twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപി നായകനായ എന്റെ ആ ചിത്രങ്ങള്‍ വലിയ പരാജയം ഏറ്റുവാങ്ങി: സുരേഷ് കുമാര്‍

    By Prashant V R
    |

    നിരവധി ശ്രദ്ധേയ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുളള പ്രൊഡക്ഷന്‍ ബാനറാണ് രേവതി കലാമന്ദിര്‍. നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുളള ബാനറില്‍ സൂപ്പര്‍ താരങ്ങള്‍ അടക്കമുളളവരുടെ സിനിമകളും പുറത്തിറങ്ങിയിരുന്നു. നിര്‍മ്മാണ രംഗത്ത് തിളങ്ങിയ ശേഷമായിരുന്നു സുരേഷ് കുമാര്‍ അഭിനയ രംഗത്തേക്കും എത്തിയത്. സുരേഷ് കുമാറിനൊപ്പം ഭാര്യ മേനക, മകള്‍ കീര്‍ത്തി സുരേഷ് തുടങ്ങിയവരും എല്ലാവര്‍ക്കും സുപരിചിതരാണ്.

    സിനിമയില്‍ സക്‌സസ് ഫുള്‍ നിര്‍മ്മാതാവ് എന്ന പേരുണ്ടെങ്കിലും മലയാളത്തില്‍ തുടരെ എട്ട് വര്‍ഷങ്ങള്‍ തനിക്ക് മോശം സമയമായിരുന്നു എന്ന് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഈ സമയത്ത് പൈലറ്റ്‌സ്, കവര്‍‌സ്റ്റോറി പോലെയുളള സിനിമകള്‍ തനിക്ക് വലിയ നഷ്ടം വരുത്തിവെച്ചെന്നും സുരേഷ് കുമാര്‍ പറയുന്നു. എനിക്ക് സിനിമ നിര്‍മ്മിച്ച് ഒരുപാട് നഷ്ടമുളള സമയമുണ്ടായിരുന്നു.

    99 മുതല്‍ രണ്ടായിരത്തി ഏഴ്

    99 മുതല്‍ രണ്ടായിരത്തി ഏഴ് വരെ എനിക്ക് വലിയ നഷ്ടമായിരുന്നു. എന്റെ പൈലറ്റ്‌സ്, കവര്‍‌സ്റ്റോറി തുടങ്ങിയ സിനിമകളൊക്കെ വലിയ പരാജയം ഏറ്റുവാങ്ങി. അപ്പോള്‍ അങ്ങനെയുളള സിനിമകളില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് ഞാന്‍ വീണ്ടും വീണ്ടും സിനിമകള്‍ ചെയ്തത്. ചില സംവിധായകര്‍ പണം മുടക്കുന്ന നിര്‍മ്മാതാക്കളുടെ അവസ്ഥ മനസിലാക്കില്ല.

    നാലും അഞ്ചും

    നാലും അഞ്ചും സംവിധാന സഹായികള്‍ ഉണ്ടായിരുന്ന സിനിമയില്‍ ഇപ്പോള്‍ ഏട്ടും പത്തും പേരാണ്. ഒരു സിനിമ തീര്‍ന്നുകഴിഞ്ഞു ഒരാളുടെ കോസ്റ്റ് കണക്കാക്കിയാല്‍ എഴുപത്തി അയ്യായിരം രൂപയില്‍ കൂടൂതല്‍ വരും. ചെറിയ ഒരു റോളിന് പോലും വലിയ താരത്തെ ഇടാറുണ്ട്. ചെറിയ ഒരു ആര്‍ട്ടിസ്റ്റ് ചെയ്താല്‍ പോലും നന്നാവുന്ന വേഷമാണ് എങ്കിലും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങി വലിയ താരങ്ങളെ കൂടുതല്‍ പ്രതിഫലം കൊടുത്തുകൊണ്ട് വരേണ്ടി വരുന്ന അവസ്ഥയായിട്ടുണ്ട്. സുരേഷ്‌കുമാര്‍ പറഞ്ഞു.

    2000ത്തിലായിരുന്നു

    2000ത്തിലായിരുന്നു സുരേഷ് ഗോപിയും ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പൈലറ്റ്‌സ് പുറത്തിറങ്ങിയിരുന്നത്. രാജീവ് അഞ്ചലായിരുന്നു സിനിമ സംവിധാനം ചെയ്തത്. പൈലറ്റുമാരായാണ് ചിത്രത്തില്‍ ഇരുവരും അഭിനയിച്ചത്. പൈലറ്റ്‌സിന് പിന്നാലെ സുരേഷ് ഗോപി നായകനായ കവര്‍‌സ്റ്റോറി എന്ന ചിത്രവും പുറത്തിറങ്ങി.

    ജിഎസ് വിജയനാണ്

    ജിഎസ് വിജയനാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരുന്നത്. തബുവായിരുന്നു സിനിമയില്‍ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചത്. ബിജു മേനോന്‍,നെടുമുടി വേണു, സിദ്ധിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. കവര്‍‌സ്റ്റോറിക്ക് പുറമെ കശ്മീരം, തക്ഷശീല തുടങ്ങിയ സിനിമകളും സുരേഷ് ഗോപിയെ നായകനാക്കി സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ്‌.

    Read more about: suresh kumar
    English summary
    producer suresh kumar reveals about his flop movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X