അതൊന്നും ശരിയാവില്ലെന്ന് മമ്മൂക്ക പറഞ്ഞു, മെഗാസ്റ്റാര്‍ ആദ്യം നോ പറഞ്ഞ സൂപ്പര്‍ഹിറ്റ് സിനിമ

By Midhun Raj

അനിയത്തിപ്രാവ് ഉള്‍പ്പെടെയുളള സിനിമകള്‍ നിര്‍മ്മിച്ച് മലയാളത്തില്‍ ശ്രദ്ധേയനായ നിര്‍മ്മാതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. നിര്‍മ്മാണത്തിന് പുറമെ വിതരണക്കാരനായും അദ്ദേഹം മലയാളത്തില്‍ പ്രവര്‍ത്തിച്ചു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കും ഒപ്പം എല്ലാം സ്വര്‍ഗചിത്ര അപ്പച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അനിയത്തിപ്രാവിന് പുറമെ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, ഫാസിലിന്‌റെ മണിച്ചിത്രത്താഴ്, സിദ്ദിഖിന്‌റെ ഫ്രണ്ട്‌സ് ഉള്‍പ്പെടെയുളള സിനിമകളും സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ചു. കൂടാതെ നിരവധി സിനിമകളുടെ വിതരണക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

തമിഴില്‍ അഴകിയ തമിഴ് മകന്‍ എന്ന ദളപതി വിജയ് ചിത്രവും സ്വര്‍ഗചിത്ര അപ്പച്ചന്‌റെ നിര്‍മ്മാണത്തിലാണ് പുറത്തിറങ്ങിയത്. 2004ലാണ് മമ്മൂട്ടിയെ നായകനായ വേഷം സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ചത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ വേഷം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വേഷം മമ്മൂട്ടി ആദ്യം സ്വീകരിക്കാതിരുന്ന സിനിമയാണെന്ന് പറയുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ്

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് മനസുതുറന്നത്. സിനിമയെ കുറിച്ച് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌റെ ആദ്യ പ്രതികരണം എന്തായിരുന്നു എന്ന് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു. വേഷം സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത് ടിഎ റസാഖും സംവിധായകന്‍ വിഎം വിനുവും തന്‌റെ വീട്ടിലെത്തിയ ദിവസത്തെ കുറിച്ച് നിര്‍മ്മാതാവ് പറയുന്നു. ടിഎ റസാഖ് എന്റെ അടുത്ത സുഹൃത്താണ്.

ഇവര്‍ എന്‌റെ വീട്ടിലെത്തി ചേട്ടാ നമുക്ക് ഒരു

ഇവര്‍ എന്‌റെ വീട്ടിലെത്തി ചേട്ടാ നമുക്ക് ഒരു ചെറിയ കഥ കിട്ടിയിട്ടുണ്ട് അത് മമ്മൂക്ക ചെയ്താലെ ശരിയാകൂ എന്ന് പറഞ്ഞു. മമ്മൂക്കയെ ഓര്‍ത്തപ്പോള്‍ ആദ്യം മനസിലേക്ക് വന്നത് ചേട്ടനെയാണ്, നിങ്ങള്‍ പറഞ്ഞാല്‍ ഇത് നടക്കും എന്ന് റസാഖ് പറഞ്ഞു. ചേട്ടനും അനിയനും തമ്മിലുളള ബന്ധത്തിന്‌റെ കഥയാണ് അവര്‍ പറഞ്ഞത്. കഥ കേട്ടപ്പോള്‍ എനിക്കും ഇഷ്ടപ്പെട്ടു എന്ന് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.

ചേട്ടാ മമ്മൂക്കയെ ഒന്ന് വിളിക്കാമോ

ചേട്ടാ മമ്മൂക്കയെ ഒന്ന് വിളിക്കാമോ, റസാഖ് എന്നോട് പറഞ്ഞു. ഞാന്‍ അകത്തുപോയി മമ്മൂക്കയെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം. അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞ് മമ്മൂക്ക ഫോണ്‍ ദേഷ്യത്തില്‍ കട്ട് ചെയ്തു. അന്ന് ചങ്ങനാശ്ശേരിയില്‍ കാഴ്ച സിനിമയുടെ സെറ്റിലായിരുന്നു മമ്മൂക്ക. അദ്ദേഹം ദേഷ്യത്തില്‍ സംസാരിച്ചത് എനിക്ക് ഇവരോട് പറയാന്‍ തോന്നിയില്ല.

മമ്മൂക്ക ലൊക്കേഷനിലാണ് രാത്രി വിളിക്കാനാണ്

മമ്മൂക്ക ലൊക്കേഷനിലാണ് രാത്രി വിളിക്കാനാണ് പറഞ്ഞത് എന്ന് ഞാന്‍ കളവ് പറഞ്ഞു. അതാണ് വേഷം സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നതെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ ഓര്‍ത്തെടുത്തു. അതേസമയം 2004ലാണ് വേഷം തിയ്യേറ്ററുകളില്‍ എത്തിയത്. അപ്പു എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് മമ്മൂട്ടി ചിത്രത്തില്‍ കാഴ്ചവെച്ചത്. മോഹിനിയാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. ഇന്നസെന്‌റ്, സായികുമാര്‍, ഇന്ദ്രജിത്ത്, ഗോപിക ഉള്‍പ്പെടെയുളള താരങ്ങളും മറ്റ് പ്രധാന വേഷങ്ങളിലെത്തി.

Recommended Video

John Brittas about why Mammootty not get Padma Bhushan
ഇമോഷണല്‍ സീനുകള്‍ ഒരുപാടുളള ചിത്രം

ഇമോഷണല്‍ സീനുകള്‍ ഒരുപാടുളള ചിത്രം കൂടിയായിരുന്നു വേഷം. അപ്പു എന്ന കഥാപാത്രം മെഗാസ്റ്റാറിന്‌റെ കൈയ്യില്‍ ഭദ്രമായിരുന്നു. ഒപ്പം ഇന്നസെന്‌റിനും വലിയ പ്രാധാന്യമുളള റോളാണ് സിനിമയില്‍ ലഭിച്ചത്. എസ് എ രാജ്കുമാറാണ് വേഷത്തിലെ പാട്ടുകള്‍ ഒരുക്കിയത്. വേഷത്തിലെ പ്രകടനത്തിന് മമ്മൂട്ടി, ഇന്നസെന്‌റ്, ഗോപിക തുടങ്ങിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പല്ലാവൂര്‍ ദേവനാരായണന് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വിഎം വിനുവും വീണ്ടും ഒന്നിച്ച സിനിമ കൂടിയാണ് വേഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X