For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുമിച്ച് പിറന്നാൾ‌ ആഘോഷിക്കാൻ തുടങ്ങിയിട്ട് 15 വർഷം, നിന്നോടൊപ്പം ആയിരിക്കുന്നത് അനു​ഗ്രഹമാണ്'; സുപ്രിയ!

  |

  ഇന്ത്യൻ സിനിമയിലെ പ്രധാന താരങ്ങളിൽ ഒരാളായി ഇന്ന് പൃഥ്വിരാജ് സുകുമാരൻ മാറിയിരിക്കുന്നു. രാജപ്പനെന്ന് വിളിച്ച് കളിയാക്കിയ അതേ നാവുകൾ കൊണ്ട് തന്നെ രാജുവേട്ടനെന്ന് വിളിപ്പിക്കാൻ അദ്ദേഹത്തിന് ചുരുങ്ങിയ കാലയളവുകൊണ്ട് കഴിഞ്ഞു എന്ന വിശേഷണത്തിനപ്പുറം എന്തെങ്കിലും വേണമെന്ന് തോന്നുന്നില്ല പൃഥ്വിരാജ് എന്ന പ്രതിഭയുടെ കഴിവ് എത്രത്തോളമാണെന്ന് വിശദീകരിക്കാൻ.

  ഇന്ന് ഇദ്ദേഹത്തിന്റെ ഏത് സിനിമ ഇറങ്ങിയാലും അത് ജയമോ പരാജയമോ ആവട്ടെ പൃഥ്വിരാജ് പോരായിരുന്നു എന്ന ഒരു അഭിപ്രായം ആരും പറയാറില്ല.

  Also Read: അത്രയ്ക്ക് അങ്ങോട്ട് അഹങ്കരിക്കരുത്, ഹണി റോസിനോട് കയർത്ത യുവതി; താരം നൽകിയ മറുപടി

  പലർക്കും താരത്തിന്റെ ഡയലോഗ് പ്രെസെന്റഷനാണ് ഏറ്റവും ഇഷ്ടം. സീനിന് ഉതകുന്ന വിധം വളരെ ഭംഗിയായി അത് ചെയ്യും. കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീലാണ്. മലയാളത്തിന് വ്യത്യസ്തകൾ സമ്മാനിക്കുന്ന യങ് സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തുക്കളും സഹതാരങ്ങളും ബന്ധുക്കളുമെല്ലാം എത്തിയിട്ടുണ്ട്.

  നടനായിട്ടാണ് കരിയർ തുടങ്ങിയതെങ്കിലും ഇന്ന് പൃഥ്വിരാജ് സംവിധായകൻ, നിർമാതാവ്, ഡിസ്ട്രിബ്യൂട്ടർ എന്നീ നിലകളിലേക്കും വളർന്ന് കഴിഞ്ഞു.

  Also Read: എവിടെ പീസ് എവിടെ? അമൃതയെക്കുറിച്ചുള്ള അശ്ലീല ചോദ്യത്തിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി

  വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് നാൽപതാം ജന്മദിനമാണ് ആഘോഷിക്കുന്നത്. നിരവധി ആരാധകരും പൃഥ്വിരാജിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ താരത്തിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

  പതിനഞ്ച് വർഷമായി പൃഥ്വിക്കൊപ്പം സഞ്ചരിക്കുന്നതിന്റെ നല്ല ഓർമകളെ കുറിച്ചാണ് കുറിപ്പിൽ സുപ്രിയ എഴുതിയിരിക്കുന്നത്. ഒപ്പം നല്ല പാതിക്കൊപ്പമുള്ള ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവെച്ചു.

  '15 വർഷമായി നമ്മൾ ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുവാൻ തുടങ്ങിയിട്ട്. 25-ാമത്തെ പിറന്നാൾ മുതൽ 40-ാമത്തെ പിറന്നാൾ വരെ. നമ്മൾ ഒരുമിച്ച് ചെയ്ത യാത്രകൾ വളരെ സ്പെഷ്യലും പേഴ്സണലും ആയിരുന്നു.'

  'ജീവിതത്തിലും പ്രൊഫഷനിലും നിങ്ങൾ കൂടുതൽ കരുത്തൻ ആകുന്നത് സാക്ഷ്യം വഹിക്കുവാൻ സാധിച്ചത് ഒരു അനുഗ്രഹം തന്നെയായിരുന്നു. പിറന്നാൾ ആശംസകൾ പി.... അടുത്ത ദശാബ്ദം കൂടുതൽ സ്നേഹവും സന്തോഷവും ഫ്രണ്ട്ഷിപ്പും സിനിമയും ജീവിതവും നിറഞ്ഞത് ആവട്ടെ.'

  'എപ്പോഴും ഒരുമിച്ച് കൈകോർത്ത് മുന്നോട്ട് പോകാം. ഐ ലവ് യു' എന്നാണ് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സുപ്രിയയുടെ ഹൃദയസ്പർശിയായ കുറിപ്പ് അതിവേ​ഗത്തിൽ വൈറലായി.

  സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞിരുന്ന സുപ്രിയ പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷമാണ് സിനിമ നിർമാണത്തിലേക്ക് കടന്നത്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിയന്ത്രിക്കുന്നതും സുപ്രിയയാണ്.

  ബിബിസിയിലെ മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയയും പൃഥ്വിരാജും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ഇരുവർക്കും അലംകൃത എന്നൊരു മകൾ മാത്രമാണുള്ളത്.

  അതേസമയം പൃഥ്വിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് താരത്തിന്റെ പുതിയ തെലുങ്ക് ചിത്രമായ സലാറിലെ കാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. കെജിഎഫ് സീരിസ് സംവിധായകനായ പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസാണ് ചിത്രത്തിലെ നായകൻ.

  വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മൂക്ക് കുത്തി, മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കൻ ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴുത്തിൽ കട്ടിയുള്ള പ്രത്യേക ആഭരണവും ധരിച്ചിട്ടുണ്ട്.

  വില്ലനായിട്ടാണോ പൃഥ്വി എത്തുന്നത് എന്നാണ് പോസ്റ്റർ പുറത്തുവന്നതിനുശേഷം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂരാണ് സലാറിന്റെ നിർമാണം. 2023 സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും.

  Read more about: prithviraj
  English summary
  Producer Supriya Menon Write Up On Social Media About Husband Prithviraj Birthday-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X