For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ

  |

  പൃഥ്വിരാജിൻെറ ഭാര്യ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ ഇന്ന് പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി നിർമാതാവ് എന്ന പേരിലാണ് കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്.

  വളരെ വിരളമായി മാത്രമാണ് സെലിബ്രിറ്റകളുടെ ഭാര്യമാർ അവരുടെ പേരിൽ‌ അറിയപ്പെടുന്നത്. അത്തരത്തിൽ ഒരാളാണ് സുപ്രിയ. ഇന്ന് സിനിമയെ സ്നേഹിക്കുന്നവരോട് സുപ്രിയ മേനോനെന്ന് മാത്രം പറഞ്ഞാൽ‌ മതി. അല്ലാതെ പൃഥ്വിരാജിന്റെ ഭാര്യ എന്ന് കൂടി വിശേഷിപ്പിക്കണ്ടി വരാറില്ല.

  Also Read: സല്ലാപം സെറ്റിൽ നിന്നും പ്രൊഡക്ഷൻ മാനേജരോടൊപ്പം മഞ്ജു ഒളിച്ചോടി: മഞ്ജുവിന്റെ ആദ്യ പ്രണയം; കൈതപ്രം

  ഒരു വർഷം മുമ്പാണ് സുപ്രിയയുടെ അച്ഛൻ മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. അച്ഛനുമായി വളരെ അടുപ്പമായിരുന്നു സുപ്രിയയ്ക്ക്. സഹോദരങ്ങൾ ഇല്ലത്തതിനാൽ അച്ഛനും അമ്മയുമാണ് സുപ്രിയയുടെ ലോകം.

  അച്ഛൻ മരിച്ച് ഒരു വർഷം പിന്നിടുമ്പോഴും അതിൽ നിന്ന് കരകയറാൻ സുപ്രിയയ്ക്ക് ആയിട്ടില്ല. ഇടയ്ക്കിടെ അച്ഛനെ കുറിച്ചുള്ള ഓർമ കുറിപ്പുകൾ സുപ്രിയ പങ്കുവെക്കാറുണ്ട്.

  ഇപ്പോഴിത ധന്യ വർമയുമായുള്ള പുതിയ അഭിമുഖത്തിൽ സുപ്രിയ അച്ഛനേയും അച്ഛന്റെ രോ​ഗ കാലത്തെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ഡാഡിയായിരുന്നു അലംക‍ൃതയെ എല്ലാത്തിനും കൊണ്ടുപോയിരുന്നത്. പാരന്റ്സ് മീറ്റിങിന് പോലും. അമ്മ ഇപ്പോൾ എന്റെ കൂടെയുണ്ട്.'

  'ഡാഡി പോയപ്പോൾ ഞങ്ങളുടെ കുടുംബം തകർന്നപോലെയായിരുന്നു. രോഗം തിരിച്ചറിഞ്ഞ ശേഷം മമ്മിയോട് പറഞ്ഞിരുന്നില്ല അസുഖം സീരിയസാണെന്ന്. ഞാൻ മാത്രമാണ് അതെല്ലാം കേട്ടത്. ഡാഡിക്ക് കാൻസറാണെന്ന് ഡോക്ടർ പറഞ്ഞത് ഫോണിലൂടെയാണ്. പൃഥ്വിയാണ് ഫോൺ എടുത്തത്. ശേഷം സ്പീക്കറിലിട്ടു.'

  'അത് കേട്ടതും തലകറങ്ങുകയാണോയെന്ന് പോലും തോന്നി. ഡാഡി കാൻസറിന്റെ നാലാം സ്റ്റേജിലായിരുന്നു. ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതുകൊണ്ട് തിരിച്ചറിയാൻ വൈകിപ്പോയി. ഡാഡിയുടെ അസുഖം തിരിച്ചറിഞ്ഞ ദിവസമാണ് എന്റെ ഏറ്റവും മോശം ദിവസം. പൃഥ്വിപോലും ഹോസ്പിറ്റലിൽ വന്നിരുന്നില്ല. കൊവിഡ് സമയമായിരുന്നു.'

