതായെന്നും ഇദ്ദേഹം പറയുന്നു. ഒടിടിക്കാരെ പറ്റിക്കാൻ വേണ്ടി സിനിമയെടുക്കും. കണക്ക് ഭയങ്കരമായി കൂട്ടിക്കാണിക്കും. പെണ്ണും പൊറോട്ടയും വേണമെങ്കിൽ മൂന്നര കോടിക്ക് തീർക്കാൻ പറ്റുന്ന പടമാണ്. മൂന്നരക്കോടിക്ക് തീർത്ത് ഞാൻ എട്ട് കോടിയെന്ന് പറഞ്ഞാൽ അല്ലെന്ന് തർക്കിക്കാൻ പറ്റുമോ.
ഒടിടിക്കാരെ പറ്റിക്കാൻ വേണ്ടി സിനിമയെടുക്കും. കണക്ക് ഭയങ്കരമായി കൂട്ടിക്കാണിക്കും. പെണ്ണും പൊറാട്ടും വേണമെങ്കിൽ മൂന്നര കോടിക്ക് തീർക്കാൻ പറ്റുന്ന പടമാണ്. മൂന്നരക്കോടിക്ക് തീർത്ത് ഞാൻ എട്ട് കോടിയെന്ന് പറഞ്ഞാൽ അല്ലെന്ന് തർക്കിക്കാൻ പറ്റുമോ. ബൾട്ടിയിലെ മ്യൂസിക് ഡയരക്ടർക്ക് രണ്ടേ കാൽ കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി കൊടുത്തു. 21 കോടി ബഡ്ജറ്റ് വന്നു. ആ സിനിമ 14 കോടിക്ക് തീർക്കാമായിരുന്നു. പക്ഷെ പെർഫെക്ഷൻ പോകും.
അങ്ങനെ പറ്റിച്ചത് കൊണ്ടാണ് ഇപ്പോൾ ഇവിടെയുള്ള എല്ലാ പ്രൊഡ്യൂസേർസും വെള്ളം കുടിക്കുന്നത്. കാരണം കേരളത്തിലെ ആൾക്കാരെ ഇപ്പോൾ ഒടിടിക്കാർക്ക് വിശ്വാസമില്ലാതായെന്നും സന്തോഷ് ടി കുരുവിള പറയുന്നു. സിനിമ പരാജയപ്പെടുമ്പോൾ പെെസ നഷ്‌ടപ്പെടുന്നതിലുപരി കഷ്ടപ്പെട്ട് എടുത്ത സിനിമ പ്രേക്ഷകർ സ്വീകരിക്കാത്തതിൽ നാണക്കേട് തോന്നും. പെെസ അഞ്ചോ ആറോ കോടി പോയാലും ബിസിനസ് ചെയ്തുണ്ടാക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും സന്തോഷ് ടി കുരുവിള പറയുന്നു.


Click it and Unblock the Notifications
















