Don't Miss!
- Sports
IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സര്‍, അത് അവനുതന്നെ- ബട്ലര് പറയുന്നു
- News
തൃശൂരിനെ ഞെട്ടിച്ച് റിട്ട. അധ്യാപികയുടെ കൊല; പ്രതിയെ മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്
- Lifestyle
ശനി-സൂര്യ സംയോഗം നല്‍കും സൗഭാഗ്യകാലം; നല്ലകാലം അടുത്തെത്തി, സമ്പത്തില്‍ ഇരട്ടി വര്‍ധന
- Automobiles
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
'ഷൂട്ടിങിനിടെ മരണം, പിന്നീട് എന്നെ അലട്ടിയത് അയാളുടെ ചോദ്യങ്ങൾ'; വിജയ് സിനിമയുടെ സെറ്റില്‍ സംഭവിച്ചത്!
സിനിമകളുടെ ഷൂട്ടിംഗിനിടയിൽ പല തരത്തിൽ അപകടങ്ങൾ ഉണ്ടാവാറുണ്ട്. സിനിമാ ലോകത്തെ ഞെട്ടിച്ച അപകടങ്ങളും ദുരന്തങ്ങളും ഷൂട്ടിംഗിനിടെ ഉണ്ടായിട്ടുണ്ട്, നടൻ ജയന്റെ മരണം ഉൾപ്പെടെ ഇതിന് ഉദാഹരണം ആണ്. ആക്ഷൻ സീനുകളിലാണ് പലപ്പോഴും ഇങ്ങനെ അപകടങ്ങൾ ഉണ്ടാവാറ്. ഇപ്പോഴിതാ നടൻ വിജയുടെ ഡ്യൂപ്പ് സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാബു ഷാഹിർ.
1999 ലിറങ്ങിയ കണ്ണുക്കുൾ നിലവ് എന്ന സിനിമയിലാണ് ഈ അവിചാരിത സംഭവം ഉണ്ടായത്. സംവിധായകൻ ഫാസിൽ ആയിരുന്നു ഈ സിനിമ ഒരുക്കിയത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ബാബു ഷാഹിർ.
'ശിവ എന്നായിരുന്നു വിജയുടെ ഡ്യൂപ്പിന്റെ പേര്. എന്റെ റൂമിൽ വന്ന്, കാലിൽ കെട്ടേണ്ട പാഡ് ഇന്നലെ വന്ന ടെംബോ ട്രാവലറിൽ മറന്ന് വെച്ചു. അത് എങ്ങനെയെങ്കിലും എത്തിച്ച് തരണം എന്ന് അദ്ദേഹം പറഞ്ഞു. പകരം ക്രിക്കറ്റ് കളിക്കുന്ന പാഡ് മതിയോ എന്ന് ചോദിച്ചു. അതിന് ഭാരം കൂടുതലാണെന്ന് പറഞ്ഞു'
'ഞാനുടനെ ട്രാവൽസിൽ വിളിച്ച് വണ്ടിയിൽ പാഡ് മറന്ന് വെച്ചു, ബൈക്കിലെ ആക്ഷൻ സീൻ ആണ്, നാളെ കിട്ടിയില്ലെങ്കിൽ ബുദ്ധിമുട്ടാവും എന്ന് പറഞ്ഞു. പരിചയമുള്ള ഡ്രെെവർ ആയത് കൊണ്ട് എങ്ങനെയോ എത്തിച്ചു. പക്ഷെ വൈകിപ്പോയി'

