twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏറെ സഹായിച്ചിട്ടുള്ളത് മമ്മുക്കയും കലാഭവൻ മണിച്ചേട്ടനും, തുറന്ന് പറഞ്ഞ് ബാദുഷ

    |

    സിനിമയിലെ മുതൽ മുടക്കിനെ കുറിച്ച് ചിന്തിക്കാതെ എല്ലാ ബജറ്റ് ചിത്രങ്ങൾക്കൊപ്പവും സഞ്ചരിക്കുന്ന സിനിമയുടെ പിന്നാമ്പുറ ശിൽപ്പികളിൽ ഒരാളാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സിനിമയിൽ വന്നിട്ട് 20 വർഷം പിന്നിടുമ്പോഴും ചെറുതും വലുതുമായ 100 ൽ പരം ചിത്രങ്ങളുടെ ഭാഗമാകാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വർഗം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായ പ്രൊഡക്ഷൻ കൺട്രോളാകുന്നത്.

    വളരെ ചെറുപ്പം മുതൽ തന്നെ സിനിമ മനസ്സിൽ കൊണ്ട് നടന്ന വ്യക്തിയായ ബാദുഷയുടെ സിനിമ ജീവിതത്തെ കുറിച്ചും സിനിമയിൽ കടപ്പാടുള്ള വ്യക്തികളെ കുറിച്ചും തുറന്നു പറയുകയാണ്. കേരള കൗമുദി ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    നിമയിൽ എത്തിയത്

    വളരെ ചെറുപ്പം മുതൽ തന്നെ സിനിമ മനസ്സിലുണ്ടായിരുന്നു. വാപ്പയ്ക്ക് ആലപ്പുഴ ചന്തിരൂരിൽ ' ചന്തിരൂർ സെലക്ട് എന്ന് പേരുള്ള ഒരു തിയേറ്ററുണ്ടായിരുന്നു. ഓർമവെച്ച കാലം മുതൽ അവിടെ സിനിമ കണ്ടാണ് വളർന്നത്. അപ്പോൾ തന്നെ മനസ്സിൽ സിനിമ ചേക്കേറുകയായിരുന്നു.

       ഏറ്റവും   കൂടുതൽ സിനിമ ലഭിച്ചത്

    കഴിഞ്ഞ 20 വർഷമായി സിനിമയിൽ ഉണ്ടെങ്കിലും 2015 ൽ പുറത്തു വന്ന വർഗം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായി പ്രൊഡക്ഷൻ കൺട്രോളറാകുന്നത്. ഇതിനോടകം തന്നെ നൂറിൽ പരം സിനിമകൾ ചെയ്തിട്ടുണ്ട്. 2017, 18, 19 ലുമാണ് ഏറ്റവും കൂടുതൽ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചത്. അതിൽ ഏറ്റവും കൂടുതൽ സിനിമ ചെയ്തത് കഴിഞ്ഞ വർഷമായിരുന്നു. റിലീസായ 27 സിനിമകളിൽ വർക്ക് ചെയ്യാൻ സാധിച്ചു.

     സംവിധാനം

    ഒരിക്കലും ഒരു സിനിമ സംവിധായകനാകില്ലെന്നും ബാദുഷ പറഞ്ഞു. സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിനായിരുന്നു ഒരിക്കലും സംഭവിക്കില്ല എന്ന് ബാദുഷ പറയുന്നത്. ഡയറക്ഷൻ എന്നത് ആർക്കും ചെയ്യാവുന്ന ഒരു കാര്യമല്ല. അത് കൊണ്ട് ഡയറക്ഷൻ എന്ന മേഖല ഒരിക്കലും ഞാൻ ഏറ്റെടുക്കില്ല; അത് പോലെയാണ് ഞാൻ നായകനാകുന്ന സിനിമയുടെ കാര്യവും. അതേസമയം സിനിമ നിർമ്മാണത്തിനെ കുറിച്ചുള്ള സൂചനയും നൽകിയിട്ടുണ്ട്. 'ബാദുഷ സിനിമാസ് എന്നൊരു നിർമ്മാണ കമ്പനി ആരംഭിച്ചിട്ടുണ്ട്.സുഹൃത്ത് ഷിനോയിയുമായി ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. ഫഹദ് ഫാസിലാണ് ഹീറോ. മെയ്, ജൂൺ മാസത്തിൽ ഷൂട്ട് ആരംഭിക്കാനാണ് തീരുമാനം. പ്രശസ്തരായ ഡയറക്ടർമാരുടെ കൂടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച സജി മോനാണ് ഇതിന്റെ സംവിധായകൻ.

     കടപ്പാടുളളത്

    സിനിമയിൽ ഒരുപാട് പേരോട് കടപ്പാടുണ്ടെനന്ന് ബാദുഷ വ്യക്തമാക്കി. സിനിമ
    ജീവിതത്തിൽ ഒരു ടേണിങ്ങ് നൽകി എനിക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയിട്ടുള്ളത് മമ്മുക്കയും കലാഭവൻ മണിച്ചേട്ടനുമാണ്. കൂടാതെ പ്രൊഡ്യൂസർ ഹസീബ് ഹനീഫ്, വിന്ധ്യൻ, ആന്റോ ജോസഫ്, ആൽവിൻ ആന്റണി, ഡയറക്ടർമാരായ പ്രോമോദ് പപ്പൻ എന്നീവരോടു ഏറെ കടപ്പാടുണ്ടെന്നും ബാദുഷ വ്യക്തമാക്കി.

    English summary
    production controller badusha says about mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X