പത്ത് വർഷത്തിനുശേഷം സൗന്ദര്യയുണ്ടാകില്ല, പിതാവ് മുൻകൂട്ടി അറിഞ്ഞിരുന്നു; ജോത്സ്യൻ പ്രവചിച്ചത് സംഭവിച്ചു?
പേര് അന്വർത്ഥമാക്കും വിധം അസൂയാവഹമായ സൗന്ദര്യത്തിനുടമയായിരുന്നു നടി സൗന്ദര്യ. അഭിനയത്തോടുള്ള താൽപ്പര്യത്താൽ എംബിബിഎസ് പഠനം പോലും ഉപേക്ഷിച്ച നടി കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 100 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. അമിതാഭ് ബച്ചനൊത്തുള്ള സൂര്യവംശം എന്ന ബോളിവുഡ് ചിത്രവും ശ്രദ്ധേയമായി. വശ്യമായ കണ്ണുകളും സൗന്ദര്യവും അഭിനയ പ്രതിഭയും കൊണ്ട് റാണിയായി തെന്നിന്ത്യയിൽ വാഴവെയാണ് വിമാന അപകടത്തിൽ എത്തിയ മരണം സൗന്ദര്യയെ തട്ടിയെടുത്ത്.
2004ൽ ഈ ലോകത്ത് നിന്നും വിട പറയുമ്പോൾ നിടക്ക് പ്രായം വെറും മുപ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു. മരണം സംഭവിക്കുന്നതിന് ഒരു വർഷം മുമ്പായിരുന്നു നടി വിവാഹിതയായത്. നടിയുടെ വേർപാടിന് ഇരുപത് വയസായിയെങ്കിലും താര സൗന്ദര്യത്തിന്റെ വശ്യതയിൽ ഒരു വൻ വിസ്മയമായി സൗന്ദര്യ ഇന്നും നിലനിൽക്കുന്നു.

അതേസമയം സൗന്ദര്യയ്ക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നേരത്തെ തന്നെ നടിയുടെ പിതാവ് കെ.എസ് സത്യനാരായൺ ഒരു ജോത്സ്യനിൽ നിന്നും അറിഞ്ഞിരുന്നുവെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേ കുറിച്ച് നിർമ്മാതാവും നടനുമായ ചിട്ടി ബാബു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമാരംഗത്ത് പ്രവേശിച്ചത് മുതൽ സൗന്ദര്യയേയും അവരുടെ അച്ഛനെയും എനിക്കറിയാം.
സൗന്ദര്യയുടെ അച്ഛൻ ജ്യോതിഷത്തിൽ വിശ്വസിക്കുന്നയാളാണ്. സിനിമയിലേക്ക് സൗന്ദര്യ പ്രവേശിക്കുന്നതിന് മുമ്പ് സത്യനാരായൺ ജാതകം ജ്യോതിഷിയെ കാണിച്ചു. സൗന്ദര്യ സിനിമയിൽ പ്രവേശിച്ചാൽ അജയ്യയായ ഒരു നായികയായി മാറുമെന്നാണ് ജോത്സ്യൻ പറഞ്ഞത്. നടിക്ക് ദേശീയ അംഗീകാരം വരെ ലഭിക്കുമെന്നും പ്രവചിച്ചിരുന്നു.
ഒപ്പം എല്ലാ പ്രശസ്തിക്കും അംഗീകാരങ്ങൾക്കും പത്ത് വർഷത്തെ ആയുസ് മാത്രമെ ഉണ്ടാവുകയുള്ളു എന്ന് കൂടി ജോത്സ്യൻ പ്രവചിച്ചിരുന്നു. പത്ത് വർഷം മാത്രമെ സൗന്ദര്യ ഇൻഡസ്ട്രിയിൽ ഉണ്ടാകൂവെന്നും ജോത്സ്യൻ പറഞ്ഞിരുന്നു. പത്ത് വർഷത്തിനുശേഷം സൗന്ദര്യയ്ക്ക് മോശം സമയമാണെന്നും അവർ അപകടത്തിലാണെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.
പത്ത് വർഷത്തിന് ശേഷം സൗന്ദര്യ സിനിമയിൽ നിന്ന് വളരെ അകലെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് സൗന്ദര്യ വിവാഹിതയായി. സൗന്ദര്യ സിനിമയിൽ നിന്നും വിട്ടുനിൽക്കുമെന്ന് ജോത്സ്യൻ ഉദ്ദേശിച്ചത് വിവാഹത്തെ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ നടിയുടെ മരണശേഷം അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായി എന്നുമാണ് ചിട്ടി ബാബു പറഞ്ഞത്. വിവാഹശേഷം ഒരിക്കൽ ഞാൻ സൗന്ദര്യയെ കണ്ടിരുന്നു.

നിങ്ങളുടെ അമ്മയും അച്ഛനും പറഞ്ഞതെല്ലാം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നു. ദേശീയ അംഗീകാരം ലഭിക്കുമെന്ന് അവർ പറഞ്ഞു. അമിതാഭ് ബച്ചൻ, ചിരഞ്ജീവി, രജനികാന്ത്, മോഹൻലാൽ എന്നിങ്ങനെ എല്ലാ ഭാഷകളിലെയും സ്റ്റാർ നായകന്മാരോടൊപ്പം നിങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഇനി സിനിമയിൽ നിന്ന് വിട്ടുനിൽക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമാണ് പദ്ധതിയെന്ന് കേട്ടു അച്ഛനും അങ്ങനെയാണ് പറയുന്നത് കേട്ടത് എന്ന് സൗന്ദര്യയോട് ഞാൻ പറഞ്ഞു.
ഉടനെ നിട മറുപടി നൽകി. ഇല്ല സർ... എനിക്ക് കഴിയുന്നിടത്തോളം കാലം ഞാൻ സിനിമയിൽ അഭിനയിക്കും. മരണം വരെ സിനിമകളിൽ ഉണ്ടാകുമെന്നുമാണ് സൗന്ദര്യ എനിക്ക് മറുപടി നൽകിയത്. അതുപോലെ തന്നെ സംഭവിച്ചു നടിയായിരിക്കെ തന്നെയാണ് സൗന്ദര്യ മരിച്ചത് എന്നുമാണ് ചിട്ടി ബാബു ഒരു അഭിമുഖത്തിൽ പറഞ്ഞത്.
സൗമ്യ സത്യനാരായണ അയ്യര്‍ എന്നതായിരുന്നു സൗന്ദര്യയുടെ യഥാര്‍ഥ പേര്. സൗന്ദര്യ എന്ന പേര് സിനിമയ്ക്കായി സ്വീകരിക്കുകയായിരുന്നു. തുടക്കം മാതൃഭാഷയായ കന്നടയിലായിരുന്നെങ്കിലും സൗന്ദര്യയുടെ ഭാഗ്യം തെളിഞ്ഞത് തെലുങ്ക് സിനിമകളിലായിരുന്നു.


Click it and Unblock the Notifications