'ആക്ഷൻ സീൻ ഷൂട്ട് തുടങ്ങി. സ്റ്റാർട്ട് എന്ന് പറഞ്ഞപ്പോൾ വണ്ടിയിൽ വന്ന് ജംപ് ചെയ്തപ്പോൾ വണ്ടി പൊന്തിപ്പോയി ഇയാൾ തല തല്ലി വീഴുന്നതാണ് കാണുന്നത്. നിറയെ ചോര. ഞാനിത് കണ്ട് വിറക്കാൻ തുടങ്ങി. നേരെ ഇയാളെ പിടിച്ച് വലിച്ച് കാറിൽ കയറ്റി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊണ്ട് പോയി'
'11, 12 മണിയായിട്ടുണ്ടാവും. മൂന്നോ നാലോ മണിക്കൂർ വന്ന് കഴിഞ്ഞ് ഡോക്ടർ വന്ന് പറഞ്ഞു, കോപ്ലിക്കേഷൻ ആണ് ഒന്നും പറയാൻ പറ്റില്ല, വീട്ടിൽ അറിയിച്ചേക്ക് എന്ന്. പിറ്റേ ദിവസം ഇദ്ദേഹത്തിന്റെ അമ്മയും അച്ഛനും ഭാര്യയും കൂടി വന്നു'

'അപ്പോൾ കോമ സ്റ്റേജ് ആണ്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണെന്ന് ഡോക്ടറിൽ നിന്നും വിവരം കിട്ടി, ഇയാളെ പറ്റി ഞാൻ കുടുംബത്തോട് അന്വേഷിച്ചു, ഇദ്ദേഹം എപ്പോഴും മദ്യപിച്ച് വീട്ടിൽ വന്ന് ബഹളമാണെന്ന് പറഞ്ഞു. അച്ഛനും അമ്മയ്ക്കും വിഷമമുണ്ട്. ഞാൻ അവരോട് പറഞ്ഞു, സിനിമയുടെ അസോസിയേഷനുകൾ ഉണ്ട് സാമ്പത്തിക സഹായം ചെയ്യാമെന്ന്. വൈകുന്നേരം നാല് മണിയായപ്പോൾ മരണം സംഭവിച്ചു'
'അവിടെ നിന്ന് മദ്രാസിലേക്ക് മൃതദേഹം കയറ്റി വിട്ടു. ഫാമിലിക്ക് വഴിച്ചെലവിനുള്ള പൈസയും കൊടുത്തു. അപ്പോഴേക്കും വിജയും വിളിച്ചു. സിനിമാ ചരിത്രത്തിൽ അങ്ങനെ ഒരു അപകടം സംഭവിക്കുന്നത് ആദ്യമായാണ്. വിജയും ഫാസിൽ സാറുമെല്ലാം നല്ല തുക കുടുംബത്തിനായി കൊടുത്തു. ഞങ്ങൾ എല്ലാവരും പിരിവെടുത്തും പണം കൊടുത്തു. വിജയ് നല്ല ഒരു തുക കൊടുത്തു. എന്റെ കൈയിലാണ് തന്നത്,' ബാബു ഷാഹിർ പറഞ്ഞു.
അയാൾ എന്റെ റൂമിൽ വന്ന് ചോദിച്ചതെല്ലാം എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ സിനിമയുടെ പ്രിവ്യൂ കാണുമ്പോഴും എനിക്ക് വളരെ വിഷമങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം ഓർത്തു.
-
വിവാഹത്തോടെയാണ് പ്രശാന്ത് തകർന്നത്; വിക്രം ഇന്നും തുറന്ന് പറയാത്ത ആ ബന്ധം; നടന്റെ വീഴ്ചയ്ക്ക് പിന്നിൽ
-
റിയാസിനെയും ദില്‍ഷയെയും വിവാഹനിശ്ചയത്തിന് വിളിക്കില്ല; ബിഗ് ബോസിലേക്കിനി ആരതി വിടില്ലെന്നും റോബിന്
-
മകനെ പഠിപ്പിക്കുന്നത് നടന് വിശാല്‍; ഭര്‍ത്താവുമായി പിരിഞ്ഞ സമയത്ത് കൂടെ നിന്ന നടനെ പറ്റി നടി ചാര്‍മിള