twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടരമണിക്കൂറോളം അത്ഭുതങ്ങളുടെയും, ആകാംഷയുടെയും ലോകത്തായിരിക്കും! മാമാങ്കത്തെ കുറിച്ച് നിര്‍മാതാവ്

    |

    ബ്രഹ്മാണ്ഡ സിനിമയ്ക്ക് വേണ്ടി മലയാള സിനിമാപ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഒടുവില്‍ ഡിസംബര്‍ പന്ത്രണ്ടിന് മാമാങ്കം തിയറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ചരിത്രത്തെയും ഇതിഹാസ കഥാപാത്രങ്ങളെയും ആസ്പദമാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു.

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്ന മാമാങ്കം അമ്പത് കോടിയോളം മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ചിരിക്കുന്ന സിനിമ മൂന്ന് വ്യത്യസ്ത ഭാഷകളില്‍ ഒന്നിച്ചാണ് റിലീസ്. ഇപ്പോഴിതാ മാമാങ്കം കണ്ടതിന്റെ സന്തോഷം നിര്‍മാതാവ് പങ്കുവെച്ചിരിക്കുകയാണ്.

    mamangam

    വേണു കുന്നപ്പിള്ളിയുടെ വാക്കുകളിലേക്ക്...

    മാമാങ്ക വിശേഷങ്ങള്‍. അങ്ങനെ മലയാളം സെന്‍സര്‍ കഴിഞ്ഞു. പ്രതീക്ഷിച്ചപോലെ യുഎ സര്‍ട്ടിഫിക്കറ്റ്. ഇനിയുള്ളത് അന്യഭാഷകളിലെ സന്‍സറിങ്. അതും ഏതാനും ദിവസത്തിനുള്ളില്‍ തീര്‍ക്കാന്‍ പറ്റും എന്ന് പ്രതീക്ഷിക്കുന്നു. ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ. സെന്‍സറിനു ശേഷം ഞാനും, സുഹൃത്തുക്കളും കൂടി സിനിമ കണ്ടു. കണ്ണ് നിറഞ്ഞു പോയി. സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു. രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. പരിചിതമല്ലാത്ത പല മേഖലകളില്‍ കൂടിയും നിങ്ങളെ ഈ സിനിമ കൊണ്ടുപോകുന്നു.

    കള്ളം പറഞ്ഞും അനുവാദമില്ലാത്ത ചിത്രങ്ങള്‍ വിറ്റും ആകരുത്! നുണ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി സാധിക കള്ളം പറഞ്ഞും അനുവാദമില്ലാത്ത ചിത്രങ്ങള്‍ വിറ്റും ആകരുത്! നുണ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി സാധിക

    രണ്ടരമണിക്കൂറോളം നിങ്ങള്‍ അത്ഭുതങ്ങളുടെയും, ആകാംഷയുടെയും ലോകത്തായിരിക്കും എന്നതില്‍ എനിക്ക് സംശയമേയില്ല. ഈ സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്. കുപ്രചരണങ്ങള്‍ക്കും അസത്യങ്ങള്‍ക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല. കാത്തിരിക്കൂ ഏതാനും ദിവസങ്ങള്‍ കൂടി, മലയാളത്തിന്റെ ആ മാമാങ്ക മഹോത്സവത്തിനായി.

    English summary
    Venu Kunnappilly Talks About Mamangam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X