»   » മോഹന്‍ലാലിന്റെ താരപദവി മാത്രമല്ല; പുലിമുരുകന്‍ നൂറ് കോടി കടന്നതിന് പിന്നിലെ 5 കാരണങ്ങള്‍

മോഹന്‍ലാലിന്റെ താരപദവി മാത്രമല്ല; പുലിമുരുകന്‍ നൂറ് കോടി കടന്നതിന് പിന്നിലെ 5 കാരണങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ മലയാള സിനിമയില്‍ ഏറ്റവും ആദ്യം നൂറ് കോടി കടന്ന ചിത്രമെന്ന പേര് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനുള്ളതായി. വൈശാഖ് സംവിധാനം ചെയ്ത ചിത്രം മുപ്പത് ദിവസം കൊണ്ടാണ് ആ ചരിത്ര നേട്ടം കൊയ്തത്.

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ശ്രീകുമാരന്‍ തമ്പി, ഇന്നവര്‍ എനിക്ക് ഡേറ്റ് തരില്ല!!


എന്തുകൊണ്ട് പുലിമുരുകന്‍ നൂറ് കോടി കടന്നു എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ പേര് അതിന് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ലാലിന്റെ പേര് മാത്രമല്ല, വേറെയും അഞ്ച് കാരണങ്ങള്‍ ഇതാ


പ്രമോഷന്‍ പരിപാടികള്‍

പുലിമുരുകന്‍ സ്വീകരിച്ച മാര്‍ക്കറ്റിങ് തന്ത്രം തന്നെയാണ് അതിന്റെ പ്രമോഷന്‍. കൃത്യമായി സമയത്ത് വേണ്ട രീതിയിലുള്ള പ്രമോഷന്‍. സിനിമ പ്രഖ്യാപിച്ചത് മുതല്‍ അതിന് പ്രമോഷന്‍ കിട്ടുന്നുണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നു എന്നതാണ് വാസ്തവം


കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും

പ്രേമത്തിന് ശേഷം കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണാന്‍ തിക്കും തിരക്കും കൂട്ടിയ ചിത്രമാണ് പുലിമുരുകന്‍. കുട്ടികളെയും ചെറുപ്പക്കാരെയും മാറ്റി നിര്‍ത്തിയാലും കുടുംബ പ്രേക്ഷകരും സിനിമ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിയ്ക്കുന്നു. നൂറ് കോടി ക്ലബ്ബിലേക്ക് ഒരു മലയാള സിനിമ കയറണമെങ്കില്‍ കാഴ്ചക്കാര്‍ ഇരട്ടിക്കണമല്ലോ


പൈറസി പ്രശ്‌നം ഇല്ല

പ്രേമം എന്ന ചിത്രത്തിന് വിനയായത് ചിത്രത്തിന്റെ വ്യാജന്‍ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ലീക്കായതാണ്. എന്നാല്‍ പുലിമുരുകന്റെ കാര്യത്തില്‍ അതിന് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും തക്ക സമയത്ത് നടപടി സ്വീകരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.


ആഗോള റിലീസിലെ തന്ത്രം

ചാടിക്കയറി വേള്‍ഡ് വൈഡ് റിലീസിന് പോകാതെ ക്ഷമയോടെ കാത്തിരുന്നു പുലിമുരുകന്‍. റിലീസ് ചെയ്ത് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞാണ് പുലിമുരുകന്‍ ഇന്ത്യക്ക് പുറത്ത് പോയത്. ഇന്ത്യയില്‍ ചിത്രം വിജയിച്ചത് കൊണ്ട് തന്നെ ഇന്ത്യക്ക് പുറത്ത് കൂടുതല്‍ തിയേറ്ററുകള്‍ നേടാന്‍ പുലിമുരുകന് സാധിച്ചു.


റിലീസ് ചെയ്ത സമയം

ഒരുപാട് തവണ റിലീസ് ഡേറ്റ് മാറ്റിവച്ച് മാറ്റിവച്ചാണ് പുലിമുരുകന്‍ ഒക്ടോബര്‍ 7, നവമി ദിനത്തില്‍ റിലീസ് ചെയ്തത്. അതായിരുന്നു സിനിമയ്ക്ക് പറ്റിയ ഏറ്റവും നല്ല സമയം. പൂര്‍ണ ആത്മവിശ്വാസം എത്തിയ ശേഷമാണ് ടീം പുലിമുരുകന്‍ റിലീസ് ചെയ്തത്. ലാലിന്റെ ഒപ്പം, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരവെ പുലിമുരുകനും എത്തിയതോടെ അതൊരു ആഘോഷമായി.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Apart from the huge star power of Mohanlal, there are certain other factors, which helped Pulimurugan cross the 100-Crore mark

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam