twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ലാലിനെയോ മമ്മൂട്ടിയേയോവെച്ച് ബി​ഗ് ബജറ്റ് സിനിമ സാധ്യമല്ല, അന്യഭാഷക്കാരെ കണ്ട് അസൂയപ്പെടാതെ കഷ്ടപ്പെടണം'

    |

    സൗത്ത് ഇന്ത്യൻ‌ സിനിമകൾ ഇന്ന് ലോകത്തെമ്പാടും തരം​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അതും ബി​ഗ് ബജറ്റിൽ വലിയ കാൻവാസിൽ ഒരുങ്ങിയ സിനിമകളാണ് തെന്നിന്ത്യയും കടന്ന് ബോളിവുഡിലടക്കം ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

    കെജിഎഫ്, ബാഹുബലി പോലുള്ള സിനിമകൾ സൗത്ത് ഇന്ത്യയിൽ നിന്നും പിറവികൊണ്ടതാണെന്നത് സാങ്കേതികമായി മുന്നിൽ നിൽക്കുന്ന ബോളിവുഡിന് പോലും അത്ഭുതമാണ്. കന്നടയ്ക്കും തെലുങ്കിനും സാധ്യമായ ബ്രഹ്മാണ്ഡ സിനിമകൾ മലയാളത്തിൽ പിറവികൊള്ളാത്തതിന് പിന്നിൽ പേടിയാണെന്ന് പറയുകയാണ് നിർമ്മാതാവ് ഷാജി നടേശൻ.

    മമ്മൂട്ടിയേയോ മോഹൻലാലിനെയോ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഷാജി നടേശൻ വ്യക്തമാക്കി.

    Producer Shaji Nadesan, Shaji Nadesan Mohanlal Mammootty, Mohanlal Mammootty, Mohanlal Mammootty news, നിർമ്മാതാവ് ഷാജി നടേശൻ, ഷാജി നടേശൻ മോഹൻലാൽ മമ്മൂട്ടി, മോഹൻലാൽ മമ്മൂട്ടി, മോഹൻലാൽ മമ്മൂട്ടി വാർത്ത

    'മമ്മൂട്ടിയേയോ മോഹൻലാലിനെയോ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അവരും കൂടി ഭാഗമാകുന്ന സിനിമയുണ്ടാകാം. മോഹൻലാലിനെയോ മമ്മൂട്ടിയേയോ നായകമാക്കി 150-200 കോടി ബജറ്റിന്റെ സിനിമയെടുക്കുക റിസ്‌കാണ്.'

    'ദുൽഖർ, പൃഥ്വിരാജ്, ടൊവിനോയെപ്പോലുള്ള താരങ്ങൾ ഇന്ത്യയാകെ അറിയുന്ന താരങ്ങളായി മാറിയിട്ടുണ്ട്. എല്ലാവരും ഉൾപ്പെടുന്ന വലിയ സിനിമ ഉണ്ടായാൽ നന്നായിരിക്കും. ഓൾ ഇന്ത്യ ലെവലിൽ റിലീസ് ചെയ്യാവുന്ന ഒരു അവസ്ഥയുണ്ടാകണം.'

    'പ്രമേയം കണ്ടെത്തുകയും പരിചിതമായ അഭിനേതാക്കൾ ഉൾപ്പെടുകയും വേണം. അങ്ങനെയായാൽ തുക സിനിമയ്ക്ക് കലക്ട് ചെയ്യാനാകും.'

    'വെറുമൊരു ഭാര്യറോൾ മാത്രമല്ല ‌ചെയ്യുന്നത്, സിനിമയിലെ സൗഹൃദം സംയുക്ത വർമയോട്'; കലാഭവൻ നവാസും ഭാര്യയും!'വെറുമൊരു ഭാര്യറോൾ മാത്രമല്ല ‌ചെയ്യുന്നത്, സിനിമയിലെ സൗഹൃദം സംയുക്ത വർമയോട്'; കലാഭവൻ നവാസും ഭാര്യയും!

    'ഉറുമിയെന്ന സിനിമ ചെയ്തപ്പോൾ ബജറ്റ് നോക്കിയിരുന്നില്ല. എന്നാൽ താങ്ങാൻ പറ്റുന്നതിനേക്കാൾ ബജറ്റാണ് അന്ന് ആ സിനിമയ്ക്ക് വന്നത്. വരും വർഷങ്ങളിൽ മലയാളത്തിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമയുണ്ടാകും.'

    'എല്ലാ ഭാഷകളിൽ ഉള്ളവർക്കും കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സിനിമയ്ക്കുള്ള ശ്രമം മലയാളത്തിൽ നിന്നും ഉണ്ടായിട്ടില്ല. പറഞ്ഞ് അസൂയപ്പെട്ടിട്ട് കാര്യമില്ല. വലിയ തുക മുതൽ മുടക്കി വർഷങ്ങൾ കഷ്ടപ്പെട്ടതിന്റെ റിസൾട്ടാണ് മറ്റ് ഭാഷക്കാർക്ക് കിട്ടിയിട്ടുള്ളത്.'

    'അതുപോലെ നമ്മളും ശ്രമിച്ചാൽ നടക്കും. നമ്മുക്ക് നല്ല അഭിനേതാക്കളുണ്ട്, എഴുത്തുകാരുണ്ട്, ടെക്നീഷ്യൻസുണ്ട്. പേടിച്ച് നിൽക്കുകയാണ് നമ്മൾ. ഇനിയുള്ള കാലത്ത് അത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നു' ഷാജി നടേശൻ വ്യക്തമാക്കി.

    Producer Shaji Nadesan, Shaji Nadesan Mohanlal Mammootty, Mohanlal Mammootty, Mohanlal Mammootty news, നിർമ്മാതാവ് ഷാജി നടേശൻ, ഷാജി നടേശൻ മോഹൻലാൽ മമ്മൂട്ടി, മോഹൻലാൽ മമ്മൂട്ടി, മോഹൻലാൽ മമ്മൂട്ടി വാർത്ത

    മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ പുഴുവാണ്. അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണമാണ് നേടുന്നത് പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്. അതേസമയം മോഹൻലാലിന്റേതായി ഇനി റിലീസിനെത്താനുള്ളത് ട്വൽത്ത് മാൻ എന്ന സിനിമയാണ്.

    ദൃശ്യം 2വിന് ശേഷം എത്തുന്ന ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം എന്ന നിലയിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് 12ത്ത് മാൻ. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യ വാരമാണ് ആരംഭിച്ചത്.

    സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രവുമാണ് ട്വൽത്ത് മാൻ.

    'സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പരാജയം, കീർത്തി കുടുംബപ്രേക്ഷകരെ വെറുപ്പിക്കുന്നു'; വിമർശനവുമായി ആരാധകർ!'സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പരാജയം, കീർത്തി കുടുംബപ്രേക്ഷകരെ വെറുപ്പിക്കുന്നു'; വിമർശനവുമായി ആരാധകർ!

    Read more about: mohanlal mammootty
    English summary
    Producer Shaji Nadesan Opens Up About Mohanlal-Mammootty And Big Budget Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X