twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവ് അച്ഛന്‍റെ മകനാണ്, താരപുത്രന്‍റെ ചാട്ടം കണ്ട് നെഞ്ചില്‍ കൈവെച്ച് പോയിട്ടുണ്ടെന്ന് സേതു അടൂര്‍

    |

    ജീത്തു ജോസഫിന്റെ സിനിമകള്‍ ചെയ്യുമ്പോള്‍ അധികം ടെന്‍ഷനുണ്ടാവാറില്ലെന്ന് സേതു അടൂര്‍ പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ആദിയില്‍ പ്രവര്‍ത്തിച്ച സമയത്തും ദൃശ്യം 2 ലുമെല്ലാം ഫുള്‍ റിലാക്‌സായാണ് പ്രവര്‍ത്തിച്ചത്. ആദിയിലെ ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കണ്ട് പേടിച്ചിട്ടുണ്ട്.

    പാര്‍ക്കൗര്‍ ചെയ്യുമ്പോള്‍ പ്രണവിന്‍റെ കൂടെയുണ്ടായിരുന്നത് വിദേശത്തുള്ളവരായിരുന്നു. പ്രണവ് അനായാസേനയായാണ് ആ രംഗങ്ങള്‍ ചെയ്തത്. അപ്പു ഒരു ബില്‍ഡിംഗില്‍ നിന്നും അടുത്തതിലേക്ക് ചാടിയത് കൂളായാണ്. സാഹസികതയുടെ കാര്യത്തില്‍ അച്ഛന്‍രെ മകന്‍ തന്നെയാണ് പ്രണവ്. അവരുടെ എക്യുപ്‌മെന്‍സൊന്നും ഇവിടുത്തെ ഫൈറ്റ് മാസ്റ്റേഴ്‌സിനില്ലെന്നും സേതു അടൂര്‍ പറയുന്നു.

    അച്ഛന്‍റെ മകന്‍

    അച്ഛന്‍റെ മകന്‍

    ആകെ 4 പേരാണ് വന്നത്. ഇവിടെയാണേല്‍ മാസ്റ്റര്‍ കൂടാതെ 15 പേര്‍ കാണും. അവര്‍ ചാടുന്നത് കണ്ട് പലപ്പോഴും നമ്മള്‍ അയ്യോയെന്ന് പറഞ്ഞിട്ടുണ്ട്. ജീവന്‍ മരണ പോരാട്ടം തന്നെയായിരുന്നു. തന്റേടത്തിന്റെ കാര്യത്തില്‍ പ്രണവ് അച്ഛന്റെ മകന്‍ തന്നെയാണ്. അസാധ്യ കക്ഷിയാണ്. മോഹന്‍ലാല്‍ ഇതിനേക്കാളും റിസ്‌ക് എടുക്കുന്നയാളാണ്. മാടമ്പി ചെയ്യുന്ന സമയത്ത് ലൊക്കേഷന്‍ ചോദിച്ച് പ്രമുഖ ചാനലിന്റെ ആള്‍ വന്നിരുന്നു. ചാനല്‍ പ്രവര്‍ത്തകരെയൊന്നും ലൊക്കേഷനിലേക്ക് വിടരുതെന്നുള്ള കര്‍ശന നിര്‍ദേശം ലഭിച്ചിരുന്നു ഞങ്ങള്‍ക്ക്.

    അച്ഛന്റെ മകനാണ്

    അച്ഛന്റെ മകനാണ്

    ഗോപിനാഥ് മുതുകാടിനൊപ്പം ഫയര്‍ എസ്‌കേപ്പ് ചെയ്യാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. അത് വേണ്ടെന്ന് വെക്കുമോ, അതുമായി മുന്നോട്ട് പോവുമോയെന്നറിയാത്ത അവസ്ഥയായിരുന്നു. ലൊക്കേഷന്‍ മാറ്റി പറഞ്ഞ് കൊടുക്കുകയായിരുന്നു. ആരെങ്കിലും ലൊക്കേഷനിലേക്ക് എത്തിയാല്‍ ഞങ്ങള്‍ക്കാണ് ചീത്ത കിട്ടുന്നത്. അത് വേണ്ട മക്കളേയെന്ന് ലാല്‍ സാറിന്റെ അമ്മ പറഞ്ഞിരുന്നു. അതിന് ശേഷമായാണ് ഫയര്‍ എസ്‌കേപ്പ് വേണ്ടെന്ന് വെച്ചതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ആ അച്ഛന്റെ മകനാണ് പ്രണവ്.

    സംവിധായകന്‍

    സംവിധായകന്‍

    റിസ്‌ക്കുള്ള സ്ഥലങ്ങളിലേക്ക് പോവുന്നതാണ് പുള്ളിയുടെ വിനോദം. ആദിയിലെ കഥാപാത്രത്തിന് വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ സിനിമ ഞാന്‍ കണ്ടിട്ടില്ല. എന്തുകൊണ്ടാണ് അത് പരാജയമായതെന്ന് അറിയില്ലെന്നും സേതു അടൂര്‍ പറയുന്നു. പ്രണവ് നല്ലൊരു സംവിധായകനാവാനാണ് സാധ്യത. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്താലാണ് അഭിനയം എങ്ങനെയാവുമെന്ന് പറയാനാവൂ.

     പ്രണവിനൊപ്പം അഭിനയിച്ചു

    പ്രണവിനൊപ്പം അഭിനയിച്ചു

    ഡ്യൂപ്പിനെയൊന്നും ഉപയോഗിച്ചിരുന്നില്ല. ലാല്‍ സാറും ഡ്യൂപ്പിനെ കുറച്ച് ഉപയോഗിക്കുന്നയാളാണ്. ആദിയുടെ ലൊക്കേഷനിലേക്ക് ലാല്‍ സാര്‍ ഒരു ദിവസം വന്നിരുന്നു. അന്ന് അദ്ദേഹം അഭിനയിച്ചിരുന്നു. ഹോട്ടലിലെ സീന്‍ ചിത്രീകരിച്ചത് അന്നായിരുന്നു. സിനിമയുടെ പൂജയ്ക്കും വന്നിരുന്നു. അന്ന് പ്രണവിന്റെ അഭിനയം കണ്ടാണ് തിരിച്ച് പോയത്. സോംഗ് സീക്വന്‍സായിരുന്നു ചിത്രീകരിച്ചത്. പിന്നീട് വന്നപ്പോള്‍ ഒരുമിച്ച് അഭിനയിച്ചു. അല്ലാതെ അദ്ദേഹം ലൊക്കേഷനിലേക്ക് വന്നിട്ടില്ലെന്നും സേതു അടൂര്‍ പറയുന്നു.

    English summary
    Production Controller Sethu Adoor's comment about Pranav Moahnalal went trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X