  'പൃഥ്വിക്ക് വരണമെന്നുണ്ടായിരുന്നു. ഒരാൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഡാഡിക്കൊപ്പം എല്ലാത്തിനും ഞാനായിരുന്നു പോയിരുന്നത്. ഹോസ്പിറ്റൽ വരാന്തയിലിരുന്ന് ഞാൻ ഒരുപാട് കര‍ഞ്ഞു. അന്ന് ഒരു സഹോദരിയോ സഹോദരനോ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നി... ആദ്യമായി.'

  Also Read: 'വൈകിപ്പോയി സുഹാന, കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ ഒരുത്തി കൂടി ഭാര്യയെന്ന് പറഞ്ഞു വരില്ലായിരുന്നു': ആരാധകർ

  'എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും അച്ഛനെ എനിക്ക് രക്ഷിക്കാൻ പറ്റിയില്ല. ഡാഡി അവസാനമായി അലംകൃതയെ കണ്ടത് ഐസിയുവിൽ വെച്ചാണ്. അന്ന് അദ്ദേഹം അവളെ നോക്കി ചിരിക്കുകയും വയ്യാതിരുന്നിട്ടും സംസാരിക്കുകയും ചെയ്തു. ഡാഡി മരിച്ചുവെന്ന വാർത്ത പൃഥ്വിയാണ് അല്ലിയോട് പറഞ്ഞത് അന്ന് അവൾ ഒരുപാട് കരഞ്ഞു.'

  'എനിക്ക് വിഷമമാകുമെന്ന് കരുതി അവൾ ഡാഡിയെ കുറിച്ച് അധികം സംസാരിക്കാറില്ല. ഡാഡി നിരന്തരമായി ഉപയോഗിച്ചിരുന്ന ഒരു ഷർട്ടുണ്ട്. പണ്ട് എനിക്ക് അത് ഇഷ്ടമായിരുന്നില്ല. ഇന്ന് ഞാൻ അത് എന്റെ തലയിണയ്ക്ക് അരികിൽ വെച്ചാണ് ഉറങ്ങുന്നത്.'

  'അച്ഛൻ പോയതോടെ ഞങ്ങളുടെ ഫ്യൂച്ചറും പോയി. എന്നേയും അമ്മയേയും അല്ലിയേയുമാണ് അച്ഛന്റെ മരണം കൂടുതൽ ബാധിച്ചത്. എന്റെ അച്ഛന്റെ കാര്യത്തിൽ ഞാൻ എല്ലാം ചെയ്തു. പക്ഷെ ‍ഞാൻ അവസാനം ജയിച്ചില്ലല്ലോ..... അച്ഛൻ പോയില്ലെ. എനിക്ക് രക്ഷിക്കാൻ പറ്റിയില്ലല്ലോ' സുപ്രിയ മേനോൻ പറഞ്ഞു.

  'അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേയ്ക്ക് ഒരു വർഷമായി. എൻെറ ജീവിതത്തിൽ ഇത്രയേറെ കണ്ണുനീർ ഞാൻ പൊഴിച്ചിട്ടില്ലെന്നുവേണം പറയാൻ. എന്റെ സ്പീഡ് ഡയൽ ലിസ്റ്റിന്റെ മുകളിലുള്ള അച്ഛന്റെ നമ്പർ ഡയൽ ചെയ്യുന്നതിൽ നിന്ന് വിരലുകളെ എങ്ങനെ തടയാമെന്ന് ഞാൻ ഇതുവരെ പഠിച്ചിട്ടില്ല.'

  'ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ഛൻെറ വീഡിയോകളും ചിത്രങ്ങളും തേടി ഒരു വർഷം മുഴുവൻ എന്റെ ഫോൺ ഗാലറി തിരഞ്ഞുകൊണ്ടേയിരുന്നു. അച്ഛൻെറ ശബ്ദം കേൾക്കുകയോ ഒന്ന് കെട്ടിപ്പിടിക്കുകയോ ചെയ്യാത്ത ഒരു വർഷം.'

  'നമ്മൾ സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈർഘ്യമേറിയ സമയമായിരിക്കുമിത്. നിങ്ങളെക്കുറിച്ച് ആലോചിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല' എന്നാണ് അടുത്തിടെ അച്ഛനെ കുറിച്ച് സുപ്രിയ സോഷ്യൽമീഡിയയിൽ എഴുതിയത്.

  Read more about: supriya menon
  English summary
  Producer Supriya Menon Prithviraj Open Up About Her Father Demise, Latest Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X