For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ദിവസം ഏറ്റവും വിശേഷപ്പെട്ടതാണ്, മല്ലിക സുകുമാരൻ നൽകിയ സഹായത്തെ കുറിച്ച് സിദ്ദു, മറുപടിയുമായി താരം

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമക്കളായ പൂർണ്ണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ സ്ഥിരം ചർച്ച വിഷയമാണ്. ഇവരുടെ ചെറിയ വിശേഷം പോലും പ്രേക്ഷകരുടെ ഇടയിൽ വളരെ വേഗം വൈറൽ ആകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരകുടുംബം. തങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

  പ്രായത്തെ ബഹുമാനിച്ചത് കൊണ്ടാണ് അങ്ങനെ നിങ്ങളെ വിളിക്കാതിരുന്നത്, നിറകണ്ണുകളോടെ അക്ഷര

  നവംബർ 4 ന് നടി മല്ലിക സുകുമാരന്റെ പിറന്നാൾ ആയിരുന്നു. അമ്മയ്ക്ക് ആശംസയുമായി മക്കളും മരുമക്കളും ചെറുമക്കളും എത്തിയിരുന്നു. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. നടിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് കൊണ്ട് ആരാധകരും രംഗത്ത് എത്തിയിരുന്നു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് മല്ലിക സുകുമാരൻ. സിനിമയിലേത് പോലെ തന്നെ സീരിയലിലും സജീവമായിരുന്നു താരം.

  സുരേഷ് ഗോപിക്കെതിരെയുള്ള പ്രചരണത്തിന് താന്‍ പോകില്ല, കാരണം വെളിപ്പെടുത്തി സലീം കുമാർ

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കലിന്റെ വാക്കുകളാണ്. ഇത് മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. "സിദ്ധാർത്ഥൻ ... ചേച്ചിയല്ല , ഈ വിനയവും ഗുരുത്വവും ഈശ്വരാനുഗ്രഹവുമാണ് സിദ്ദുവിനെ ഈ നിലയിൽ എത്തിച്ചത്... ഞാനും എന്റെ സുകുവേട്ടനും അതിന് ഒരു നിമിത്തമായി എന്നു മാത്രം... ചേച്ചിക്കെന്നും സ്വന്തം കുടുംബം പോലെയാണ് സിദ്ദുവും സുമയും മക്കളും... എന്ന് കുറിച്ച് കൊണ്ടാണ് വാക്കുകൾ പങ്കുവെച്ചിരിക്കുന്നത്. മല്ലിക സുകുമാരന്റേയും പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കലിന്റെയും വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കലിന്റെ വാക്കുകൾ ഇങ്ങനെ...'' ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. സുകുമാരൻ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടിൽ താമസസൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു ചേച്ചി. അതെന്നെ അതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പർസ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതൊക്കെ ലോകാത്ഭുതങ്ങളിൽ ഒന്നായിട്ടാണ് എനിക്കു തോന്നിയത്

  അടുക്കളയിൽ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു.അതുതന്നെ എനിക്കു വലിയസന്തോഷത്തിന് വകനൽകും. പക്ഷെ ചേച്ചിചെയ്തത് അങ്ങിനെയല്ല. ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നിൽക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്പോൾ ചെന്നാൽ ചോറ് തരും, തേക്കുമ്പോൾ ചെന്നാൽ എണ്ണ തരും, കോടിയുടുക്കുമ്പോൾ ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും അതാണ് എനിക്ക് ചേച്ചി.

  ജീവിതത്തിലെ ഏറ്റവും വലിയ ശാപം എന്താണ്. കൂട്ടുകാരില്ലാത്തതാണോ? വിദ്യാഭ്യാസമില്ലാത്തതാണോ,വിവരമില്ലാത്തതാണോ, ഭാര്യയില്ലാത്തതാണോ, കുടുംബമില്ലാത്തതാണോ, കുട്ടികളില്ലാത്തതാണോ, ജോലിയില്ലാത്തതാണോ, പണമില്ലാത്തതാണോ, ഒറ്റപ്പെടലാണോ,നിരാശയാണോ, ഇതൊന്നുമല്ല. വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയശാപം എന്നാണ് എന്റെ പക്ഷം.

  സിനിമയിൽ എത്തിപ്പെടാനും എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് എന്റെ വിശപ്പകറ്റാൻ "അന്നമിട്ടകൈ"ആണ് ചേച്ചിയുടേത്. അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ് പ്രിയപ്പെട്ടതാണ്. ഇന്ന് ദീപാവലിയാണ് ചേച്ചിയുടെ പിറന്നാൾ അറിഞ്ഞോ അറിയാതെയോ എല്ലാവരും ആഘോഷിക്കുന്നു. ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കൺട്രോളർ സിദ്ദു പനക്കൽ കുറിച്ചു, ആദ്ദഹത്തിന്റെ വാക്ക് വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  ലോക്ക് ഡൗൺ കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം സിനിമയിൽ സജീവമായിട്ടുണ്ട് മല്ലിക സുകുമാരൻ. അന്ന ബെൻ സണ്ണി വെയിൻ ചിത്രമായ സാറാസാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ബ്രോഡാഡിയിലും ഒരു പ്രധാനം കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമ്മയുടെ ലൊക്കേഷൻ ചിത്രം മുമ്പൊരിക്കൽ പൃഥ്വി പങ്കുവെച്ചിരുന്നു. മോഹൻലാൽ, കല്യാണി പ്രിയദർസൻ, മീന, കനിഹ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ

  Read more about: mallika sukumaran
  English summary
  Production Controller Sidhu Panakkal's Write Up About Mallika Sukumaran's Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X