ഏതൊരു സിനിമയുടെ പുറകിലും ഒരുപാട് കഥകള്‍ പറയാന്‍ ഉണ്ടാകും! തലവനെ പറ്റി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

നല്ല സിനിമകളെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളികള്‍. അത്തരത്തില്‍ തിയേറ്ററുകളില്‍ നിന്നും ഗംഭീരാഭിപ്രായം നേടി വിജയിച്ച് നില്‍ക്കുകയാണ് തലവന്‍ എന്ന സിനിമ. ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജിസ് ജോയി ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

അതേ സമയം ഈ സിനിമയെ കുറിച്ചും ഇതിന്റെ പിന്നണിയില്‍ നടന്നതിനെ പറ്റിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. ശരിക്കും സിനിമയുടെ തലവന്‍ സംവിധായകനായ ജിസ് ജോയി തന്നെയാണെന്നാണ് ആസാദ് പറയുന്നത്. എന്തുകൊണ്ടാണ് താന്‍ അങ്ങനെ പറയാന്‍ ഉദ്ദേശിച്ചതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. വിശദമായി വായിക്കാം..

thalavan

'ഏതൊരു സിനിമയുടെ പുറകിലും ഒരുപാട് കഥകള്‍ പറയാന്‍ ഉണ്ടാകും. ആ കഥകള്‍ എല്ലാം ആ സിനിമ ഇറങ്ങുന്നത് വരെ മാത്രമായിരിക്കും. അതുപോലെ തന്നെയാണ് ഈ സിനിമയും, എന്റെ ജീവിതത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമായി വര്‍ക്ക് ചെയ്ത സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യം പറയുന്ന പേര് 'തലവന്‍' സിനിമയുടെ ആയിരിക്കും.

എല്ലാവരും പറയുന്നത് പോലെ ഈ സിനിമയുടെ തലവന്‍ സത്യത്തില്‍ ഇതിന്റെ സംവിധായകന്‍ ജിസ് ജോയ് ആണെന്ന് ഞാന്‍ പറയും. കാരണം ഒരു ലൊക്കേഷനില്‍ 150 ല്‍ കൂടുതല്‍ ആളുകള്‍ ദിവസവും ജോലി ചെയ്യുകയും

അതുപോലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ വലിയ താരങ്ങള്‍ അടക്കം ടോട്ടല്‍ 200 ആള്‍ക്കാര്‍ വരെ ഉള്ള ഇതിന്റെ ചിത്രീകരണ സമയത്ത് ഈ സെറ്റില്‍ ഉള്ള എല്ലാവരോടും നമ്മളുടെ വീട്ടിലെ ഒരു അംഗങ്ങളെ പോലെ കാണുകയും സംസാരിക്കുകയും ഒരാളോട് പോലും ഒന്ന് ദേഷ്യപ്പെട്ട് സംസാരിക്കുക പോലും ചെയ്യാത്ത ഇതിന്റെ സംവിധായകന്‍ ആണ്.

എനിക്ക് ഈ സിനിമയിലെ 'തലവന്‍' ജിസ് ചേട്ടന്റെ കൂടെ ഞാന്‍ ആദ്യമായിട്ട് ആണ് വര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഈ വര്‍ക്ക് എന്റെ ജീവിതത്തില്‍ എന്നും ഓര്‍മ്മയില്‍ ഉണ്ടാവുന്ന ഒരു സിനിമ തന്നെ ആയിരിക്കും.

thalavan

ഈ സിനിമയില്‍ നായകന്മാരായ ബിജു മേനോന്‍, ആസിഫ് അലി, മിയ, അനുശ്രീ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍ ഇവരൊക്കെ ഈ സിനിമ കഴിഞ്ഞപ്പോള്‍ കൂടുതലായി പറഞ്ഞതും ഈ വീട്ടില്‍ നിന്ന് പോവാന്‍ മനസ്സിന് ഒരു വിഷമം എന്നാണ്.

ഇത്രയും ആള്‍ക്കാരുടെ അധ്വാനത്തിന് ഇന്ന് ജനങ്ങളാണ് വിധി എഴുതാന്‍ പോകുന്നത്. ഈ സിനിമ ചെയ്യാന്‍ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ച ഇതിന്റെ നിര്‍മ്മാതാവും എന്റെ സുഹൃത്തുമായ അരുണ്‍ നാരായണനോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ വലിയ സിനിമ എന്നോ ചെറിയ സിനിമ എന്നോ നോക്കാതെ നല്ല സിനിമകള്‍ ആയ എല്ലാ സിനിമകളും വിജയിപ്പിച്ച മലയാളികള്‍ ഈ സിനിമ തീയേറ്ററുകളില്‍ വന്ന് കണ്ട് ഇഷ്ടമായാല്‍ എല്ലാവരും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ, ജിസ് ജോയ് എന്ന സംവിധായകനില്‍ വിശ്വാസം ഉള്ള മലയാളികള്‍ ഈ സിനിമ വലിയ വിജയം ആക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു.. എന്നും പറഞ്ഞാണ്', പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X