അയ്യേ ലിപ്സ്റ്റിക് ഇട്ടോ? മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങാനെത്തിയ കനി കുസൃതി നിലാപാട് വ്യക്തമാക്കുന്നു
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം സ്വന്തമാക്കിയത് നടി കനി കുസൃതിയായിരുന്നു. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് കനിയ്ക്ക് പുരസ്‌കാരം നേടി കൊടുത്തത്. സിനിമയിലും വ്യക്തി ജീവിതത്തിലും കൃത്യമായിട്ടുള്ള നിലപാടുകളിലൂടെയാണ് ഇന്ന് കാണുന്ന നടിയിലേക്ക് കനി എത്തിയത്. കഴിഞ്ഞ ദിവസം വിതരണം ചെയ്ത പുരസ്‌കാരം വാങ്ങാനെത്തിയപ്പോഴും ചുവന്ന ലിപ്സ്റ്റിക് ഇട്ട് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി.
സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പിലൂടെയാണ് വേദിയില്‍ ലിപ്സ്റ്റിക് ഇട്ടതിന് പിന്നിലൊരു രാഷ്ട്രീയമുണ്ടെന്ന് കൂടി നടി പറഞ്ഞത്. 'അയ്യേ ലിപ്സ്റ്റിക് ഇട്ടോ? എന്ന മലയാളി ചോദ്യത്തിന് അറിഞ്ഞു കൊണ്ട് തന്നെ ആണു ലോക പ്രശസ്തയായ 'റിഹാന' എന്ന സിംഗര്‍ സോങ്ങ് റൈറ്ററുടെ 'ഫെന്റിബ്യുട്ടീ' ബ്രാന്‍ഡിലെ 'യൂണിവേഴ്‌സല്‍ റെഡ് ലിപ്സ്റ്റിക്' ഇട്ട് പോയത്. ആ 'റെഡ് ലിപ്സ്റ്റിക്' എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാര്‍ത്ഥമായി അറിയാന്‍ അഗ്രഹിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കുക. എന്ന് എഴുതി കൊണ്ടാണ് അവാര്‍ഡ് വേദിയില്‍ ചുവന്ന ലിപ്‌സിറ്റിക് ഇട്ടതിനെ കുറിച്ച് കനി പറഞ്ഞിരിക്കുന്നത്.

ചരിത്രപരമായി, കറുത്ത തൊലിയുള്ള സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പലപ്പോഴും പരിഹസിക്കപ്പെടാറുണ്ടെന്ന് അമേരിക്കന്‍ റാപ്പറായ റോക്കി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ചേരണമെങ്കില്‍ വെളുത്ത നിറമുള്ള തൊലിയായിരിക്കണമെന്നൊക്കെ അന്നവര്‍ പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു, ഇത് സംബന്ധിച്ച ലേഖനം കൂടി പങ്കുവെച്ചാണ് കനി കുസൃതി എത്തിയിരിക്കുന്നത്.
കറുത്ത സ്ത്രീകളുടെ ചുണ്ടുകള്‍ പലപ്പോഴും പരിഹസിക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യാറുള്ളതാണ്. ആ ചുണ്ടുകല്‍ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതല്ലെന്നും മറച്ച് പിടിക്കേണ്ടതാണെന്നും ഒക്കെയുള്ള ധാരണയാണ് റാപ്പറുടെ പരാമര്‍ശം പോലും ധ്വനിപ്പിക്കുന്നത്. നിറത്തിന്റെ ഒന്നും വേര്‍തിരിവില്ലാതെ എല്ലാ നിറത്തിലുമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന മേക്കപ്പ് ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പോപ് ഗായികയായ റിഹാന ഫെന്റി ബ്യൂട്ടി ആരംഭിച്ചത്, ആ ബ്രാന്‍ഡാണ് താന്‍ പുരട്ടിയതെന്നും കനി പറയുന്നു.


Click it and Unblock the Notifications











