കാർത്തിക് ഫോണിലൂടെ കരയുകയായിരുന്നു; കാണണമെന്നുണ്ട്, പക്ഷെ...;നടനെക്കുറിച്ച് നിർമാതാവ്

തമിഴ് സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടനാണ് കാർത്തിക്. റൊമാന്റിക് ഹീറോയായി പേരെടുത്ത കാർത്തിക്കിന് ഒന്നിന് പിറകെ ഒന്നായി ശ്രദ്ധേയ സിനിമകൾ ലഭിച്ചു. രജിനികാന്ത്, കമൽ ഹാസൻ തുടങ്ങിയവർക്കൊപ്പത്തിനൊപ്പം താരമൂല്യമുണ്ടായിരുന്ന കാർത്തിക്കിന് പക്ഷെ കരിയറിൽ പിന്നീട് വലിയ വീഴ്ചയാണുണ്ടായത്. ഇതിന് കാരണമായി സിനിമാ ലോകത്തുള്ളവർ പറയുന്നത് കാർത്തിക്കിന്റെ മനോഭാവമാണ്. നിരുത്തരവാദത്തോടെയുള്ള സമീപനം കാർത്തിക്കിന്റെ സമീപനം കരിയറിൽ വലിയ തിരിച്ചടിയായെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

കാർത്തിക്കിനെക്കുറിച്ച് നിർമാതാവ് ടി ശിവ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാർത്തിക് സ്​നേഹം തോന്നുന്നയാളായിരുന്നു. എന്നാൽ കാർത്തിക്കിന്റെ ലെെഫ് സ്റ്റെെലും മറ്റും സിനിമകളെ ബാധിച്ചു. എനിക്കും അതിൽ വന്നിട്ടുണ്ട്. എന്നാൽ കാർത്തിക്കിനെ കുറ്റപ്പെടുത്താനില്ല. ആരെക്കുറിച്ചും നെ​ഗറ്റീവായി സംസാരിക്കുന്ന ആളല്ല താനെന്നും ടി ശിവ പറയുന്നു. ചില ബുദ്ധിമുട്ടുകൾ കാർത്തിക്കിനെ കൊണ്ട് ഉണ്ടായിരുന്നു.

Actor Karthik

പിന്നീട് എന്ന തന്റെ സിനിമയിൽ ഒരു നാൾ പോലും മുടങ്ങാതെ ഷൂട്ടിം​ഗിനെത്തിയിരുന്നെന്ന് ടി ശിവ പറയുന്നു. കാർത്തിക് നാല് ദിവസം തുടർച്ചയായി ഷൂട്ടിം​ഗിന് വന്നാലേ വലിയ കാര്യമാണ്. രണ്ട് ദിവസത്തിന് ശേഷം കൃത്യമായി വരാത്ത ആളാണ്. ചില ശീലങ്ങളും സുഹൃദ്വലയങ്ങളും ഉണ്ടായിരുന്നു. എന്നാൽ തന്റെ സിനിമയിൽ 24 ദിവസം ഒരു ബ്രേക്കുമില്ലാതെ അഭിനയിച്ചു. അങ്ങനെയുള്ള കാർത്തിക്കിനെ വിമർശിക്കാൻ തനിക്കാകില്ല.

ഒരിക്കൽ എന്നെ ഫോൺ ചെയ്തു, സംസാരിക്കുന്നില്ല. കരയുകയായിരുന്നു. എനിക്ക് സംസാരിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു. എന്താണ് പറ്റിയത്, അങ്ങോട്ട് വരണോ എന്ന് ഞാൻ ചോദിച്ചു. ഒന്ന് റിലാക്സ് ചെയ്ത ശേഷം സംസാരിച്ചു. എന്നെപ്പറ്റി ആരും ഇങ്ങനെ സംസാരിച്ചിട്ടില്ല, ഇതെല്ലാം ഓർത്ത് വെച്ച് പറഞ്ഞല്ലോ ഞാൻ മറന്ന് പോയിരുന്നു കേട്ടപ്പോഴാണ് ഓർക്കുന്നതെന്ന് കരഞ്ഞ് കൊണ്ട് പറഞ്ഞെന്നും ‌ടി ശിവ ഓർത്തു. ഇന്ന് കാർത്തിക്കിനെ കാണണമെന്ന് ആ​ഗ്രഹമുണ്ട്.

Actor Karthik

എന്നാൽ ഇപ്പോൾ സിനിമാ രം​ഗത്ത് നിന്നും കാർത്തിക് അകന്ന് നിൽക്കുകയാണെന്ന് ടി ശിവ
പറയുന്നു. നടൻ ​ഗൗതം കാർത്തിക് കാർത്തിക്കിന്റെ മകനാണ്. ആദ്യ ഭാര്യ ​രാ​​ഗിണിയിൽ ​ഗൗതം കാർത്തിക്, ഘയൻ കാർത്തിക് എന്നീ രണ്ട് മക്കളാണ് നടനുള്ളത്. ​രാ​​ഗിണിയുടെ സഹോദരി രതിയുമായി അടുത്ത കാർത്തിക് ഇവരെ വിവാഹം ചെയ്തു. ഇതോടെയാണ് രാ​ഗിണിയുമായി അകലുന്നത്. തിരൺ കാർത്തിക് എന്നാണ് ഇവർക്ക് പിറന്ന മകന്റെ പേര്.

നടൻ ​ഗൗതം കാർത്തിക് കാർത്തിക്കിന്റെ മകനാണ്. ആദ്യ ഭാര്യ ​രാ​​ഗിണിയിൽ ​ഗൗതം കാർത്തിക്, ഘയൻ കാർത്തിക് എന്നീ രണ്ട് മക്കളാണ് നടനുള്ളത്. ​രാ​​ഗിണിയുടെ സഹോദരി രതിയുമായി അടുത്ത കാർത്തിക് ഇവരെ വിവാഹം ചെയ്തു. ഇതോടെയാണ് രാ​ഗിണിയുമായി അകലുന്നത്. തിരൺ കാർത്തിക് എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. 1987 മുതൽ 1991 വരെ ​സിനിമാ ലോകത്ത് കാർത്തിക്കിന്റെ സുവർണ കാലഘട്ടമായിരുന്നു.

പിന്നീട് കരിയറിൽ തിരിച്ചടികൾ വന്നു. രണ്ടായിരത്തിന്റെ തുടക്കത്തോടെയാണ് കാർത്തിക്കിന് കരിയറിൽ വീഴ്ച സംഭവിക്കുന്നത്. നടന് ഹിറ്റുകളില്ലാതായി. പുതുമുഖങ്ങളുടെ കടന്ന് വരവ് മാർക്കറ്റിനെ ബാധിച്ചു. സിനിമാ രം​ഗത്ത് സജീവമായിരുന്ന കാലത്ത് തുടരെ ​ഗോസിപ്പുകൾ കാർത്തിക് കുമാറിനെക്കുറിച്ച് വന്നിട്ടുണ്ട്. പല നടിമാരുമായും ചേർന്ന് ​ഗോസിപ്പുകൾ വന്നപ്പോഴൊന്നും നടൻ കാര്യമാക്കിയില്ല. അച്ഛന്റെ പാത പിന്തുടർന്നാണ് ​ഗൗതം കാർത്തിക് സിനിമാ രം​ഗത്തേക്ക് വരുന്നത്. അച്ഛനൊപ്പമല്ല താൻ വളർന്നതെന്നും അമ്മയാണ് തന്നെയും സഹോദരനെയും നോക്കിയതെന്നും ​ഗൗതം കാർത്തിക്ക് ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X