'അവർ പറയുന്നത് കേൾക്കാനല്ല'; പൃഥിരാജിനോട് രാവിലെ എത്താൻ പറഞ്ഞപ്പോൾ; പ്രൊഡക്ഷൻ കൺട്രോളർ

മലയാള സിനിമയിലെ ഇന്നത്തെ സൂപ്പർ സ്റ്റാർ ആണ് പൃഥിരാജ്. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്ന നടന് വലിയ ആരാധക വൃന്ദവും ഉണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിർമാണത്തിലും സജീവമാവുകയാണ് പൃഥിരാജ്.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന പൃഥി നിരന്തരം വിവാദങ്ങളിൽ അകപ്പെട്ട ഒരു കാലവും ഉണ്ടായിരുന്നു. നടൻ അഹങ്കാരിയാണെന്ന് സിനിമാ ലോകത്ത് പരക്കെ സംസാരം ഉണ്ടായിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും പറ്റി നടത്തിയ പരാമർശങ്ങളും മറ്റും ഇതിന് ആക്കം കൂട്ടി.

പൃഥിരാജിന്റെ സ്വഭാവ രീതികളെ പറ്റി സംസാരിച്ചിരിക്കുകയാണ് നടന്റെ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച വിനോദ് മം​ഗലത്ത്

പൃഥിക്കെതിരെ സിനിമാ ലോകത്ത് വിലക്ക് വന്ന സാഹചര്യവും ഉണ്ടായി. എന്നാൽ പിന്നീട് നിരന്തരം ഹിറ്റുകളിലൂടെ പൃഥിരാജ് ഇത്തരം വിമർശനങ്ങളെ മറികടന്നു. ഇന്ന് മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടനാണ് പൃഥിരാജ്.

മലയാള സിനിമയിൽ എടുത്തു മാറ്റാൻ പറ്റാത്ത സ്ഥാനം പൃഥിരാജ് നേടിയെടുത്തു. ഇപ്പോഴിതാ പൃഥിരാജിന്റെ സ്വഭാവ രീതികളെ പറ്റി സംസാരിച്ചിരിക്കുകയാണ് നടന്റെ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച വിനോദ് മം​ഗലത്ത്. പോപ്പർ സ്റ്റോപ്പ് മലയാളത്തോടാണ് പ്രതികരണം.

രാവിലെ എട്ടരയ്ക്ക് വരണമെന്ന് പറഞ്ഞു

'അദ്ദേഹം എല്ലാം പഠിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷൻ ആയിരുന്നു സപ്തമ ശ്രീ തസ്കര എന്ന സിനിമ. ഓരോ ആർട്ടിസ്റ്റിനെയും ഇത്ര സമയത്ത് വിളിക്കാനുള്ള ചാർട്ട് നമ്മൾക്ക് തരും'

'രാത്രി ഒമ്പത് മണി ആയപ്പോൾ രാജുവേട്ടനെ വിളിച്ചു പറഞ്ഞു. രാവിലെ എട്ടരയ്ക്ക് വരണമെന്ന് പറഞ്ഞു. അദ്ദേഹം ചോദിച്ചു, എന്തിനാണ് ഞാൻ‌ എട്ടരയ്ക്ക് വരുന്നത് ഏത് സീനാണ് എടുക്കുന്നതെന്ന്. എനിക്ക് പറയാൻ‌ പറ്റിയില്ല. ഞാൻ പറഞ്ഞു എനിക്കറിയില്ല, അസോസിയേറ്റ് ഡയരക്ടർ പറഞ്ഞെന്ന് പറഞ്ഞു'

രാത്രിക്ക് രാത്രി അസോസിയേറ്റ് ഡയരക്ടറുടെ അടുത്ത് പോയി സീൻ വായിച്ചു

'അപ്പോൾ അദ്ദേഹം പറഞ്ഞത്, ഒരു പ്രൊഡക്ഷൻ കൺട്രോളർ ഒരിക്കലും അസോസിയേറ്റ് ഡയരക്ടർ പറയുന്നത് കേൾക്കാനല്ല നിൽക്കേണ്ടത്. നാളെ എടുക്കുന്ന സീൻ എന്താണെന്ന് വായിക്കുക. വായിച്ചിട്ട് ആ സീനിൽ ഏതൊക്കെ ആർട്ടിസ്റ്റിന് ഇൻവോൾവ്മെന്റ് ഉണ്ടെന്ന് മനസ്സിലാക്കുക'

'എന്നിട്ട് വേണം പറയാൻ. ആ സീൻ വായിച്ചിട്ട് എന്നെ വിളിക്കാൻ പറഞ്ഞു. ഞാൻ രാത്രിക്ക് രാത്രി അസോസിയേറ്റ് ഡയരക്ടറുടെ അടുത്ത് പോയി സീൻ വായിച്ചു. സീൻ വായിച്ചപ്പോൾ രാജുവേട്ടന്റെ ഭാ​ഗം വരുന്ന സീൻ അവസാനമാണ്. സീൻ തുടങ്ങി ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞേ രാജുവിന്റെ സീൻ ഉള്ളൂ'

പുറത്ത് നിൽക്കുന്നവർ അങ്ങനെ പറയുന്നു എന്നൊക്കെ തോന്നാം

'അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെ ആണ്. പുറത്ത് നിൽക്കുന്നവർ അങ്ങനെ പറയുന്നു എന്നൊക്കെ തോന്നാം,' വിനോദ് മം​ഗലത്ത് പറഞ്ഞു. നടൻ മമ്മൂട്ടിയെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. മമ്മൂക്ക വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളാണ്. മമ്മൂക്ക സ്നേഹമുള്ളവരെയെ വഴക്ക് പറയാറുള്ളൂ. അല്ലെങ്കിൽ നോക്കിയിട്ട് പോവും. അടുപ്പമുള്ളിടത്ത് അധികാരം കാണിക്കും.

സമ്മിശ്ര പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്

എന്നിട്ട് പോവുമ്പോൾ വിളിച്ചിട്ട് പോട്ടെ എന്ന് പറഞ്ഞ് പുറത്ത് തട്ടിയിട്ട് പോവും.​ ഗോൾഡ് ആണ് പൃഥിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നയൻതാര ആണ് സിനിമയിലെ നായിക. ഏറെ നാളുകളായി ആരാധകർ കാത്തിരുന്ന സിനിമ ആയിരുന്നു ​ഗോൾഡ്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X