സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിപ്പിച്ചു; അധികമാര്‍ക്കും അറിയാത്ത സിനിമാ പിന്നാമ്പുറ കഥ പറഞ്ഞ് സേതു അടൂര്‍

സ്ഫടികം പോലെ സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കിയ ഭദ്രന്റെ പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. മനസില്‍ കാണുന്ന ഷോട്ട് എന്ത് വില കൊടുത്തിട്ടും എടുക്കുന്ന അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാളാണ് ഭദ്രനെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ സേതു അടൂര്‍. അത്തരത്തില്‍ സുരേഷ് ഗോപിയെ കൊണ്ട് പച്ച എലിയെ തീറ്റിച്ച സംഭവത്തെ കുറിച്ച് പറയുകയാണ് സേതുവിപ്പോള്‍.

ജയിലില്‍ നിന്നും ഷൂട്ട് ചെയ്യുന്ന രംഗത്തിലാണ് സംവിധായകന്റെ നിര്‍ബന്ധപ്രകാരം എലിയെ തിന്നേണ്ട അവസ്ഥ വന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പുറംലോകം അറിയാത്ത സിനിമാ ലൊക്കേഷനിലെ രസകരമായ കാര്യം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സുരേഷ് ഗോപി എലിയെ തിന്ന കഥ

രണ്ടാം ഭാവം എന്ന സിനിമയുടെ തുടക്കം ചെന്നൈിലാണ്. ആ സിനിമയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. തിലകന്‍ ചേട്ടന് സുഖമില്ലാതെ വന്നത് കൊണ്ട് ചെന്നൈയില്‍ നിന്നും ഒറ്റപ്പാലത്തേക്കും മംഗലാപുരം, തിരുവനന്തപുരം എന്നിവിടങ്ങളിലൊക്കെ എത്തി. ഷൂട്ടിങ് തുടങ്ങി പതിനൊന്നാം ദിവസം സുരേഷേട്ടന്റെ അച്ഛന്‍ മരിച്ചു. നാല് ദിവസം കഴിഞ്ഞപ്പോള്‍ ക്യാമറമാന്‍ എസ് കുമാറിന്റെ അമ്മ മരിച്ചു. ഒന്നേകാല്‍ വര്‍ഷമെടുത്തു ആ സിനിമ പൂര്‍ത്തിയാക്കന്‍. ലാല്‍ ജോസിന്റെ ഏറ്റവും നല്ല സിനിമകളിലൊന്നാണ് രണ്ടാം ഭാവം. ലേലം, പത്രം തുടങ്ങി നിരവധി സിനിമകള്‍ ഷെഡ്യൂളുകളായി ചെയ്തിട്ടുണ്ട്. അതുപോലെ ഒരു വര്‍ഷത്തോളം ഷൂട്ടിങ് നീണ്ട ഭദ്രന്‍ സാറിന്റെ സിനിമയാണ് യുവതുര്‍ക്കി.

സുരേഷ് ഗോപി എലിയെ തിന്ന കഥ

ചെന്നൈയിലായിരുന്നു ഷൂട്ടിങ്. ചില കഥ കേള്‍ക്കുമ്പോള്‍ നമുക്ക് ഇഷ്ടപ്പെടും. പക്ഷേ പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. ഇന്നത്തെ വലിയ ആര്‍ട്ട് ഡയറക്ടറായ മുത്തുരാജാണ് അന്നത്തെ ആര്‍ട്ട് ഡയറക്ടര്‍. സിനിമയിലെ ഒരു രംഗത്തില്‍ ജയിലില്‍ കിടക്കുന്ന സുരേഷ് ഗോപിയ്ക്ക് കഞ്ഞിയും കൊടുക്കും. കീരിക്കാടന്‍ ജോസിന്റെ കഥാപാത്രം ചിക്കനൊക്കെയാണ് കഴിക്കുന്നത്. അങ്ങനെ സുരേഷ് ഗോപിയ്ക്ക് പച്ച എലിയെ കീരിക്കാടന്‍ ജോസ് തിന്നാന്‍ കൊടുക്കുന്ന രംഗമുണ്ട്.

 സുരേഷ് ഗോപി എലിയെ തിന്ന കഥ

മുത്തുരാജ് ഒരു കേക്ക് എടുത്ത് എലിയുടെ ആകൃതിയിലാക്കി കൊണ്ട് വന്ന് കൊടുത്തു. പക്ഷേ ഭദ്രന്‍ സാര്‍ അത് വാങ്ങി ഒറ്റ ഏറ് കൊടുത്തു. പച്ച എലിയെ തിന്നാല്‍ മതി. അത് കൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ സുരേഷ് ഗോപിയെ കൊണ്ട് എലിയെ കൊണ്ട് വന്ന് പച്ച എലിയെ കടിച്ച് പറപ്പിച്ചു. ഭദ്രന്‍ സാര്‍ മനസില്‍ കാണുന്ന ഷോട്ട് എടുപ്പിക്കും. എലിയെ കടിച്ചതിന് ശേഷം ഡെറ്റോളൊക്കെ ഒഴിച്ച് വായ കഴുകിപ്പിച്ചു.

Recommended Video

പടം മുടങ്ങിയപ്പോള്‍ മമ്മൂക്ക പറഞ്ഞത് | Filmibeat Malayalam
 സുരേഷ് ഗോപി എലിയെ തിന്ന കഥ

മറ്റൊരു സീനില്‍ സുരേഷ് ഗോപി ജയിലില്‍ കിടക്കുമ്പോള്‍ അമ്മയായി അഭിനയിച്ച സുകുമാരി ചേച്ചി മരിക്കും. അവരെ ഒരു വീല്‍ചെയറില്‍ ഇരുത്തി അവിടെ കൊണ്ട് വന്ന് കാണിക്കും. വായിലൂടെ ഈറ്റുവാ ഒഴുകിയിട്ടുണ്ടാവും. ഷോട്ട് എടുക്കാന്‍ വേണ്ടി എല്ലാം തയ്യാറായി ഇരിക്കുമ്പോഴാണ് സംവിധായകന്‍ കട്ട് വിളിക്കുന്നത്. സുകുമാരി ചേച്ചിയുടെ വായയുടെ സൈഡിലൂടെ ഈച്ച ഇഴയണമെന്ന് പറഞ്ഞു. ഈ ലൈറ്റ് മുഴുവന്‍ കത്തിച്ച് വെച്ച് നില്‍ക്കുമ്പോള്‍ ഈച്ച വരുമോ. അവസാനം ഈച്ച വന്നിട്ട് തന്നെ ഷോട്ട് എടുത്തു. കുറേ പഞ്ചസാര ലായിനി ഒക്കെ കൊണ്ട് വന്ന് ഒഴിച്ചപ്പോള്‍ ഈച്ച വന്നു. അതിന് വേണ്ടി പ്രത്യേകം ഒരു ക്യാമറ സെറ്റ് ചെയ്തിരുന്നു. അതുവരെ സുകുമാരി ചേച്ചി അനങ്ങാതെ അവിടെ ഇരുന്നു. അങ്ങനെത്തെ ഒരു ഡയറക്ടറാണ് ഭദ്രന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X