'എന്നെ ചേട്ടായെന്ന് വിളിച്ചിരുന്ന ആന്റണി ഇപ്പോൾ എന്നെ പേരാണ് വിളിക്കുന്നത്, ഇപ്പോൾ അവനെ സാറേയെന്ന് വിളിക്കണം'

വർഷങ്ങളായി മോഹൻലാലിന്റെ പേരിനൊപ്പം ചേർത്ത് വെയ്ക്കുന്ന പേരാണ് ആന്റണി പെരുമ്പാവൂരിന്റേത്. ലാലേട്ടന്റെ സന്തത സഹചാരി കൂടിയായ അദ്ദേഹം മോഹൻലാലിന്റെ തുടക്കകാലം മുതൽക്ക് ഒപ്പം തന്നെയുള്ള പിന്തുണയാണ്. ഇന്ന് ആന്റണിയുടെ ജീവന്റേയും ജീവിതത്തിന്റെയും ഭാഗമാണ് മോഹൻലാൽ. വർ‌ഷങ്ങളായി ലാലേട്ടന്റെ നിഴലാണ് ആന്റണി. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സിനിമാ കൂട്ടുകെട്ടുകളിൽ ഒന്നാണ് ഇവരുടേത്. ഡ്രൈവറിൽ നിന്നും മാറി നിർമാതാവും ആശിർവാദ് സിനിമാസിന്റെ മുഴുവൻ ചുമതലയും ആന്റണിയ്ക്കാണ്.

ഇപ്പോഴിതാ മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും കുറിച്ച് ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നാരായണൻ നാ​ഗലശ്ശേരി.

Mohanlal  Antony Perumbavoor

പട്ടണപ്രവേശത്തിന്റെ ഷൂട്ടിങിനിടയിലാണ് ഞാൻ ആന്റണിയെ മോഹൻലാലിന്റെ ഡ്രൈവറാക്കി കൊടുത്തത്. കെ.ആർ ഷൺമുഖത്തിന്റെ അസിസ്റ്റന്റായിരുന്നു അന്ന് ഞാൻ. മോഹൻലാലിന്റെ കല്യാണം കഴിഞ്ഞ സമയമായിരുന്നു അത്. ഞാൻ തിരുവനന്തപുരത്ത് സെറ്റിൽ ചെയ്യാൻ പോവുകയാണ് കുമാറിനെ ഡ്രൈവറായി തരാൻ പറ്റുമോയെന്ന് ലാലേട്ടൻ ചോദിച്ചു.

ഞാൻ ചോ​ദിച്ച് പറയാമെന്ന് പറഞ്ഞു. കുമാറിന് പക്ഷെ സമ്മതമായിരുന്നില്ല. അങ്ങനെയാണ് ലാലേട്ടൻ പറഞ്ഞിട്ട് ആന്റണിയോട് ലാലേട്ടന്റെ ഡ്രൈവറാകാൻ പറ്റുമോയെന്ന് ഞാൻ ചോദിച്ചത്. ആ സമയത്ത് ലൊക്കേഷനിൽ ഡ്രൈവറായി ആന്റണി വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അതുവരെ കുമാറും ആന്റണിയും മാറി മാറിയാണ് മോഹൻലാലിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നത്. പിന്നെ അങ്ങോട്ട് മോഹൻലാലിന്റെ കൂടെയായി ആന്റണി.

പ്രിൻസ് സിനിമയുടെ സമയം വരെ ആന്റണി മോഹൻലാലിന്റെ ഡ്രൈവറായാണ് ജോലി ചെയ്തത്. മോഹൻലാലിന് ആന്റണി പെരുമ്പാവൂരിനെ സംഘടിപ്പിച്ച് കൊടുത്തത് ഞാനാണ്. പക്ഷെ ഇപ്പോൾ എന്നെ കണ്ടാൽ ആന്റണിക്ക് അറിയില്ല. ഞാൻ കാണാൻ പോവാറില്ല. അവന്റെ സമയം അവൻ നന്നായി അതിൽ നമ്മൾ സന്തോഷിക്കുന്നു. ഇപ്പോൾ കാണുമ്പോൾ ആന്റണി എന്നെ നാരായണാ എന്നാണ് വിളിക്കുന്നത്. നേരത്തെ നാരായണേട്ടാ എന്നാണ് വിളിച്ചിരുന്നത്.

