ദശരഥത്തിലെ സുപ്രധാന രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് മോഹന്‍ലാല്‍ ഇങ്ങനെ, രസകരമായ തുറന്നുപറച്ചില്‍
മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. കോളേജ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് താരം സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെ തുടക്കം കുറിച്ച് മലയാള സിനിമയുടെ സൂപ്പര്‍താരമായി മാറുകയായിരുന്നു അദ്ദേഹം. എഴുതിയാല്‍ തീരാത്തത്ര വിശേഷണങ്ങളും ബഹുമതികളുമെല്ലാം സ്വന്തമാക്കി മുന്നേറുകയാണ് അദ്ദേഹം. മോഹന്‍ലാലിന്റെ തമാശയെക്കുറിച്ചും ദശരഥം സിനിമയ്ക്കിടയിലെ അനുഭവങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും അഭിനേതാവുമായ ബാദുഷ.
സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാലിനെ അറിയാം. സ്‌ക്രീനിലും ജീവിതത്തിലും അദ്ദേഹത്തെ അറിയാം ബദറുദ്ദീന്. ഇടയ്ക്ക് ഞങ്ങള്‍ ചെസ് ഒരുമിച്ച് കളിക്കാറൊക്കെയുണ്ടായിരുന്നു. മോഹന്‍ലാലിന്റെ അഭിനയം കണ്ട് ശരിക്കും ഞെട്ടിപ്പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ദശരഥം സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തെ അനുഭവത്തെക്കുറിച്ചായിരുന്നു ബദറുദ്ദീന്‍ പറഞ്ഞത്. നെല്ലിയാമ്പതിയില്‍ വെച്ചായിരുന്നു ചിത്രീകരണം.
ആ കുഞ്ഞിനെ അതിന്റെ അമ്മ സ്‌നേഹിച്ചത് പോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാമോയെന്ന് ചോദിക്കുന്ന രംഗമായിരുന്നു അന്ന് ചിത്രീകരിക്കുന്നത്. ചിത്രത്തിലെ വികാരഭരിതമായ രംഗങ്ങളിലൊന്നായിരുന്നു അത്. ആ രംഗത്ത് ശരിക്കും മോഹന്‍ലാല്‍ ഞെട്ടിച്ചുവെന്ന് ബദറുദ്ദീന്‍ പറയുന്നു. ആ രംഗത്തെക്കുറിച്ച് എനിക്ക് നേരത്തെ അറിയാമായിരുന്നു. റിഹേഴ്‌സല്‍ കണ്ടിരുന്നു. അത്രയും വലിയ സീനെടുക്കുന്നതിന് മുന്‍പും മോഹന്‍ലാല്‍ ചിരിച്ച് കളിക്കുകയായിരുന്നു. കോമഡി പറഞ്ഞ് ചിരിക്കുകയായിരുന്നു. ഇത്രയും വലിയ സീനെടുക്കുന്നതിനിടയില്‍ ഇങ്ങനെയാണോയെന്ന് ചോദിച്ചപ്പോള്‍ നിങ്ങളാണോ അഭിനയിക്കുന്നത്, ഞാനല്ലേയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

ഞാനെന്താ വാമപ്പ് ചെയ്യണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ഷോട്ട് റെഡിയെന്ന് പറഞ്ഞതോടെ മോഹന്‍ലാല്‍ കഥാപാത്രമായി മാറുകയായിരുന്നു. ഒരു സെക്കന്‍ഡ് കൊണ്ട് ആള്‍ മാറുകയായിരുന്നു. അതുവരെ കളിച്ച് ചിരിച്ച് നിന്ന മനുഷ്യന്‍ കഥാപാത്രമായി മാറുന്നത് നേരില്‍ കണ്ടപ്പോഴുള്ള ഇംപ്രഷന്‍ വളരെ വലുതാണ്. നേരത്തെ റിഹേഴ്‌സല്‍ ചെയ്യുകയോ വീട്ടില്‍ നിന്ന് ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിരുന്നില്ല.
Recommended Video
നമുക്ക് വീരപ്പനെ പിടിക്കാന്‍ ഇറങ്ങിയാലോയെന്നായിരുന്നു ഒരിടയ്ക്ക് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. പിന്നെ പുള്ളി കവിതയെഴുതാറുണ്ട്. ആദ്യത്തെ നാല് വരി പുള്ളി എഴുതും പിന്നീട് ഞാനുമെഴുതും. അങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ കളികള്‍. രാജാവിന്റെ മകനിലൂടെ മോഹന്‍ലാലിന്റെ കരിയര്‍ തന്നെ മാറി മറിയുകയായിരുന്നു. നിരവധി താരങ്ങള്‍ക്കൊപ്പം കഴിഞ്ഞിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പമുള്ള അനുഭവം ഒരിക്കലും മറക്കാനാവുന്നതല്ലന്നും ബദറുദ്ദീന്‍ പറയുന്നു. മോഹന്‍ലാല്‍ കഥാപാത്രമായി മാറുന്നത് കണ്ട് അമ്പരപ്പെട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെയും ആളുകളെത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നില്‍ കട്ട് പറയാന്‍ മറന്നുപോയ നിമിഷത്തെക്കുറിച്ച് സംവിധായകരും പറഞ്ഞിരുന്നു.


Click it and Unblock the Notifications