twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതി ചേട്ടന്റെ ബാഗ് പിടിക്കാൻ ആരെയും ഞാൻ കണ്ടിട്ടില്ല, നീരജിന് മറുപടിയുമായി ഷിബു ജി സുശീലൻ

    |

    നടൻ നീരാജ് മാധവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് മലയാളം സിനിമ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വളർന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളാൻ കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിത നീരജ് മാധവന് മറുപടിയുമായി നിർമ്മാതാവും പ്രൊഡക്‌ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ രംഗത്ത്. ഫേസ് ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. തുടക്കത്തിൽ മുന്തിയ പരിഗണന വേണം എന്ന് ആഗ്രഹിക്കുന്നവർ സ്വന്തം സിനിമ നിർമ്മിച്ച് വന്നാൽ പോരെ എന്ന് അദ്ദേഹം ചോദിക്കുന്നു.

    neeraj madhav

    ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

    മലയാള സിനിമയിൽ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവിൽ ഇല്ല എന്നതിന് തെളിവ് ആണ് ഇപ്പോൾ കഴിവുള്ള കുറേപേരുടെ സാന്നിദ്ധ്യം. ഒരു പുതിയ ആർട്ടിസ്റ്റ് ആയാലും മറ്റ് ടെക്‌നീഷ്യൻ ആയാലും, വരുമ്പോൾ തന്നെ അവർക്ക് മുൻനിരയിൽ ഉള്ളവർക്ക് കൊടുക്കുന്ന സൗകര്യങ്ങൾ കൊടുക്കേണ്ട ഒരു കാര്യവും ഇല്ല. അങ്ങനെ വേണം എന്ന് വിചാരിക്കുന്നത് ശരി അല്ല. വേറെ ഏതു മേഖലയിൽ ആണ് മുന്തിയ പരിഗണന കിട്ടുന്നത്.

    Recommended Video

    നീരജിന്റെ പോസ്റ്റില്‍ അമ്മയ്ക്ക് കത്ത് | Filmibeat Malayalam

    അവർ അവരുടെ കഴിവ് തെളിയിച്ചു വരുമ്പോൾ തനിയെ അതെല്ലാം വന്നു ചേരും. അങ്ങനെ തന്നെ ആണ് ഇന്ന് നിലവിൽ ഉള്ളവർ എല്ലാവരും വന്നത്. പുതിയതായി വരുന്നവരോട് സാധാരണ പ്രൊഡക്‌ഷൻ കൺട്രോളർ പറയും ലൊക്കേഷനിൽ വേണ്ട കാര്യങ്ങൾ, അതിൽ അദ്ഭുതം ഒന്നും ഇല്ല.

    ഇപ്പോൾ ചിലരുടെ ആഗ്രഹം വരുമ്പോൾ തന്നെ കാരവൻ വേണം, കൂടെ അസിസ്റ്റന്റ് , മേക്കപ്പ് ടീം അങ്ങനെ പലതും. വളരെ തിരക്കുള്ള പലരും ഇതൊക്കെ ഇല്ലാതെയും ഇപ്പോഴും അഭിനയിക്കുന്നുണ്ട്. സെറ്റിൽ നിന്ന് സെറ്റിലേക്ക് ഓടിക്കൊണ്ടിരുന്ന ജഗതി ചേട്ടനോടൊപ്പം ഒരു സമയത്തും ബാഗ് പിടിക്കാൻ ആരെയും ഞാൻ കണ്ടിട്ടില്ല. പക്ഷേ ചില താരങ്ങൾ അങ്ങനെ അല്ല. ഇതൊക്കെ ഇല്ലെങ്കിൽ എന്തോ ഒരു കുറവ് ആയിട്ട് ആണ് അവരുടെ ഫീലിംഗ്. ഇതൊക്കെ ഇല്ലാതെ വന്നവർ തന്നെ ആണ് ഇന്നത്തെ സീനിയേർസ്.

    കുറേ ചെറുപ്പക്കാർ ഇപ്പോൾ സമയത്തു ലൊക്കേഷനിൽ എത്താറില്ല എന്നത് സത്യം ആണ്. ഇവർ കാരണം എന്തെല്ലാം ബുദ്ധിമുട്ട് ആ സെറ്റിൽ ഉണ്ടാകുന്നു എന്ന് ചിന്തിക്കുക. നിർമ്മാതാവിന്റെ അവസ്ഥ. യഥാർത്ഥത്തിൽ ഒരു വിഭാഗം സഹിക്കുക ആണ്. പ്രൊഡക്‌ഷൻ കൺട്രോളർ, മാനേജർമാർ, ഡയറക്ടർ സെക്ഷൻ ഇവർ എല്ലാം കുറെ ന്യൂ ജനറേഷനെ സഹിക്കുക ആണ് ചെയ്യുന്നത്.

    പുതിയ താരങ്ങൾ ആയാലും ടെക്‌നീഷ്യൻ ആയാലും സ്വാഭാവികമായും പ്രതിഫലം കുറവ് ആയിരിക്കും. അത് എല്ലാകാലത്തും അങ്ങനെ തന്നെ ആണ്. സീനിയേർസ് എല്ലാവരും പുതിയ ആർട്ടിസ്റ്റിനെയും ടെക്‌നീഷ്യനെയും ഉൾക്കൊള്ളാൻ മനസ്സ് ഉള്ളവർ തന്നെ ആണ്. നല്ല രീതിയിൽ ഉള്ള പെരുമാറ്റവും കഴിവും ഉള്ളവർ എല്ലാ മേഖലയിലും ശോഭിക്കും. അത് സിനിമയിൽ മാത്രം അല്ല എവിടെ ആയാലും ദിവസവും ഒരാൾ എങ്കിലും അഭിനയിക്കാനും കഥ പറയാനും വേണ്ടി എന്നെ ബന്ധപ്പെടാറുണ്ട്. അവർ പറയുന്നത് ഒന്ന് സിനിമയിൽ വന്നാൽ മതി എന്ന് ആണ് .തുടക്കത്തിൽ മുന്തിയ പരിഗണന വേണം എന്ന് ആഗ്രഹിക്കുന്നവർ സ്വന്തം സിനിമ നിർമ്മിച്ച് വന്നാൽ പോരെ ???....

    English summary
    Production Controller Shibu Suseelan About Neeraj Madhav
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X