twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുകുമാരന്‍ സാര്‍ എനിക്ക് ദൈവം, നടന്‍ സഹായിച്ചതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍

    |

    തലമുറ വ്യത്യാസമില്ലാതെയാണ് നടന്‍ സുകുമാരനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. ഇന്നും നടന്റെ പഴയകാല സിനികള്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നുണ്ട്. ഇന്ന് സുകുമാരന്റെ 25ാംചരമവാര്‍ഷികമാണ്. ഇപ്പോഴിത സിനിമ കോളങ്ങളില്‍ ഇട പിടിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കലിന്റെ വാക്കുകളാണ്.

    ആരാണ് ഈ സ്ത്രീയ്ക്ക് തോന്നിവാസം പറയാനുള്ള ലൈസന്‍സ് കൊടുത്തത്, വിമര്‍ശനവുമായി ദിയ സനആരാണ് ഈ സ്ത്രീയ്ക്ക് തോന്നിവാസം പറയാനുള്ള ലൈസന്‍സ് കൊടുത്തത്, വിമര്‍ശനവുമായി ദിയ സന

    സുകുമാരനെ കുറിച്ച് ഓര്‍ക്കുന്നതിനോടൊപ്പം തന്നെ മല്ലിക എന്ന ശക്തയായ അമ്മയെ കുറിച്ചും സിദ്ദു പറയുന്നുണ്ട്. നടന്റെ വിയോഗത്തിന് ശേഷം പറക്കമുറ്റത്ത മക്കള്‍ക്ക് ഓരേസമയം മല്ലിക സുകുമാരന്‍ അമ്മയും അച്ഛനും ആവുകയായിരുന്നു. സ്വന്തം കാലില്‍ നിന്ന് മക്കളെ പഠിപ്പിക്കുകയും നല്ലൊരു കരിയര്‍ ഉണ്ടാക്ക കൊടുക്കുകയും ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാക്ക് വൈറലായിട്ടുണ്ട്.

    ജാസ്മിനും മോണിക്കയും തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നം ഇതാണ്, പിരിയാനുളള കാരണം പുറത്ത്...ജാസ്മിനും മോണിക്കയും തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നം ഇതാണ്, പിരിയാനുളള കാരണം പുറത്ത്...

    സുകുമാരന്‍

    സിദ്ദു പനയ്ക്കലിന്റെ വാക്കുകള്‍ ഇങ്ങനെ...'25 വര്‍ഷങ്ങള്‍. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ ചിറകുവിടര്‍ത്തി ആകാശത്തോളം പൊങ്ങിപ്പറക്കുന്നു. അമ്മക്കിളി അതുകണ്ടു മനംനിറഞ്ഞ് സന്തോഷിക്കുന്നു. അപ്പോഴും ആ നെഞ്ചകത്തൊരു തേങ്ങല്‍ ഒളിഞ്ഞിരിപ്പില്ലേ? ഉണ്ട്.

    ആ സിനിമ കൊള്ളില്ലെന്ന് മോഹന്‍ലാലിന്റെ മുഖത്ത് നോക്കി പറഞ്ഞു, മറുപടി ഇങ്ങനെയായിരുന്നു, നിര്‍മ്മാതാവ് പറയുന്നുആ സിനിമ കൊള്ളില്ലെന്ന് മോഹന്‍ലാലിന്റെ മുഖത്ത് നോക്കി പറഞ്ഞു, മറുപടി ഇങ്ങനെയായിരുന്നു, നിര്‍മ്മാതാവ് പറയുന്നു

    യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ചു തിരിച്ചു പോകും എന്നൊരു ഉള്‍വിളി ഉണ്ടായിരുന്നതുപോലെ കൃത്യം കൃത്യമായ കണക്കുകൂട്ടലുകളോടെ സാമ്പത്തികഭദ്രത എന്ന അടിത്തറയില്‍ കെട്ടിപ്പൊക്കിയ സ്വപ്നക്കൂട്ടില്‍ പ്രാണപ്രേയസിയേയും അരുമക്കിടാങ്ങളെയും തനിച്ചാക്കി പറന്നകന്ന സുകുവേട്ടന്‍ എന്ന തന്റെ ഇണക്കിളിയെ ഓര്‍ത്ത് ആ നെഞ്ചു തേങ്ങുന്നുണ്ടാവും. പിടയ്ക്കുന്നുണ്ടാവും'.

