twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് ആദ്യം നായകനായപ്പോള്‍ കിട്ടിയ പ്രതിഫലം; തിരക്കഥാകൃത്ത് വില്ലനായി ലക്ഷങ്ങളുടെ നഷ്ടമായെന്ന് നിര്‍മാതാവ്

    |

    മലയാള സിനിമയുടെ ജനപ്രിയ നായകനായി തിളങ്ങി നില്‍ക്കുകയാണ് ദിലീപ്. സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ വീണ്ടും സജീവമാവുകയാണ് താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപ് ആദ്യമായി നായക കഥാപാത്രത്തിലെത്തിയ സിനിമയാണ് കൊക്കരക്കോ. കെ കെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് സതീഷ് കുറ്റിയിലാണ്.

    വെള്ളത്തിലും കരയിലും ഒരുപോലെ തിളങ്ങി അകാൻഷ, ചിത്രങ്ങൾ കാണാം

    ഈ സിനിമയിലൂടെ ദിലീപിന് ആദ്യമായി നല്‍കി പ്രതിഫല തുക എത്രയാണെന്ന് പറയുകയാണ് സതീഷ് ഇപ്പോള്‍. തിരക്കഥാകൃത്ത് വില്ലനായി വന്നതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നതായും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സതീഷ് പറയുന്നു. വിശദമായി വായിക്കാം..

      ദിലീപ് ആദ്യം നായകനായപ്പോള്‍ കിട്ടിയ പ്രതിഫലം

    കൊക്കരക്കോ എന്ന സിനിമയായിരുന്നു. അതിലൊരു പുതുമുഖത്തെ കൊണ്ട് വരാന്‍ ആഗ്രഹിച്ചു. മുഴുവനും കോമഡിയാണ് സിനിമയുടെ വിഷയം. ഞാന്‍ സിനിമയില്‍ ആദ്യമായത് കൊണ്ട് ധാരാളം പഠിക്കാന്‍ ഉണ്ടായിരുന്നു. ആദ്യ സിനിമ പരാജയപ്പെട്ടാല്‍ രണ്ടാമതൊന്ന് കൂടി ചിന്തിക്കാന്‍ പറ്റില്ല. അക്കാലത്ത് കൊക്കരക്കോ എന്ന സിനിമയിലെ നായകനായ ദിലീപ് എന്ന നടനെ ഞങ്ങള്‍ പരിചയപ്പെട്ടു. അദ്ദേഹത്തെ നായകനാക്കാന്‍ തീരുമാനിച്ചു. അദ്ദേഹം സമ്മതിച്ചു. ദിലീപിനെ ആദ്യമായി മലയാള സിനിമയില്‍ നായകനായി കൊണ്ട് വന്നത് ഞാനാണ്. ഒരുപാട് കഴിവുള്ള ആളാണെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.

     ദിലീപ് ആദ്യം നായകനായപ്പോള്‍ കിട്ടിയ പ്രതിഫലം

    അന്ന് സ്‌ക്രീപ്റ്റില്‍ ഒരു മാറ്റവും വരുത്തില്ലായിരുന്നു. പിന്നെ ചില സീനുകള്‍ എടുക്കുമ്പോള്‍ ദിലീപിന്റെ അഭിപ്രായം പറയും. കോമഡി സീനുകളില്‍ അദ്ദേഹത്തിന്റെ സ്വന്തമായ ചില സംഭാവനകള്‍ തരാറുണ്ട്. അന്നൊന്നും ദിലീപ് അറിയപ്പെടുന്ന ആളല്ല. പക്ഷേ നല്ല കോമഡി മൂഡുള്ള ആളാണ്. ദിലീപിന്റെ ഓരോ വാക്കിലും കോമഡി നിറഞ്ഞ് നില്‍ക്കും. പക്ഷെ സ്‌ക്രീപ്റ്റില്‍ ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ എഴുതി വെച്ചതൊക്കെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടി വന്നു. സംവിധായകനും തിരക്കഥാകൃത്തിനും അതേ കുറിച്ച് ധാരണയുണ്ടോന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഒരുപാട് ദിവസം ഷൂട്ടിങ്ങ് നീണ്ട് പോവുകയും പൈസ ഒത്തിരി നഷ്ടം വരികയും ചെയ്തു.

    ദിലീപ് ആദ്യം നായകനായപ്പോള്‍ കിട്ടിയ പ്രതിഫലം

    ബിഗ് ബജറ്റ് സിനിമയായിരുന്നില്ല. കോമഡിയാണ് സബ്ജക്ട്, പിന്നെ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ അത്ര വലിയ ചിലവ് ഉണ്ടാവുന്ന പടമല്ല. അന്ന് ദിലീപിന് പ്രതിഫലമായി കൊടുത്തത് നാല്‍പത്തിയയ്യിരം രൂപയാണ്. പ്രതിഫലത്തെ കുറിച്ച് അദ്ദേഹം ഇങ്ങോട്ട് ഒന്നും പറഞ്ഞില്ല. നായകന് ഇതാണ് പ്രതിഫലമെന്ന് പറഞ്ഞ് ഞങ്ങള്‍ അങ്ങോട്ട് കൊടുത്തതാണ്. വളരെ സന്തോഷത്തോടെ സ്വീകരിച്ചു. പടം ആവശ്യമില്ലാത്ത സീനുകളിലൂടെ നീണ്ട് പോയതൊക്കെയാണ് പരാജയ കാരണം. പടം തിയേറ്ററില്‍ കാണാനും ചിരിക്കാനും ഉള്ളതായിരുന്നെങ്കിലും വിചാരിച്ചത് പോലെ കളക്ഷന്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.

    Recommended Video

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam
     ദിലീപ് ആദ്യം നായകനായപ്പോള്‍ കിട്ടിയ പ്രതിഫലം

    പിന്നെ സിനിമയുടെ തിരക്കഥാകൃത്ത് തന്നെയാണ് വില്ലനായി വന്നത്. അതാണ് സിനിമയുടെ ഏറ്റവും പോരായ്മകളില്‍ ഒന്ന്. വേറൊരു വില്ലന്‍ ആയിരുന്നെങ്കില്‍ കുറച്ച് കൂടി മനോഹരമാവുകയായിരുന്നു. സിനിമ കഴിഞ്ഞിട്ടാണ് അത് ഞങ്ങള്‍ക്ക് മനസിലാകുന്നത്. ആ സിനിമയില്‍ വില്ലനുള്ളത് ഏറ്റവും വലിയ റോള്‍ ആയിരുന്നു. പക്ഷേ അത് നന്നായി ചെയ്യാന്‍ സാധിച്ചില്ല. 1995 ല്‍ പുറത്തിറങ്ങിയ ആ സിനിമയിലൂടെ പതിനെട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് തനിക്ക് ഉണ്ടായത്. 43 ലക്ഷമായിരുന്നു അന്ന് സിനിമയ്ക്ക് വേണ്ടി മുടക്കിയത്.

    Read more about: dileep ദിലീപ്
    English summary
    Producer Satheesh Kuttiyil Opens Up About The First Remuneration Of Actor Dileep As A Hero
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X