പുലിമുരുകന്റെ ഗംഭീര വിജയം മലയാളത്തെ പഠിപ്പിയ്ക്കുന്ന ആറ് പാഠങ്ങള്‍, നോക്കൂ...

ഒരിക്കലും ഒരു സൂപ്പര്‍സ്റ്റാറിനെ വില കുറച്ച് കാണരുത്. പരാജയം ഉണ്ടാകാം. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ആ പദവിയില്‍ അവര്‍ തിരിച്ചെത്തും.

By Rohini

കളക്ഷന്‍ റെക്കോഡുകളെല്ലാം കാറ്റില്‍ പറത്തി മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ ചിത്രമായി മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍. പുലിമുരുകന്റെ റെക്കോഡ് ഭേദിയ്ക്കാന്‍ ഇനിയേത് സിനിമ വരും എന്നാണ് പ്രേക്ഷകരുടെ ചോദ്യവും ആകാംക്ഷയും.

യുഎസ് ബോക്‌സോഫീസില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ വാരിയ രണ്ട് ചിത്രങ്ങള്‍!

എന്നാല്‍ വെറും റെക്കോഡുകള്‍ മാത്രമല്ല പുലിമുരുകന്റെ നേട്ടം. ഈ ഗംഭീര വിജയം മലയാള സിനിമയെ സംബന്ധിച്ച് ചില തിരിച്ചറിവുകളും പാഠങ്ങളും കൂടെയാണ്. എന്താണെന്ന് നോക്കാം

മാസ്- ആക്ഷന്‍ ചിത്രങ്ങളുടെ ഡിമാന്റ്

മാസ്- ആക്ഷന്‍ ചിത്രങ്ങളുടെ ഡിമാന്റ്

മലയാളി പ്രേക്ഷകര്‍ വളരെ റിയലിസ്റ്റിക് ആണെന്നും, യഥാര്‍ത്ഥത്തോട് അടുത്തു നില്‍ക്കുന്ന, തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന സിനിമകളും മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നുമായിരുന്നു പൊതുവെയുള്ള വിലയിരുത്തലുകള്‍. എന്നാല്‍ എക്കാലവും മാസ്- ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ഡിമാന്റ് ഉണ്ട് എന്ന് പുലിമുരുകന്റെ വിജയം ഉറപ്പിയ്ക്കുന്നു. നരസിംഹത്തിന്റെയും രാവണപ്രഭവിന്റെയും കാലം കഴിഞ്ഞു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം.

വലിയ ചിത്രങ്ങളുടെ വലിയ നേട്ടം

വലിയ ചിത്രങ്ങളുടെ വലിയ നേട്ടം

പഴശ്ശിരാജ, ഡബിള്‍ ബാരല്‍ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് മുടക്ക് മുതല്‍ പോലും തിരിച്ചു കിട്ടാതെ വന്നപ്പോള്‍ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ വലിയ കാര്യമൊന്നും ഇല്ല എന്ന് മലയാളി പ്രേക്ഷകര്‍ വിധിയെഴുതി. എന്നാല്‍ ആ പണം ഉപയോഗിക്കേണ്ടത് പോലെ എല്ലാ മേഖലയിലും ഉപയഗിച്ചാല്‍, അത് സിനിമ അര്‍ഹിയ്ക്കുന്നുണ്ട് എങ്കില്‍ പ്രതീക്ഷിയ്ക്കുന്നതിലും മേലെ വിജയം ലഭിയ്ക്കും.

മാര്‍ക്കറ്റിങ് തന്ത്രം

മാര്‍ക്കറ്റിങ് തന്ത്രം

തീര്‍ച്ചയായും മാര്‍ക്കറ്റിങ് പുലിമുരുകന്റെ വിജയത്തിന് പ്രധാന കാരണമാണ്. കൃത്യമായ ആസൂത്രണ പദ്ധതിയോടെയാണ് പുലിമുരുകന്‍ മാര്‍ക്കറ്റിങ് ഉപയോഗപ്പെടുത്തിയത്. ഒരു ബിഗ് ബജറ്റ് ചിത്രത്തിന് മാര്‍ക്കറ്റിങ് എത്രത്തോളം ഉപകാരപ്രദവും ഫലപ്രദവുമാണെന്ന് പുലിമുരുകന്റെ വിജയം പഠിപ്പിയ്ക്കുന്നു. വരാനിരിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ഇതൊരു പാഠമാണ്.

കഥ അവതരിപ്പിയ്ക്കുന്നതിലെ രീതി

കഥ അവതരിപ്പിയ്ക്കുന്നതിലെ രീതി

പുലിമുരുകന്‍ എന്ന സിനിമയുടെ കഥയില്‍ പറയത്തക്ക പുതുമ ഒന്നും തന്നെയില്ല. എന്നാല്‍ അത് അവതരിപ്പിച്ചതിലാണ് ബ്രഹ്മാണ്ഡമാകുന്നത്. ഒരു സിനിമ എങ്ങിനെ ബിഗ് ബജറ്റ്- മാസ് -ആക്ഷന്‍ ചിത്രമാക്കാം എന്ന് സംവിധായകന്‍ വൈശാഖ് പഠിപ്പിയ്ക്കുന്നു. സിനിമയുടെ ഈ വമ്പന്‍ വിജയമായിരുന്നു സംവിധായകന്റെ ലക്ഷ്യം. അതിലേക്കെത്താനുള്ള വഴിയായിരുന്നു മറ്റെല്ലാം

ആക്ഷന്‍ രംഗങ്ങളിലെ പുതുമ

ആക്ഷന്‍ രംഗങ്ങളിലെ പുതുമ

ഒരു സിനിമയിലെ ക്വാളിറ്റിയുള്ള സംഘട്ടന രംഗങ്ങള്‍, ആ സിനിമയെ പൂര്‍ണമായും ഒരു പുതിയ അനുഭവമാക്കി മാറ്റുന്നു എന്നതാണ് പുലിമുരുകന്റെ വിജയം കാണിച്ചു തരുന്ന മറ്റൊരു പാഠം. അന്താരാഷ്ട്ര നിലവാരമുള്ള സംഘട്ടന രംഗങ്ങള്‍ മലയാളത്തിലും കഴിയും എന്നും, അത് പ്രേക്ഷകര്‍ അംഗീകരിയ്ക്കുമെന്നും പുലിമുരുകന്‍ പഠിപ്പിച്ചു.

സൂപ്പര്‍സ്റ്റാറിനെ വില കുറച്ച് കാണരുത്

സൂപ്പര്‍സ്റ്റാറിനെ വില കുറച്ച് കാണരുത്

അതെ, ഇതിനൊക്കെ മുന്‍പ്, ഏറ്റവും പ്രധാനം. ഒരിക്കലും ഒരു സൂപ്പര്‍സ്റ്റാറിനെ വില കുറച്ച് കാണരുത്. പരാജയം ഉണ്ടാകാം. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ആ പദവിയില്‍ അവര്‍ തിരിച്ചെത്തും. മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യം പുലിമുരുകന്റെ വിജയത്തില്‍ ഏറ്റവും പ്രധാനമാണ്.

പുലിമുരുകനിലെ പുത്തന്‍ പുതിയ ഫോട്ടോസിനായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X