    മരണം

    'ആ തേങ്ങലിനു കാരണം 1997 ജൂണ്‍ 16 എന്ന ശപിക്കപ്പെട്ട ദിവസം. തിരുവനന്തപുരം കുഞ്ചാലുംമൂട്ടിലെ 'സുമം' എന്ന സ്‌നേഹവീടിനു നായകന്‍ നഷ്ടമായ ദിവസം. 17 ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി സാറിന്റെ ഒരു ചോദ്യമുണ്ടായിരുന്നു: 'അങ്ങ് എന്റെ ആരായിരുന്നു?' ഇതു തന്നെയാണ് എന്റെയും ചോദ്യം'.

    'ആരായിരുന്നു, അങ്ങ്? എന്റെ ആരായിരുന്നു?' സിനിമ ആശയും ആഗ്രഹവും സ്വപ്നവും ആയി അലഞ്ഞുതിരിഞ്ഞ കാലത്ത് സിനിമയില്‍ എത്തിപ്പെടാന്‍ വഴിയെന്തെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ മനസ്സിലായി, സിനിമാലോകത്തിന്റെ ഇരുമ്പുവാതില്‍ എന്നെപ്പോലെയുള്ള ഒരു ദുര്‍ബലനു തള്ളിത്തുറക്കാനാവില്ല എന്ന സത്യം'.

    സഹായം

    'പ്രതീക്ഷകള്‍ക്കേറ്റ മങ്ങലും വിശപ്പിന്റെ വിളിയും മറന്നു എവിഎമ്മിന്റെയും വാഹിനിയുടെയും വാതില്‍ നമുക്കായി എന്നെങ്കിലും തുറക്കും എന്ന പകല്‍സ്വപ്നവും കണ്ട് വിയര്‍ത്തുകുളിച്ചു കോടമ്പാക്കത്ത് അലച്ചില്‍. 50 രൂപ വാടകയുള്ള മുറിയുടെ ഏകാന്തതയില്‍ പ്രതീക്ഷകള്‍ അറ്റ ദിവസങ്ങള്‍. മായാജാലങ്ങള്‍ നിറഞ്ഞ ആ സ്വപ്നഭൂമി കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലല്ല എന്ന തിരിച്ചറിവില്‍ നില്‍ക്കുമ്പോള്‍ ദൈവം എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു'.

    'ആരാണ് നമുക്ക് ദൈവം? മാതാ പിതാ ഗുരു ദൈവം ഈ ക്രമത്തിലാണ് നമ്മള്‍ പഠിച്ചതും നമ്മെ പഠിപ്പിച്ചതും. വിശക്കുന്നവന്റെ മുന്നില്‍ ദൈവം ഭക്ഷണ രൂപത്തില്‍ വേണം പ്രത്യക്ഷപ്പെടാന്‍ എന്നും കേട്ടിട്ടുണ്ട്. ഗുരു എന്നു പറയുമ്പോള്‍ ജീവിക്കാന്‍ മാര്‍ഗം കാണിച്ചു തരുന്ന ആള്‍ നമുക്ക് ഗുരുവാണ്, ദൈവമാണ്'.

    'അങ്ങനെയാവുമ്പോള്‍ സുകുമാരന്‍ സാര്‍ ആണ് എന്റെ ദൈവം. അങ്ങ് എന്റെ ആരായിരുന്നു എന്ന ചോദ്യത്തിന് ഞാന്‍ കണ്ടെത്തിയ ഉത്തരം. അശോക് നഗറിലെ റാം കോളനിയിലെ 24 ാം നമ്പറിട്ട ആ ക്ഷേത്രത്തില്‍ ഞാന്‍ ദൈവത്തെ നേരില്‍ക്കണ്ടു'; സിദ്ദു പനയ്ക്കല്‍ പറയുന്നു

    മല്ലികച്ചേച്ചി

    'തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന, വിഷയങ്ങളോടു ശക്തമായി പ്രതികരിക്കുന്ന തന്റേടിയായിരുന്നു സമൂഹത്തിനു സുകുമാരന്‍ സര്‍. അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു സുകുമാരന്‍ സര്‍ സിനിമാപ്രേമികള്‍ക്ക്. തമാശക്കാരനായ, സ്‌നേഹനിധിയായ അച്ഛന്‍, കരുതലുള്ള ഭര്‍ത്താവ്, ഭാവിയെപ്പറ്റി ദീര്‍ഘവീക്ഷണമുള്ള കുടുംബനാഥന്‍ ഇതായിരുന്നു വീട്ടിലെ സുകുമാരന്‍ സര്‍. ആ അഭിനയ സാമ്രാട്ടാണ് അകാലത്തില്‍, 49 ാം വയസ്സില്‍ പൊലിഞ്ഞു പോയത്'.

    'നേര്‍പാതിയുടെ, തന്റെ നായകന്റെ വേര്‍പാടിന്റെ ദുഃഖം മനസ്സിലൊതുക്കി പറക്കമുറ്റാത്ത മക്കളെ പ്രതിസന്ധികളില്‍ തളരാതെ, ദൃഢ നിശ്ചയത്തോടെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ അമ്മ അതാണ് മല്ലികച്ചേച്ചി'.

    Recommended Video

    Poornima Indrajith About Mallika Sukumaran, സിനിമയിൽ ഒരംശമേ നിങ്ങൾ കണ്ടിട്ടുള്ളൂ | #Shorts
     ദൈവത്തിനോട് പറയുന്നത്‌

    മല്ലികചേച്ചി എന്ന അമ്മക്കിളിയുടെ ചിറകിനടിയില്‍നിന്ന് പറന്നു പൊങ്ങി ആകാശത്തോളം ഉയരത്തില്‍ എത്തുമ്പോള്‍, ആ പിതാവിന് സ്വര്‍ഗത്തില്‍ ഇരുന്നു തൊട്ടടുത്തു കാണാനാവും മക്കളുടെ ഉയര്‍ച്ച, വളര്‍ച്ച.

    നടനക്കരുത്തില്‍ താന്‍ ആരുടെയും പിന്നിലല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന ആദ്യത്തെ കണ്മണി ഇന്ദ്രന്‍. തനിക്ക് നേടാനായതില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്ത്, നടക്കാതെ പോയ തന്റെ സ്വപ്നം പൂര്‍ത്തീകരിച്ച് അത് ഇന്നോളമുള്ള മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റാക്കി മാറ്റിയ ഇളയമകന്‍, അച്ഛന്റെ പ്രിയപ്പെട്ട രാജു.

    ചിറകുമുളച്ചു പറക്കും വരെ താങ്ങും തണലും ഉത്തേജനവുമായിനിന്ന് അവരെ ഉയരങ്ങളിലേക്കു പറത്തിവിട്ട തന്റെ പ്രിയതമ മല്ലിക. ഇവരെയെല്ലാം കാണുമ്പോള്‍ ദൈവങ്ങളുടെ നാട്ടിലിരുന്ന്, ദൈവത്തിന്റെ അരികിലിരുന്ന് എന്റെ ദൈവം പാടുന്നുണ്ടാവും... ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി; അദ്ദേഹം എഴുതി

    Read more about: sukumaran mallika sukumaran
    English summary
    Production coordinator Sidhu Panakkal About His Good Relation With Late Actor Sukumaran And His Family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X