രാജുവുമായി വഴക്കുണ്ടായി, രാത്രി മല്ലിക ചേച്ചി വിളിച്ചു; കൃത്യം സിനിമയ്ക്ക് പിന്നിൽ നടന്നത്: നിർമാതാവ്

2005 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് കൃത്യം. പൃഥ്വി ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ അഭിനയിച്ചത്. വിജി തമ്പി സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ശശി അയ്യഞ്ചിറയാണ് കൃത്യം സംവിധാനം ചെയ്തത്. കൃത്യത്തിന് പിന്നിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ശശി അയ്യഞ്ചിറ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

വിജി തമ്പി എന്റെ വീട്ടിൽ വന്ന് അണ്ണാ എനിക്കൊരു പടം തരണം എന്ന് പറഞ്ഞു. ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരുന്നു അദ്ദേഹം. ഞാൻ ഓക്കെ പറഞ്ഞു. ഞാനൊന്നും കഴിച്ചിട്ടില്ല, പാൽക്കഞ്ഞിയേ കുടിക്കൂ എന്നും പറഞ്ഞു. ഞാൻ വിചാരിച്ചു അത് തന്നെയായിരിക്കും അദ്ദേഹത്തിന്റെ സ്വഭാവം എന്ന്. രാജു കേട്ട് ഓക്കെ പറഞ്ഞ കഥയാണ്. ഞാൻ കഥ മുഴുവൻ കേട്ടിരുന്നില്ല. ആ സിനിമയിൽ എന്നെ വിഷമിപ്പിച്ച സംഭവങ്ങളുണ്ട്. ബഡ്ജറ്റ് 43 ലക്ഷം രൂപ കൂടി. അതേക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞ മറുപടി മാനസികമായി തളർത്തി. അതിന് ഫിലിം ഞാൻ തിന്നുകയല്ല എന്നാണ് പറഞ്ഞത്. ഷൂട്ടിം​ഗ് തീരാൻ മൂന്ന് ദിവസം മാത്രമേയുള്ളൂ. അതിന് കൊടുത്ത മറുപടി ഇവിടെ പറയുന്നില്ല.

Prithviraj Movie Krithyam

അതിന്റെ പേരിൽ രാജുവുമായി കുറച്ച് വഴക്കുണ്ടായി. രാജു കണക്ക് നോക്കിയപ്പോൾ പെെസ കുറവാണ് എന്ന് പറഞ്ഞ സംഭവമുണ്ടായി. ഞാൻ എല്ലാ പെെസയും കറക്ട് കൊടുത്തതാണ്. അന്ന് ഞാൻ രാജുവിനെ കുറച്ച് വിഷമിപ്പിക്കുന്നത് പോലെ സംസാരിച്ചു. മല്ലിക ചേച്ചി എന്നെ രാത്രി വിളിച്ചു. ശശീ, മോൻ കണക്ക് നോക്കിയപ്പോൾ തെറ്റിയതാണ് പെെസ മുഴുവൻ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു. ഒരാൾക്കും പെെസ കൊടുക്കാൻ ഞാൻ ബാക്കി വെക്കാറില്ല.

രാജു തന്നെ സോറി, എന്റെ തെറ്റാണ് എന്ന് പറഞ്ഞു. അത് കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു. അതിന്റെ പിറ്റേന്ന് രാജു എനിക്കൊപ്പം പ്രിവ്യൂ കാണാൻ വന്നു. സിനിമ കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ടില്ല. പൃഥ്വിരാജ് എന്നോട് നല്ല പടമാണ് എന്ന് ഉറപ്പ് പറഞ്ഞിരുന്നു. കൂടുതൽ വന്ന പെെസയാണ് നഷ്ട‌മായതെന്നും ശശി അയ്യൻചിറ പറഞ്ഞു.

അക്കാലത്ത് പൃഥ്വിരാജ് കരിയറിൽ താരമായി വളർന്നിട്ടില്ല. അമ്മ മല്ലിക സുകുമാരന് അന്ന് പൃഥ്വിയുടെ കരിയറിൽ വലിയ സ്വാധീനവുമുണ്ട്. എന്നാലിന്ന് പൃഥ്വിരാജ് മലയാളത്തിൽ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ്. എമ്പുരാനാണ് പൃഥ്വിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. വിജയിച്ചെങ്കിലും ചിത്രം വിവാദമായി. കേരളത്തിൽ ദിവസങ്ങളോളം രാഷ്ട്രീയ ചർച്ചയായി എമ്പുരാൻ മാറി.

വിവാദങ്ങളൊന്നും സിനിമയുടെ കലക്ഷനെ ബാധിച്ചില്ല. പൃഥ്വിരാജ് ഇതുവരെയും വിവാദങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. മോഹൻലാലിന്റെ ക്ഷമാപണക്കുറിപ്പ് പങ്കുവെച്ചു. അതേസമയം നടന്റെ അമ്മ മല്ലിക സുകുമാരൻ ശക്തമായി പ്രതികരിച്ചു. മകന് വേണ്ടി എപ്പോഴും സംസാരിക്കുന്നയാളാണ് മല്ലിക സുകുമാരൻ. തന്റെ മകനെ അനാവശ്യമായി എന്തെങ്കിലും പറഞ്ഞാൽ അത് അം​ഗീകരിക്കാൻ പറ്റില്ലെന്നും ആരാണെങ്കിലും താൻ പ്രതികരിക്കുമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കിയതാണ്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X