Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
കൊച്ചിന് ഹനീഫയുടെ മക്കള്‍ വലുതായി; ദിലീപേട്ടന് ഇപ്പോഴും അവർക്ക് വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്
മലയാള സിനിമാലോകം ഒരിക്കലും മറക്കാത്ത അതുല്യ പ്രതിഭകളില്‍ ഒരാളാണ് കൊച്ചിന് ഹനീഫ. നടന് എന്നതിലുപരി സംവിധായകന് കൂടിയായിരുന്ന ഹനീഫയുടെ വേര്‍പാടിന്റെ പതിനൊന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. താരരാജാക്കന്മാര് അടക്കം പ്രമുഖ താരങ്ങളെല്ലാം കൊച്ചിന് ഹനീഫയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്ത് വന്നിരുന്നു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു കൊച്ചിന് ഹനീഫയുടേതെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. വനിത ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലൂടെയാണ് സിനിമയിലെ തന്റെ തുടക്ക കാലത്ത് ഹനീഫിക്ക സഹായകമായതിനെ കുറിച്ച് ബാദുഷ സംസാരിച്ചത്.

സൗഹൃദങ്ങളായിരുന്നു കൊച്ചിന് ഹനീഫയുടെ ലോകം. കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ദൗര്‍ബല്യമായിരുന്നു. ജീവിതത്തെ ആഘോഷമാക്കിയ, മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിച്ച മനുഷ്യന്. അതുകൊണ്ടാണ് ഹനീഫിക്കയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സുഹൃത്തുക്കള്‍ തണലയാത്. ഫാസില എന്നാണ് ഹനീഫയ്ക്കയുടെ ഭാര്യയുടെ പേര്. ഇരട്ടക്കുട്ടികളായ സഫയും മര്‍വയുമാണ് മക്കള്‍. അദ്ദേഹം മരിക്കുന്ന സമയത്ത് ഇരുവരും ചെറിയ കുട്ടികളായിരുന്നു. ഇപ്പോള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്.

അടുത്ത കാലത്ത് ഹനീഫക്കയുടെ കുടുംബത്തെ കണ്ടിരുന്നു. രണ്ട് മക്കളും വലിയ കുട്ടികളായി. പഠിക്കുകയാണ്. ഹനീഫിക്കയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല ഓര്‍മ്മകളുണ്ട്. സ്നേഹത്തിന്റെ പര്യായമായിരുന്നു അദ്ദേഹം. അതുകൊണ്ടാണല്ലോ ദിലീപേട്ടന് ഉള്‍പ്പെടെയുള്ള കൂട്ടുകാര്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് പിന്തുണയുമായി നില്‍ക്കുന്നത്. ദിലീപേട്ടന് ഇപ്പോഴും ആ വീടിന് വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

ഞാന്‍ ആദ്യം അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചത് ഹനീഫിക്കയോടാണ്. വാത്സല്യം കഴിഞ്ഞ സമയത്താണ്. ഒരു ചടങ്ങില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹത്തോട് എന്റെ അഭിനയ മോഹം പറഞ്ഞു. ലോഹിതദാസുമായി ചേര്‍ന്ന് പുതിയ സിനിമ ചെയ്യുന്നുണ്ട്. നിന്നെ അറിയിക്കാമെന്നായിരുന്നു മറുപടി. പക്ഷേ ആ സിനിമ നടന്നില്ല. പിന്നീട് ഞാന്‍ അഭിനയ മോഹം മറന്ന് സിനിമയുടെ പിന്നണിയില്‍ സജീവമായി. അദ്ദേഹത്തിനൊപ്പം ധാരാളം ചിത്രങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ച മുസാഫിര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. 40 ദിവസം ഒന്നിച്ചുണ്ടായിരുന്നു.
Recommended Video

ഒത്തിരി നന്മയുള്ള മനുഷ്യനായിരുന്നു കൊച്ചിന് ഹനീഫ. എല്ലാവരോടും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ആരെയും സഹായിക്കാനുള്ള മനസും. കുടുംബാംഗങ്ങള്‍ എപ്പോഴും കൂടെ വേണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. അദ്ദേഹം വിട്ട് പോയി എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. ഇപ്പോഴും ആ നഷ്ടം നികത്താനായിട്ടില്ലെന്നും ബാദുഷ പറയുന്നു.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