'അവരൊന്നും വിവാഹം കഴിച്ച് സന്തോഷത്തിലല്ല'; 40ാം വയസ്സിലും തൃഷ സിം​ഗിൾ; കൈയിൽ തലമുറകൾക്കുള്ള സ്വത്തും

താര സുന്ദരി തൃഷയ്ക്ക് 40 വയസ്സ് പൂർത്തിയായിരിക്കുകയാണ്. ഏജിം​ഗ് ലൈക്ക് ഫൈൻ വൈൻ എന്ന പ്രയോ​ഗം ഏറ്റവും അനുയോജ്യം തൃഷയ്ക്കാണെന്ന് ഏവരും സമ്മതിക്കുന്നു. പ്രായം നാൽപതായിട്ടും തൃഷയുടെ സൗന്ദര്യം കൂടുന്നതല്ലാതെ കുറയുന്നില്ല. പണ്ട് കണ്ട മെലിഞ്ഞ് കൊലുന്നനെയുള്ള പെൺകുട്ടി തന്നെയാണ് ഇന്നും കാഴ്ചയിൽ തൃഷ. പൊന്നിയിൻ സെൽവനാണ് തൃഷയുടെ പുതിയ സിനിമ. ഐശ്വര്യ റായിയെ പോലൊരു സൗന്ദര്യ റാണിക്ക് മുന്നിൽ സ്ക്രീൻ പ്രസൻസിൽ ഒപ്പത്തിനൊപ്പം നിൽക്കാൻ തൃഷയ്ക്ക് കഴിഞ്ഞെന്നതും പ്രത്യേകതയാണ്.

കുന്ദ​വി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ തൃഷ അവതരിപ്പിച്ചത്. തമിഴ് പൈതൃകം പേറുന്ന ഈ കഥാപാത്രം അവതരിപ്പിക്കാൻ തമിഴകത്ത് രണ്ട് പതിറ്റാണ്ടായി തുടരുന്ന നടിക്ക് തന്നെ സാധിച്ചു. സിനിമയിൽ കയറ്റിറക്കങ്ങൾ ഒരുപാട് കണ്ട നടിയാണ് തൃഷ. ഇരുപത് വർഷത്തിനിടെ നടി സൂപ്പർ സ്റ്റാറുകളുടെ നായിക, മാർക്കറ്റ് കുറഞ്ഞ നായ, പിന്നീട് സൂപ്പർ താര പദവിയുള്ള നായിക എന്നീ പല ലേബലുകളിൽ തൃഷ അറിയപ്പെട്ടു.

എന്നാൽ ഈ പേരുകളിലൊന്നും സ്വയം മറക്കാനോ തളരാനോ തൃഷ മുതിർന്നില്ല. നല്ല അവസരങ്ങൾക്കായി കാത്തിരിക്കാനും നടി മടിച്ചില്ല. പൊന്നിയിൽ സെൽവന് മുമ്പ് നടിയുടെ കരിയർ ​ഗ്രാഫ് താഴ്ന്നിരിക്കുകയായിരുന്നു. 96, കൊടി, വിണ്ണെെത്താണ്ടി വരുവായ തുടങ്ങി ഒരു പിടി സിനിമകൾ തൃഷയ്ക്ക് എന്നും കരിയറിൽ അടയാളപ്പെടുത്താൻ പറ്റിയവയാണ്.

Trisha

കരിയറിനപ്പുറത്ത് തൃഷ പലപ്പോഴും ​ഗോസിപ്പ് കോളങ്ങളിലും നിറയാറുണ്ട്. നടൻ റാണ ദ​ഗുബതിയായിരുന്നു തൃഷയുടെ കാമുകൻമാരിലൊരാൾ. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. പിന്നീട് വരുൺ മന്യൻ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തിലെത്തും മുമ്പേ രണ്ട് പേരും പിരിഞ്ഞു. വരനും കുടുംബവും തൃഷയുടെ സിനിമാ കരിയറിന് തടസ്സം പറഞ്ഞതാണത്രെ വിവാഹത്തിൽ നിന്ന് പിൻമാറാൻ കാരണം. പിന്നീടൊരു വിവാഹത്തിന് തൃഷ മുതിർന്നിട്ടില്ല.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് തൃഷ തന്നെ താൻ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന് ചിലർ ചോദിക്കുന്ന രീതിയാണ് എനിക്കിഷ്ടമല്ലാത്തത്. സാധാരണ പോലെ എന്നാണ് വിവാ​ഹം കഴിക്കുകയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാനാരെ കാണുന്നു എന്നതിനെ ആശ്രയിച്ചാണത്. ഞാൻ വിവാഹ മോചനത്തിൽ വിശ്വസിക്കുന്നില്ല.

എനിക്കറിയാവുന്ന ടൺ കണക്കിന് ദമ്പതികൾ വിവാഹ ബന്ധത്തിൽ നിലനിൽനിൽക്കുന്നത് തെറ്റായ കാരണങ്ങൾ കൊണ്ടാണ്. എനിക്കറിയാം ഇവരെ. ചിലരെന്റെ സുഹൃത്തുക്കളാണ്. അവർ തീരെ സന്തോഷത്തിലല്ല. കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് അവർ ബന്ധത്തിൽ നിൽക്കുന്നത്. അങ്ങനെയൊരു വിവാഹം എനിക്ക് വേണ്ട, തൃഷ പറഞ്ഞതിങ്ങനെ.

Trisha

സിം​ഗിൾ ജീവിതം ആസ്വദിക്കുന്ന തൃഷ സിനിമാ രം​ഗത്ത് നിന്നും സാമ്പാദിച്ചത് കോടികളാണ്. 82 കോടി രൂപയാണത്രെ നടിയുടെ ആസ്തി. ആഡംബര കാറുകളും വസിതിയും തൃഷയ്ക്കുണ്ട്. വിജയ്, സിമ്പു എന്നിവരുമായി ചേർത്തും തൃഷ ​ഗോസിപ്പുകളിൽ നിറഞ്ഞിരുന്നെങ്കിലും ഇതൊന്നും വാസ്തവമായിരുന്നില്ല. രണ്ട് പേരും തൃഷയുടെ ഹിറ്റ് ഓൺ സ്ക്രീൻ നായകൻ‌മാരാണ്. വർഷങ്ങൾ‌ക്ക് ശേഷം ലിയോ എന്ന സിനിമയിൽ വിജയും തൃഷയും ഒരുമിച്ച് അഭിനയിക്കുകയാണ്.

സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ സിനിമയുടെ വിജയം തൃഷയുടെ കരിയറിൽ വലിയ ചലനമാണുണ്ടാക്കിയിരിക്കുന്നത്. മലയാളത്തിൽ റാം എന്ന സിനിമയും തൃഷയുടേതായി പുറത്തിറങ്ങാനുണ്ട്. നേരത്തെ ഹേയ് ജൂഡ് എന്ന മലയാള സിനിമയിലും തൃഷ അഭിനയിച്ചിട്ടുണ്ട്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X