മമ്മൂട്ടി എട്ടിന്‍റെ പണികൊടുത്തു, ചീത്ത പറഞ്ഞ ഉദ്യോഗസ്ഥനെ പാഠം പഠിപ്പിച്ച മെഗാസ്റ്റാറിനെക്കുറിച്ച് ബദറുദ്ദീന്‍

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയായി അടുത്ത ബന്ധമുള്ളയാളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ബദറുദ്ദീന്‍. യൂട്യൂബ് ചാനലിലൂടെ അദ്ദേഹം ഇരുവരേയും കുറിച്ച് വാചാലനായെത്തുന്നുണ്ട്. താരരജാക്കന്‍മാരെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

മമ്മൂട്ടി സ്‌ക്രീനില്‍ കാണുന്നത് പോലെയുള്ളയാളല്ലെന്ന് അദ്ദേഹം പറയുന്നു. തമാശയോടെയാണ് അദ്ദേഹം ഇടപഴകാറുള്ളത്. കടല്‍ കടന്നൊരു മാത്തുക്കുട്ടി സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചുള്ള ചിത്രീകരണത്തിനിടയിലായിരുന്നു ഈ സംഭവം നടന്നത്. എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് മമ്മൂട്ടിപണി കൊടുത്തിരുന്നു. അതിന്‍റെ കാരണത്തെക്കുറിച്ചും ബദറുദ്ദീന്‍ തുറന്നുപറഞ്ഞിരുന്നു.

കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലെ സീന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഷൂട്ടിംഗിന് സുരക്ഷ ഒരുക്കാന്‍ എത്തിയ സെക്യൂരിറ്റിയെ എയര്‍പോര്‍ട്ടിലെ കൊമേഴ്ഷ്യല്‍ മാനേജര്‍ വഴക്കു പറയാന്‍ തുടങ്ങി. ഉദ്യോഗസ്ഥന് സെക്യൂരിറ്റിയെ വഴക്കുപറയാന്‍ ഒരു അവകാശവുമില്ല. എല്ലാ പെര്‍മിഷനും എടുത്തിട്ടാണ് ഷൂട്ട് തുടങ്ങിയത്.

Mammootty

ഞാന്‍ ഒരു വിദ്യ പ്രയോഗിച്ചു. നിങ്ങളില്‍ ക്ഷമയുള്ളവനാണ് ശക്തിമാന്‍ എന്ന നബിവചനം ഞാന്‍ പറഞ്ഞു. ഇതുകേട്ടതും മമ്മൂക്ക പൊട്ടിച്ചിരിച്ചു. ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു. കൊമേഴ്ഷ്യല്‍ മാനേജര്‍ക്ക് നല്ലൊരു പണി കൊടുക്കാനും മമ്മൂട്ടി മറന്നില്ല. ഉദ്യോഗസ്ഥന്റെ ഓഫീസിന് മുന്നില്‍ ഇട്ടിരുന്ന കസേരയില്‍ കയറി ഇരിപ്പായി. കുറച്ചു സമയം കൊണ്ട് ആളുകള്‍ വന്നങ്ങുകൂടി. ഒടുവില്‍ മാനേജര്‍ വന്നിറങ്ങി അകത്തേക്ക് ക്ഷണിച്ചിട്ടു പോലും മമ്മൂക്ക തയ്യാറായില്ലെന്നും ബദറുദ്ദീന്‍ പറയുന്നു.

Recommended Video

Bala talks about Bigb 2

മമ്മൂട്ടിയും ജോര്‍ജും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു നേരത്തെ ബദറുദ്ദീന്‍ പറഞ്ഞത്. പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുമ്പോഴും നിര്‍മ്മാതാവ് ആരാണെന്ന് നോക്കും. ക്ലിയറായിരിക്കണം നിര്‍മ്മാതാവ്. പ്രതിഫലമൊക്കെ തീരുമാനിക്കുന്നത് മമ്മൂട്ടിയാണ്. ടൈമിങ്ങും മറ്റ് കാര്യങ്ങളുമൊക്കെ നോക്കുന്നത് ജോര്‍ജാണ്. രണ്ടും രണ്ട് തരത്തിലാണ്. ജോര്‍ജും ആന്റണിയും രണ്ട് ശൈലിയാണ്. ജോര്‍ജ് പേഴ്‌സണല്‍ കാര്യങ്ങളേ നോക്കുന്നുള്ളൂ. സാമ്പത്തിക വിഷയങ്ങളിലൊന്നും ഇടപെടാറില്ല. സാമ്പത്തികമൊക്കെ പുള്ളി തന്നെ നോക്കുമെന്നുമായിരുന്നു ബദറുദ്ദീന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X