പൃഥ്വിരാജ് അക്കാര്യത്തില്‍ അത്ഭുതമാണ്, അച്ഛനും മകനുമൊപ്പം പ്രവര്‍ത്തിച്ച സേതു അടൂരിന്‍റെ വാക്കുകള്‍ ഇങ്ങനെ

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട് സേതു അടൂരിന്. താരങ്ങളും സംവിധായകരുമെല്ലാമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം എത്താറുണ്ട്. സുകുമാരനെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായിരുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

സുകുമാരനും പൃഥ്വിരാജിനുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. പെട്ടെന്ന് ഡബ്ബിംഗ് തീര്‍ത്ത് പോവുന്ന പ്രകൃതക്കാരാണ് അച്ഛനും മകനും. തിലകനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും സേതു അടൂര്‍ പറഞ്ഞിരുന്നു. ഏറ്റവും ആസ്വദിച്ച്, ടെന്‍ഷനുകളൊന്നുമില്ലാതെ ചെയ്ത സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ ദൃശ്യം 2 എന്നായിരുന്നു സേതു പറഞ്ഞത്.

സുകുമാരനെക്കുറിച്ച്

സുകുമാരനെക്കുറിച്ച്

സുകുവേട്ടനൊപ്പം ഒന്നോ രണ്ടേ സിനിമകളേ ചെയ്തിട്ടുള്ളൂ. യാദവം, ജനം അങ്ങനെയുള്ള സിനിമകള്‍. അതിന്റെയൊന്നും ഡബ്ബിംഗ് ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടുമില്ല. അദ്ദേഹം പെട്ടെന്ന് സ്പീഡില്‍ ഡബ്ബ് ചെയ്ത് പോവുമെന്ന് കേട്ടിട്ടുണ്ട്. അക്കാര്യത്തില്‍ രാജു ഒരത്ഭുതമാണ്. റോബിന്‍ഹുഡ്, താന്തോന്നി, സിംഹാസനം കുറേ സിനിമകളില്‍ പൃഥ്വിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മറുപടിയുണ്ട്

മറുപടിയുണ്ട്

എന്റടുത്ത് നല്ല ഡീലിംഗാണ്. രാജുവിനെ ചെറുപ്പം മുതലേ അറിയാം. സിദ്ദുവിനൊപ്പം പണ്ടേ അവിടേക്ക് പോയിട്ടുണ്ട്. ആള്‍ക്കാര് എന്തൊക്കെ പറഞ്ഞാലും എന്റടുത്ത് നല്ല പെരുമാറ്റമാണ്. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്. മനേജരും ഉപദേഷ്ടാവുമൊന്നും ആവശ്യമില്ല പുള്ളിക്ക്. എന്ത് കാര്യത്തിനും മറുപടിയുണ്ട് രാജുവിന്. മുഖത്ത് നോക്കി സംസാരിക്കുന്നയാളാണ്. അതേ നിമിഷം തന്നെ മറുപടിയുണ്ട്. ആരോടും ചോദിക്കേണ്ട കാര്യമില്ല. പെട്ടെന്ന് തീരുമാനിക്കാറുണ്ട്. സ്വന്തമായി വ്യക്തമായ തീരുമാനമുണ്ട്.

മുഖത്ത് നോക്കി

മുഖത്ത് നോക്കി

മുഖത്ത് നോക്കി സംസാരിക്കാറുണ്ട്ചിലര്‍ക്ക് ആ സ്വഭാവം ഇഷ്ടമല്ല. രാജുവിന്റെ ഇന്നത്തെ അവസ്ഥ വെച്ച് അങ്ങനെയൊരാള്‍ക്ക് വഴങ്ങേണ്ട അവസ്ഥയില്ല. എന്നെ സംബന്ധിച്ച് എനിക്ക് അതൊരു പ്രശ്നമല്ല. മമ്മൂട്ടിയുടേയും തിലകന്‍റേയും പോലെ തന്നെ മുഖത്ത് നോക്കി മറുപടി പറയും. സുകുവേട്ടനും അതേ പോലെ തന്നെയാണ്.

തിലകനെക്കുറിച്ച്

തിലകനെക്കുറിച്ച്

താരങ്ങളില്‍ ആരോടും എനിക്കങ്ങനെ വെറുപ്പ് തോന്നിയിട്ടില്ല. തിലകന്‍ ചേട്ടനുമായി ബന്ധപ്പെട്ട് ഇടയ്ക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു അത് മാറുകയും ചെയ്തിരുന്നു. മുരളി ചേട്ടനുമായും അടുപ്പമുണ്ട്. ഇവരും മുഖത്ത് നോക്കി കാര്യം പറയുന്നവരാണ്. നാടക രംഗത്തുനിന്നും വന്ന് സിനിമയില്‍ വലിയ സ്ഥാനം നേടി പോയതാണ് തിലകന്‍ ചേട്ടന്‍. എങ്ങനെയെങ്കിലും തീരട്ടെയെന്ന് വിചാരിച്ച് പോയ സിനിമയാണ് രണ്ടാം ഭാവം. ഫൈനാഷ്യല്‍ പ്രശ്നങ്ങളുണ്ടായിരുന്നു, തിലകന്‍ ചേട്ടന്‍റെ വീഴ്ച മറുവശത്ത്. എന്ത് ചെയ്തിട്ടും സിനിമ തീരാത്ത അവസ്ഥയായിരുന്നു. ഒന്നൊന്നര വര്‍ഷം കൊണ്ടാണ് സിനിമ തീര്‍ന്നത്.

ആസ്വദിച്ച് ചെയ്ത സിനിമ

ആസ്വദിച്ച് ചെയ്ത സിനിമ

ദൃശ്യം 2 ഏറെ ആസ്വദിച്ച് സിനിമയാണെന്ന് സേതു പറയുന്നു. ഒരു ടെന്‍ഷനുമില്ലായിരുന്നു. പക്കാ പ്ലാനിംഗായിരുന്നു. കൊറോണയായത് കൊണ്ട് ആര്‍ടിസ്റ്റുകളൊന്നും പുറത്ത് പോവാറുണ്ടായിരുന്നില്ല. എല്ലാവരും നേരത്തെയുള്ളവരാണ്. ഗണേഷ് കുമാറും മുരളി ഗോപിയും മാത്രമേ പുതുതായി വരുന്നുള്ളൂ. താരങ്ങള്‍ക്കൊന്നും ഗസ്റ്റുകളില്ല. പത്രക്കാര്‍ക്കൊന്നും പ്രവേശനമില്ല. എല്ലാം കൊണ്ടും റിലാക്‌സ് ചെയ്താണ് ദൃശ്യം 2 ല്‍ പ്രവര്‍ത്തിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X