twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈഗോയൊന്നും ഇല്ലാതെ രണ്ട് പേരും അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അത്, തുറന്നുപറഞ്ഞ് ചന്ദ്രന്‍ പനങ്ങോട്

    By Midhun Raj
    |

    മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. 1990ല്‍ പുറത്തിറങ്ങിയ കോമഡി ത്രില്ലര്‍ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. നൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളില്‍ കളിച്ചത്. മോഹന്‍ലാല്‍ ടോണി കുരിശ്ശിങ്കലായി എത്തിയ സിനിമ ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. ട്രെയിനില്‍ വെച്ചുളള രംഗങ്ങള്‍ കൂടുതലുണ്ടായിരുന്ന ചിത്രം കൂടിയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍.

    സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    മോഹന്‍ലാലിനൊപ്പം ജഗദീഷ്, മണിയന്‍പിളള രാജു, എംജി സോമന്‍, സിദ്ധിഖ്, സുചിത്ര, ഇന്നസെന്‌റ്, ജയഭാരതി ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം മമ്മൂട്ടി അവതരിപ്പിച്ച അതിഥി വേഷവും നമ്പര്‍ 20 മദ്രാസ് മെയിലിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി മാറി. മമ്മൂട്ടിയായിട്ട് തന്നെയാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ അഭിനയിച്ചത്.

    മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുളള രംഗങ്ങളെല്ലാം

    മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുളള രംഗങ്ങളെല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിന് പുറമെ നിരവധി സിനിമകളില്‍ മുന്‍പ് ഒരുമിച്ചഭിനയിച്ച സൂപ്പര്‍ താരങ്ങളാണ് ഇരുവരും. അതേസമയം നമ്പര്‍ 20 മദ്രാസ് മെയിലില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിച്ച അനുഭവം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചന്ദ്രന്‍ പനങ്ങോട് തുറന്നുപറഞ്ഞിരുന്നു. മാസ്റ്റര്‍ ബിന്‍ യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സൂപ്പര്‍താരങ്ങളെ കുറിച്ച് മനസുതുറന്നത്.

    അന്ന് ഇന്നത്തോ പോലുളള ഈഗോ

    അന്ന് ഇന്നത്തെ പോലുളള ഈഗോ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറയുന്നു. ഞാന്‍ നിന്‌റെ സിനിമയില്‍ അഭിനയിക്കില്ല, അത് ശരിയാവ്വോ എന്നൊന്നും ആരും പറയില്ല. അത് പരസ്പരം സൗഹൃദമുളളതുകൊണ്ട് അവര്‍ ചെയ്തതാണ്. ഒരു ഭാവവ്യത്യാസവുമില്ലാതെ. അങ്ങനെയാണ് ചെയ്തത്.

    ഡയറക്ടര്‍ ജോഷി സാറാണ്

    ഡയറക്ടര്‍ ജോഷി സാറാണ്, മിലിട്ടറി മാന്‍ പോലെയാണ് അദ്ദേഹത്തിന്‌റെ സ്വഭാവം. അദ്ദേഹം കൂടുതല്‍ സംസാരിക്കില്ല, കുറച്ചേയുളളൂ അദ്ദേഹത്തിന്‌റെ സംഭാഷണമൊക്കെ. അപ്പോ പുളളിയുടെ അടുത്ത് ആരും അങ്ങനെ ഫ്രണ്ട്ഷിപ്പ് അടിക്കാന്‍ പോവാറില്ല, കാരണം ബഹുമാനം കൊണ്ടാണ്. അദ്ദേഹത്തിന് എല്ലാവരും സര്‍ എന്നൊരു സ്ഥാനം കൊടുത്തിരിക്കുകയാണ്.

    അദ്ദേഹം അങ്ങനെയാണ് പെരുമാറുന്നത്

    അദ്ദേഹം അങ്ങനെയാണ് പെരുമാറുന്നത്. വളരെയധികം ബുദ്ധിമുട്ടി ചെയ്ത ഒരു ചിത്രമായിരുന്നു അതെന്നും ചന്ദ്രന്‍ പനങ്ങോട് പറഞ്ഞു. ട്രെയിനുകള്‍ വാടകയ്‌ക്ക് എടുത്തായിരുന്നു ഷൂട്ടിംഗ് നടന്നത്. ഷൊര്‍ണ്ണൂരാണ് കൂടുതല്‍ ചിത്രീകരണമുണ്ടായത്. പിന്നെ മദ്രാസിലും സിനിമയുടെ ചിത്രീകരണം നടന്നു. അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു.

    Recommended Video

    മമ്മൂട്ടിയുമായി എല്ലാം പറഞ്ഞു തീർത്തോ ? പാർവതി പറയുന്നു
    അതേസമയം ഔസേപ്പച്ചന്‍ ഒരുക്കിയ പാട്ടുകളും

    അതേസമയം ഔസേപ്പച്ചന്‍ ഒരുക്കിയ പാട്ടുകളും നമ്പര്‍ 20 മദ്രാസ് മെയിലില്‍ ശ്രദ്ധേയമായിരുന്നു. കൂട്ടത്തില്‍ പിച്ചക പൂ കാവുകള്‍ക്കുമപ്പുറം എന്ന എംജി ശ്രീകുമാര്‍ പാടിയ ഗാനമാണ് കൂടുതല്‍ തരംഗമായി മാറിയത്. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കാറുളളത്.

    English summary
    Production Controller Chandran panangod shares the working experiance with mammootty and mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X