മാമാങ്കം നിരാശപ്പെടുത്തില്ല, വിവാദങ്ങളെ കുറിച്ച് വെളിപ്പെടുത്തി നിര്‍മാതാവ് വേണു കുന്നപ്പിള്ളി!

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ച ചിത്രമാണ് മാമാങ്കം. സജീവ് പിള്ള തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന മാമാങ്കം 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷം വലിയ വിവാദങ്ങളായിരുന്നു തലപൊക്കിയത്.

നിര്‍മാതാവ് തിരക്കഥയില്‍ മാറ്റം വരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും സിനിമയിലെ താരങ്ങളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും മാറ്റിയെന്നും അടക്കം ഗുരുതര ആരോപണങ്ങളുമായി സജീവ് പിള്ള എത്തിയിരുന്നു. ഇതിനെല്ലാം മറുപടിയുമായി വേണു കുന്നപ്പിള്ളി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 mamankam

സ്വപ്‌നങ്ങള്‍ക്ക് പിറകെ.. അവിചാരിതമായിട്ടാണ് ഞാന്‍ സിനിമയില്‍ എത്തി ചേരുന്നത്. സിനിമ അധികം കാണുകയോ സിനിമാ സുഹൃത്തുക്കളോ എനിക്കില്ല. എങ്കിലും സമയത്തിന്റെ ഗുണം കൊണ്ടോ ദോഷം കൊണ്ടോ ഞാനീ ലോകത്തില്‍ എത്തി ചേര്‍ന്നു. ഇനി ഇതില്‍ നിന്ന് വെറും കൈയോടെ തിരിച്ച് പോക്കില്ല. ഉദ്ദോശിച്ച രീതിയിലും പലര്‍ക്കും കൊടുത്ത വാക്ക് പോലെയും ഇത് പൂര്‍ത്തിയാക്കണം. പ്രതിബന്ധങ്ങളും ആരോപണങ്ങളും സ്വാഭാവികം. തരണം ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും മനസിലാക്കി തന്നെയാണ് യാത്ര.

എനിക്കെതിരെ വ്യതാ ആരോപണം ഉന്നയിച്ചത് കൊണ്ട് എന്ത് ഫലം തത്കാലം ആശ്വസിക്കാം. സത്യവും നീതിയും വിജയിക്കും. അത് പ്രകൃതി നിയമം. അതിലെനിക്ക് പൂര്‍ണ വിശ്വാസമാണ്. അതിരുകടക്കുന്ന അവകാശ വാദങ്ങള്‍ക്കോ, വാഗ്ദാനങ്ങള്‍ക്കോ ഞാനില്ല. കാലം തന്നെ തെളിയിക്കട്ടെ ആ സ്വപ്‌നങ്ങള്‍ യാഥര്‍ത്ഥ്യമായി എന്ന്. അതിലേക്കുള്ള ദൂരം കുറഞ്ഞ് വരുന്നു. മാമാങ്കമെന്ന വിസ്മയ സിനിമയുടെ ചിത്രീകരണം ചാവേറുകളുടെ ചുടുചോര വീണ മണ്ണില്‍ പുരോഗമിക്കുന്നു. ക്ഷമയോടെ കാത്തിരിക്കുന്നു. നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും വേണു കുന്നപ്പിള്ളി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X