ഒരിക്കൽ ആന്റണിയെ കാണാൻ ഞാനും കൂട്ടുകാരനും കൂടി പോയിരുന്നു. എറണാകുളത്തെ ഫ്ലാറ്റിലാണ് പോയത്. ഏഴ് മണി മുതൽ പത്ത് മണിവരെ ഞങ്ങളെ അവിടെ വെയിറ്റ് ചെയ്യിപ്പിച്ചു. അകത്തുണ്ടായിട്ടും ഞങ്ങളെ കാണാൻ പുറത്തേക്ക് വന്നില്ല. സഹായം അഭ്യർത്ഥിച്ച് പോയതായിരുന്നില്ല ഞാൻ.

Mohanlal  Antony Perumbavoor

വേറൊരാൾക്ക് വേണ്ടി മോഹൻലാലിന്റെ ഡേറ്റ് ചോ​​ദിക്കാൻ പോയതായിരുന്നു. എന്തുകൊണ്ടാണ് കാണാൻ കൂട്ടാക്കാതിരുന്നതെന്ന് അറിയില്ല. ഞാൻ ഇപ്പോൾ അവനെ സാറേയെന്ന് വിളിക്കണം. അതിന്റെ ആവശ്യം എനിക്കില്ലെന്നാണ് നാരായണൻ പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവവും നാരായണൻ പങ്കുവെച്ചു.

വിചാരണ സിനിമയുടെ ഷൂട്ടിന് വേണ്ടി മമ്മൂട്ടിയെ നാല് മണിക്ക് പൊക്കി കൊണ്ടുപോയി ഷൂട്ട് ചെയ്തിട്ടുണ്ട് ഞാൻ. ഈവ്നിങ് ഷോട്ടിൽ എടുക്കേണ്ടതായിരുന്നു. പിറ്റേദിവസം മമ്മൂക്കയ്ക്ക് പോയേ പറ്റു. കണ്ണൂർ ബീച്ചിൽ രാവിലെ മൂന്ന് മണിക്കായിരുന്നു ഷൂട്ടിങ്. സിബി സാർ പറഞ്ഞു മമ്മൂക്കയെ കൊണ്ടുവരികയാണെങ്കിൽ നമുക്ക് ഷൂട്ടിങ് തീർക്കാമെന്ന്.

ഞാൻ പോയി മൂന്ന് മണി മുതൽ പുള്ളിയെ വിളിച്ചു. നാല് മണിയായപ്പോഴേക്കും പുള്ളി എഴുന്നേറ്റ് വന്നു. പുള്ളിയുടെ കൂടെ കാറിൽ കൊയമ്പത്തൂർ അടക്കം പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

പുള്ളിയുടെ കൂടെ ഇരിക്കാൻ പേടിയാണെന്ന് മാത്രമെയുള്ളു. ഭയങ്കര സ്പീഡാണ് വണ്ടിക്ക്. ഡയറക്ടർ പറയും മമ്മൂക്ക വ​രും അഭിനയിക്കും പോകും അത്രമാത്രം. എനിക്ക് ആരും ഇതുവരെ മോശം ചെയ്തിട്ടില്ല. ഞാൻ കൂടുതൽ അടുപ്പമുള്ളത് ജ​ഗദീഷിനോടാണെന്നും നാരായണൻ പറയുന്നു.

More from Filmibeat

Read more about: mohanlal antony perumbavoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X