മഞ്ജു വാര്യര്‍ വന്നതോടെ കഥ മാറി, ചാനലുകളുടെ റേറ്റിംഗ് കുതിച്ചുകയറി റെക്കോര്‍ഡ് നേടിയാണ് മടങ്ങിയത്
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ടെലിവിഷനിലും സജീവമാണ്. മഞ്ജു വാര്യര്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ മുതല്‍ ആരാധകര്‍ പരിപാടിയുടെ സംപ്രേഷണത്തിനായി കാത്തിരിക്കാറുമുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോകള്‍ നിമിഷനേരം കൊണ്ട് തന്നെ തരംഗമായി മാറാറുണ്ട്.
ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് മഞ്ജു വാര്യരുടെ സ്ഥാനം. തന്നെ എപ്പോഴും പിന്തുണയ്ക്കുകയും സ്‌നേഹവും നിലനിര്‍ത്തുകയും ചെയ്യുന്നവരോട് നന്ദി പറഞ്ഞ് താരവും എത്താറുണ്ട്. സിനിമാതിരക്കുകള്‍ക്കിടയിലും ചാനല്‍ പരിപാടിയിലേക്ക് പറന്നെത്താറുണ്ട് താരം.
പോയ വര്‍ഷം റിലീസുകളൊന്നുമില്ലെങ്കിലും മഞ്ജു വാര്യരുടെ താരപദവിക്ക് തെല്ലും മങ്ങലേറ്റിട്ടില്ല. ചാനല്‍ പരിപാടികളിലൂടെ തന്റെ ആധിപത്യം രേഖപ്പെടുത്തുകയായിരുന്നു താരം. റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലുമൊക്കെ താരം അതിഥിയായി എത്തിയിരുന്നു. മഞ്ജു വാര്യര്‍ പങ്കെടുത്ത എപ്പിസോഡുകള്‍ റേറ്റിംഗിലും ഏറെ മുന്നിലാണെന്നുള്ളതാണ് മറ്റൊരു കാര്യം.

ടോപ് സിംഗറിലേക്ക് അതിഥിയായി മഞ്ജു വാര്യര്‍ എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവര്‍ക്ക് പിന്നാലെയായാണ് മഞ്ജു വാര്യരും ഈ പരിപാടിയിലേക്ക് എത്തിയത്. കുരുന്ന് ഗായകരുടെ പാട്ട് ആസ്വദിക്കാനും അവരോടൊപ്പം ആടിപ്പാടാനും മഞ്ജു മുന്നിലുണ്ടായിരുന്നു. അദിതിയുടേയും അനന്യയുടേയും അമ്മ മഞ്ജു വാര്യരുടെ സഹപാഠിയായിരുന്നു. നാളുകള്‍ക്ക് ശേഷം അപ്രതീക്ഷിതമായി സഹപാഠിയെ കണ്ടതിന്‍രെ സന്തോഷവും താരം പങ്കുവെച്ചിരുന്നു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ കുട്ടിപ്പട്ടാളത്തിലേക്കും മഞ്ജു വാര്യരെത്തിയിരുന്നു. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കുഞ്ഞുവിശേഷങ്ങളെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. സംഗീത പ്രേമികള്‍ വിടാതെ കാണുന്ന പരിപാടിയായ സൂപ്പര്‍ 4 ലേക്കും മഞ്ജു വാര്യരെത്തിയിരുന്നു. അടുത്തിടെയായിരുന്നു സൂപ്പര്‍ 4 തുടങ്ങിയത്.

സിതാര കൃഷ്ണകുമാര്‍, ജ്യോത്സന, വിധുപ്രതാപ്, റിമി ടോമി തുടങ്ങിയവരാണ് സൂപ്പര്‍ 4 ല്‍ വിധികര്‍ത്താക്കളെത്തിയത്. ഇവരോടൊപ്പം മഞ്ജു വാര്യര്‍ കൂടിയെത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു.
Recommended Video
രഞ്ജിനി ഹരിദാസിന്റെ സ്വയംവരം നടക്കുകയാണെന്നും വിശിഷ്ടാതിഥിയായി മഞ്ജു വാര്യര്‍ എത്തുമെന്നുമായിരുന്നു ഫ്‌ളവേഴ്‌സ് ചാനല്‍ അറിയിച്ചത്. ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന റിയാലിറ്റി ഷോയിലേക്കും താരമെത്തിയിരുന്നു. രമേഷ് പിഷാരടിയാണ് പരിപാടിയുടെ മെന്റര്‍. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ രംഗം അനുകരിക്കാനായിരുന്നു രഞ്ജിനിയും രമേഷ് പിഷാരടിയും ആവശ്യപ്പെട്ടത്. സിനിമയില്‍ മാത്രമേ അഭിനയിക്കാറുള്ളൂവെന്നും ജീവിതത്തില്‍ അങ്ങനെയല്ലെന്നുമുള്ള മറുപടിയായിരുന്നു രഞ്ജിനി നല്‍കിയത്. മഞ്ജു വാര്യര്‍ പങ്കെടുത്ത എപ്പിസോഡിന് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications