twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരത്തിൽ തൂങ്ങിയാടുന്ന സിനിമ അവസരം, ചതികളില്‍ പോയി വീഴാതിരിക്കുക, ഉപദേശവുമായി നിർമ്മാതാവ്

    |

    സിനിമയിൽ അവസരം എന്ന് കേൾക്കുമ്പോൾ തന്നെ ഒന്നും നോക്കാതെ ഇറങ്ങി പോകരുത്, സൂക്ഷിക്കണമെന്നുള്ള മുന്നറിയിപ്പുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ. താൻ നേരിട്ട് കണ്ടൊരു സംഭവം ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടായിരുന്നു നിർമ്മാതാവ് ജാഗ്രത നൽകിയിരിക്കുന്നത്. നടി ഷംന കാസിമിന് നേരെ ബ്ലാക്ക്മെയിലിംഗ് ഉണ്ടായ സാഹചര്യത്തിൽ സിനിമാമേഖല കൂടുതൽ ജാഗ്രത പാലിക്കുകയാണ്. ഈ പശ്ചാത്തത്തിൽ അന്ന ബെൻ അഭിനയിച്ച ഒരു ബോധവത്ക്കരണ വീഡിയോഫെഫ്‌ക പുറത്തിറക്കിയിരുന്നു.

    sibu

     പനിയും ശരീര വേദനയും, കൊവിഡ് ടെസ്റ്റ് ചെയ്യാൻ കാത്തിരുന്നത് രാത്രി 10 മണിവരെ,സംവിധായകൻ പറയുന്നു പനിയും ശരീര വേദനയും, കൊവിഡ് ടെസ്റ്റ് ചെയ്യാൻ കാത്തിരുന്നത് രാത്രി 10 മണിവരെ,സംവിധായകൻ പറയുന്നു

    വഴി അരികിൽ ''സിനിമയില്‍ അവസരം" എന്ന ഫ്‌ളെക്‌സിന്റെ ചിത്രം പങ്കുവച്ചാണ് നിര്‍മ്മാതാവ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ പരസ്യത്തിലേക്ക് എത്ര പേര്‍ വീണിട്ടുണ്ടെന്ന് അറിയില്ല. ചതികളില്‍ പോയി വീഴാതിരിക്കുക, വീണു കഴിഞ്ഞാല്‍ സിനിമക്കാര്‍ ചതിയില്‍പ്പെടുത്തി എന്ന തലകെട്ടില്‍ വാര്‍ത്ത വരുമെന്നും നിര്‍മ്മാതാവ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ..

     എനിക്ക് 60 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ പോയി, പിന്നെ അച്ഛനും, നന്ദു പറയുന്നു... എനിക്ക് 60 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ പോയി, പിന്നെ അച്ഛനും, നന്ദു പറയുന്നു...

    ജാഗ്രത എന്ന ഹാഷ്ടാഗോട് കൂടിയാണ് ഷിബു ജി. സുശീലൻ. പോസ്റ്റ് പങകുവെച്ചിരിക്കുന്നത്. ഇന്ന് കണ്ട കാഴ്ച ആണ് വൈറ്റില ജംഗ്ഷന്‍ കഴിഞ്ഞു ആലപ്പുഴ ഭാഗത്തേക്ക് ജസ്റ്റ് പോകുമ്പോള്‍ മരത്തില്‍ കയറി കെട്ടിയിരിക്കുന്നു....സിനിമയില്‍ അവസരം കോണ്‍ടാക്ട് നമ്പറും കൊടുത്തിട്ടുണ്ട് . ഇതില്‍ ആരൊക്ക ചെന്ന് വീണു കാണും അറിയില്ല . ഇനി എത്ര പേര് വീഴും അറിയില്ല.. പോലീസിന്റെ ഭാഗത്തു നിന്ന് ഉടനെ ഇടപെടലുകള്‍ ഉണ്ടായാല്‍ നല്ലത്..വീണിട്ടുണ്ടെങ്കില്‍ അത് അവസാനം സിനിമക്കാര്‍ ചതിയില്‍പ്പെടുത്തി എന്ന തലകെട്ടില്‍ വാര്‍ത്ത വരുംപിന്നെ ചാനലില്‍ ചര്‍ച്ചകള്‍ .

    മോഹൻലാൽ മാത്രമല്ല തന്റെ മരക്കാറിലെ സന്തോഷം, മറ്റൊരാളുടെ സാന്നിധ്യം, വെളിപ്പെടുത്തി സുരേഷ് കൃഷ്ണമോഹൻലാൽ മാത്രമല്ല തന്റെ മരക്കാറിലെ സന്തോഷം, മറ്റൊരാളുടെ സാന്നിധ്യം, വെളിപ്പെടുത്തി സുരേഷ് കൃഷ്ണ

    സിനിമ സംഘടന ഒന്നും ചെയ്യുന്നില്ല എന്നൊക്കെ ആകും...സംഘടന ആണോ ഈ മരത്തില്‍ ബോര്‍ഡ് വെച്ചത്? അല്ലല്ലോ ..സത്യം അറിയാതെ കുറ്റപ്പെടുത്തുവാന്‍ എല്ലാവര്‍ക്കും പറ്റും .
    ചിലപ്പോള്‍ കുറ്റപ്പെടുത്തലുകള്‍ മനപൂര്‍വ്വവും ആകാം..കാര്യങ്ങള്‍ അറിയാതെ പറയുന്നതിന് മുന്‍പ് ഓര്‍ക്കുക..സിനിമക്കാര്‍ക്കും കുടുംബങ്ങള്‍ ഉണ്ട് .അപ്പോള്‍ ഇതൊക്കെ കണ്ടു ഇറങ്ങി പുറപ്പെടുന്നവര്‍ പലവട്ടം ആലോചിക്കുക ചിന്തിക്കുക...എന്നിട്ട് ചതിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നോക്കുക .ഇനിയെങ്കിലും ഈ ചതികളില്‍ പോയി വീഴാതിരിക്കുക..ഇതൊക്കെ അവസാനം സിനിമയുടെ മേല്‍ വന്നു വീഴുന്ന ബോംബുകളാണ്..

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

    Read more about: cinema സിനിമ
    English summary
    Producer Shibu G Suseelan About Fake casting Call
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X